പുതിയ ലിപി പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തണമെന്നും വിദഗ്ധസമിതി നിർദേശിച്ചിട്ടുണ്ടെങ്കിലും അടുത്ത അധ്യയന വർഷം

April 16, 2022 - By School Pathram Academy

തിരുവനന്തപുരം: ഭാഷാ മാർഗനിർദേശ വിദഗ്ധസമിതി മുന്നോട്ടു വെച്ച മലയാളം ലിപികൾ ഭാഗികമായി പഴയ രീതിയിലേക്കു മാറ്റണമെന്ന ശുപാർശ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിലുള്ള ഔദ്യോഗിക ഭാഷാസമിതി അംഗീകരിച്ചു.

എഴുത്തിനും അച്ചടിക്കും ഒരേ ലിപി തന്നെ ഉപയോഗിക്കണമെന്ന് സമിതി ശുപാർശ ചെയ്തിട്ടുണ്ട്.അക്ഷരങ്ങൾക്കൊപ്പം ഉപചിഹ്നങ്ങൾ ഉപയോഗിക്കുന്നതിൽ രണ്ടെണ്ണത്തിന്‍റെ കാര്യത്തിലും കൂട്ടക്ഷരങ്ങളിലുമാണ് പ്രധാനമായും പഴയ ലിപി സ്വീകരിക്കണമെന്ന് സമിതി നിർദേശിച്ചിട്ടുള്ളത്.

പുതിയ ശുപാര്‍ശക്കനുസരിച്ച് കംപ്യൂട്ടറിലെ മലയാളം ഫോണ്ടുകൾ പരിഷ്കരിക്കാനുള്ള തുടർനടപടികളുടെ ചുമതല ചീഫ് സെക്രട്ടറി ഡോ. വി.പി.ജോയ്ക്കാണ്.അക്ഷരങ്ങൾക്കൊപ്പം ‘ഉ’, ‘ഊ’ എന്നിവ ചേർക്കാൻ ‘ു’ , ’ൂ’ എന്നീ ചിഹ്നങ്ങള്‍ മാത്രം ഉപയോഗിക്കുക, കൂട്ടക്ഷരങ്ങൾ ചന്ദ്രക്കലയിട്ടു പിരിച്ചെഴുതാതെ പഴയ ശൈലിയിൽ പരമാവധി ചേർത്തെഴുതുക എന്നിവയാണ് വിദഗ്ധസമിതിയുടെ പ്രധാന നിർദേശങ്ങൾ.

കൃ, പൃ, ക്ര, പ്ര എന്നിങ്ങനെ എഴുതുന്നതും പഴയ ലിപി രീതിയിലേക്കു മാറണമെന്നും സമിതി ശുപാര്‍ശ ചെയ്യുന്നു.

പുതിയ ലിപി പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തണമെന്നും വിദഗ്ധസമിതി നിർദേശിച്ചിട്ടുണ്ടെങ്കിലും അടുത്ത അധ്യയന വർഷം ഇതു നടപ്പാക്കില്ല. പാഠ്യപദ്ധതി പരിഷ്കരണത്തിനൊപ്പമേ ഇതിനു സാധ്യതയുള്ളൂ.

Category: News

Recent

ഗണിതം ആസ്വദിച്ച് പഠിക്കുന്നതിനായി സമഗ്ര ശിക്ഷാ കേരളം നടപ്പാക്കിയ ഗണിത വിജയം പദ്ധതി;…

September 16, 2024

ഓവർസീസ് സ്‌കോളർഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷിക്കാം

September 16, 2024

‘കുട്ടി ശാസ്ത്രജ്ഞൻമാരെ നമുക്ക് കണ്ടെത്തേണ്ടെ ‘ സാക് ഇന്ത്യ – SAK India…

September 16, 2024

മണ്ണോട് ചേർന്നാലും മറക്കാനാവുമോ പ്രിയരെ.. ഇന്ന് തിരുവോണ നാളിൽ.. പുത്തുമലയിലെ..

September 15, 2024

മാന്യ വായനക്കാർക്ക് സ്കൂൾ പത്രത്തിന്റെയും സ്കൂൾ അക്കാദമിയുടെയും ഓണാശംസകൾ

September 15, 2024

അർഹരാകുന്ന കുട്ടികൾക്ക് 9, 10, 11, 12 ക്ലാസ്സുകളിൽ പ്രതിവർഷം 12,000/- രൂപയാണ്…

September 15, 2024

സാക് ഇന്ത്യ – SAK India Quiz Competition Model Questions and…

September 15, 2024

ഏറ്റവും ഉന്നതമായ വിദ്യാഭ്യാസം നേടാൻ വിദ്യാർത്ഥികൾ മുന്നോട്ടു വരണമെന്ന് മേതല കല്ലിൽ സ്കൂൾ…

September 14, 2024
Load More