പി.റ്റി.എ |ജനറൽ ബോഡി |എക്സിക്യൂട്ടീവ് കമ്മിറ്റി |പി.ടി.എ ഫണ്ട് | എന്നിവയുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും ഒറ്റ ക്ലിക്കിൽ …

June 08, 2022 - By School Pathram Academy

പി.റ്റി.എ

പി.റ്റി.എ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നീ ഭാരവാഹികളേയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളേയും ജനറൽ ബോഡിയിൽ വച്ച് മെമ്പർമാരിൽ നിന്നും തെരഞ്ഞെടുക്കേണ്ടതാണ്. സ്കൂൾ പ്രഥമാധ്യാപകനായിരിക്കും കൺവീനർ / ട്രഷറർ, ജൂലൈ ആദ്യവാരത്തിൽ തെരഞ്ഞെടുക്കുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ കാലാവധി ഒരു വർഷമായിരിക്കും.

ജി.ഒ(പി)നം.138/69/പൊ.വി.വ തീയതി:31/3/1969

സർക്കുലർ H1 /72607/85/ഡി.പി.ഐ), 7/4/1985

 

  • ജനറൽ ബോഡി

സ്കൂളിൽ അതാത് അക്കാദമിക വർഷം പഠനം നടത്തുന്ന മുഴുവൻ വിദ്യാർത്ഥികളുടെയും രക്ഷിതാക്കൾ അംഗങ്ങളായിരിക്കും

എല്ലാ വർഷവും 3 പ്രാവശ്യമെങ്കിലും ജനറൽ ബോഡി കൂടേണ്ടതാണ്.

എച്ച്.എസ്.എസ് സ്കൂളുകളിൽ 11-ാം ക്ലാസ് പ്രവേശനം പൂർത്തിയായതിനു ശേഷമാണ് യോഗം ചേരേണ്ടത്. ബാക്കി വിദ്യാലയങ്ങളിൽ ജൂൺ മാസം തന്നെ യോഗം ചേരേണ്ടതാണ്.

ഒന്നാമത്തെ ജനറൽ ബോഡി യോഗം മുൻവർഷത്തെ പി.ടി.എ പ്രസിഡന്റിന്റെ അധ്യക്ഷതയിലാണ് നടത്തുക.

തദ്ദേശസ്വയംഭരണ സമിതികളിലെ വാർഡ് മെമ്പർ ചെയർപേഴ്സണായ സ്കൂൾ വികസന സമിതിയിൽ സ്കൂൾ വികസനരേഖ യോഗത്തിൽ അവ തരിപ്പിച്ച് അംഗീകാരം നേടേണ്ടതാണ്.

ഒന്നാമത്തെ ജനറൽ ബോഡിയിൽ പുതിയ പി.ടി.എ കമ്മിറ്റിയെ തെരഞ്ഞെടുക്കേണ്ടതാണ്. മുൻ വർഷത്തെ വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ച് അംഗീകാരം നേടേണ്ടതാണ്.

പി.ടി.എ യുടെ പ്രവർത്തനത്തെകുറിച്ച് എന്തെങ്കിലും ആക്ഷേപങ്ങളോ തർക്കങ്ങളോ ഉണ്ടായാൽ ബന്ധപ്പെട്ട എ.ഇ.ഒ/ഡി.ഇ.ഒ/ആർ.ഡി.ഡി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചെയർമാൻ മേയർ എന്നിവരുടെ സാന്നിധ്യത്തിൽ ചർച്ച ചെയ്ത് പരിഹാരം കാണേണ്ടതാണ്.

  • എക്സിക്യൂട്ടീവ് കമ്മിറ്റി

 

• പി.ടി.എ ജനറൽ ബോഡിയിൽ നിന്ന് തെരഞ്ഞെടുത്തവരായിരിക്കണം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ. കുറഞ്ഞത് 15 ഉം കൂടിയത് 21 ഉം ആയിരിക്കും അംഗസംഖ്യ.

രക്ഷിതാക്കളുടെ എണ്ണം അധ്യാപകരുടെ എണ്ണത്തേക്കാൾ ഒന്ന് കൂടുതലാകണം.

750 വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയങ്ങളിൽ 15 പേരും അതിനു മുകളിലുളള ഓരോ 250 കുട്ടികളോ അതിന്റെ ഭാഗമോ ഉളളിടത്ത് കൂടുതലായി 2 പേർ വീതവും (രക്ഷിതാവ് അധ്യാപകൻ അധ്യാപിക എന്നിവർ ഒന്നു വീതം) പി.ടി.എ എക്സിക്യൂട്ടീവിൽ അംഗമായിരിക്കണം. പരമാവധി അംഗസംഖ്യ 21 ആയിരിക്കണം.

പി.ടി.എ എക്സിക്യൂട്ടീവിൽ പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി, വി.എച്ച്.എസ്.ഇ പ്രാതിനിധ്യം ഉറപ്പാക്കണം.

എക്സിക്യൂട്ടീവ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ രക്ഷിതാക്കൾക്കുളളതാണ്

എച്ച്.എസ്.എസ്/വി.എച്ച്.എസ്.ഇ സ്കൂളുകളിൽ പി.ടി.എ യുടെ സെക്രട്ടറിയും പ്രിൻസിപ്പലും ,എച്ച്.എം ട്രഷററും ആയിരിക്കും

എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ആദ്യയോഗം ഒന്നാമത്തെ ജനറൽബോഡി യോഗ ദിവസം തന്നെ ചേർന്ന് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവരെ തെരഞ്ഞെടുക്കണം.

മാസത്തിലൊരിക്കലെങ്കിലും എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേരേണ്ടതാണ്.

പി.ടി.എ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ കാലാവധി തെരഞ്ഞെടുക്കപ്പെട്ടതു മുതൽ തൊട്ടടുത്ത വർഷത്തെ എക്സിക്യൂട്ടീവ് കമ്മിറ്റി തെരഞ്ഞെടുപ്പ് നടത്തുന്ന ദിവസം വരെയായിരിക്കും. പി.ടി.എ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ഉൾപ്പെടുത്തുന്ന അദ്ധ്യാപകരിൽ ഒ.ആർ.സി സ്കൂൾ നോഡൽ ടീച്ചറെ നിർബന്ധമായും ഉൾപ്പെടുത്തണം.

(സ.ഉ(കൈ)നം.17/2018/പൊ.വി.വ തീയതി: 19/2/18)

  • പി.ടി.എ ഫണ്ട് / വികസന ഫണ്ട്

ഫണ്ട് കുട്ടികളുടെ ക്ഷേമത്തിനുവേണ്ടി മാത്രമേ ഉപയോഗിക്കുവാൻ പാടുള്ളൂ.

സ്കൂൾ പ്രവേശന സമയത്ത് രക്ഷിതാക്കളിൽ നിന്നും ശേഖരിക്കുന്ന പി.ടി.എ അംഗത്വ തുക മുഴുവൻ അടുത്ത പ്രവൃത്തി ദിവസംതന്നെ പി.ടി.എ അക്കൗണ്ടിൽ നിക്ഷേപിക്കണം. ഇതിനാ യി അടുത്തുള്ള ദേശസാൽകൃത ബാങ്കിലോ സഹകരണ ബാങ്കിലോ, പോസ്റ്റാഫീസ് സേവിംഗ് ബാങ്കിലോ പ്രസിഡന്റ്, സെക്രട്ടറി, ഖജാൻജി എന്നിവരുടെ പേരിൽ ജോയിന്റ് അക്കൗണ്ട് ആരംഭി ക്കേണ്ടതാണ്. പി.ടി.എ പ്രസിഡന്റിനെ കൂടാതെ സെക്രട്ടറി, ഖജാൻജി, എന്നിവരിൽ ഒരാൾ കുടി ഒപ്പിട്ടാൽ മാത്രമേ അക്കൗണ്ടിൽ നിന്ന് തുക പിൻവലിക്കാൻ സാധിക്കൂ.

വിദ്യാർത്ഥികൾ രക്ഷകർത്താക്കൾ ഇവരിൽ നിന്നും ശേഖരിക്കുന്ന തുകയ്ക്ക് അപ്പപ്പോൾ തന്നെ രസീത് നൽകേണ്ടതാണ്.

സ്കൂൾ പ്രവേശനം പൂർത്തിയാക്കി ഒരാഴ്ചയ്ക്കുളളിൽ പി.ടി.എ അംഗത്വ ഫീസ്, ശേഖരിച്ച മറ്റ് തുകകൾ എന്നിവയുടെ കൃത്യമായ കണക്കുകൾ പി.ടി.എ പ്രസിഡന്റ്, സെക്രട്ടറി, ഖജാൻജി എന്നിവർ ഒപ്പിട്ട് സ്കൂൾ നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിക്കേണ്ടതാണ്.

പി.ടി.എ ക്യാഷ്ബുക്ക്, ലഡ്ജർ, യോഗനടപടികളുടെ മിനിട്സ്, സ്റ്റോക്ക് രജിസ്റ്റർ എന്നിവ ഖജാൻ ജിയുടെ സഹായത്തോടെ സെക്രട്ടറി തയ്യാറാക്കേണ്ടതും സ്കൂൾ ഓഫീസിൽ തന്നെ സെക്രട്ട റിയുടെ ഉത്തരവാദിത്തത്തിൽ സൂക്ഷിക്കേണ്ടതുമാണ്.

കണക്കുകൾ ജനറൽബോഡി തെരഞ്ഞെടുക്കുന്ന 2 അംഗങ്ങൾ ഓഡിറ്റ് ചെയ്യണം. ഇവ എ.ഇ.ഒ ഡി.ഡി.ഇ/ആർ.ഡി.ഡി തുടങ്ങിയവർ ഓഡിറ്റ് ചെയ്യേണ്ടതാണ്.

എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനപ്രകാരം സെക്രട്ടറിയും ഖജാൻജിയും പ്രസിഡന്റുമായി കൂടിയാലോചിച്ചാണ് പി.ടി.എ യുടെ പണം കൈകാര്യം ചെയ്യേണ്ടത്. കൈയിരിപ്പ് തുക ഒരിക്ക ലും 1000 രൂപയിൽ കവിയരുത്.

അത്യാവശ്യ ഘട്ടങ്ങളിൽ പരമാവധി 3000 രൂപ വരെ പിൻവലിച്ച് സെക്രട്ടറിക്ക് ചെലവാക്കാവു ന്നതാണ്.

3000/- രൂപയ്ക്ക് മുകളിൽ 30,000/- രൂപ വരെയുളള തുക ചെലവഴിക്കാൻ എക്സിക്യൂട്ടീവ് കമ്മി റ്റിയുടെയും 30,000/- രൂപയ്ക്ക് മുകളിൽ ചെലവഴിക്കാൻ തദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സന്റെയും അനുമതി മുൻകൂർ വാങ്ങണം.

പി.ടി.എ ഫണ്ട് ഉപയോഗിച്ച് ബസ് വാഹനങ്ങൾ വാങ്ങുന്നതിനും, വിൽക്കുന്നതിനും, ജനറൽ ബോഡി അംഗീകാരം നേടണം. കൂടാതെ എൽ.പി സ്കൂളുകൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റി ന്റെയും എച്ച്.എസ് എച്ച്.എസ്.എസ് വി.എച്ച്.എസ്.ഇ സ്കൂളുകൾ ജില്ലാ പഞ്ചായത്ത് പ്രസി ഡന്റിന്റെയും മുൻകൂട്ടിയുള്ള അനുമതി നേടണം.

സ്കൂളിൽ നടക്കുന്ന സംസ്കാരിക പരിപാടികൾ, സെമിനാറുകൾ, ചർച്ചകൾ, പഠനാനുബന്ധ പ്രവർത്തനങ്ങളായ യുവജനോത്സവം, ശാസ്ത്രമേള, കായികമേള, സ്കൂൾ പാർലമെന്റ് പ്രവർ ത്തനങ്ങൾ എന്നിവയ്ക്കും കരിയർ ഗൈഡൻസ് തുടങ്ങിവ പ്രവർത്തനങ്ങൾക്കും എക്സിക്യൂടീവിന്റെ അനുമതിയോടെ പി.ടി.എ ഫണ്ട് ചെലവഴിക്കാവുന്നതാണ്.

ഓരോ വർഷവും ശേഖരിക്കുന്ന ഫണ്ടിൽ നിന്നും 15% സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ വാങ്ങാൻ ഉപയോഗിക്കേണ്ടതാണ്.

പി.ടി.എ പ്രസിഡന്റിന്റെ പരമാവധി കാലാവധി 3 വർഷമായി പരിമിതപ്പെടുത്തിയിരിക്കുന്നു. ( ജി.ഒ.എം.എസ്.നം. 190/2016, തിയതി: 16/11/2016)

(ജി.ഒ(എം.എസ്) നം. 125/07/പൊ.വി.വ. തീയതി : 25/06/2007)