പുസ്തകക്കൂട് പദ്ധതി ഉദ്ഘാടനം ചെയ്തു.

June 20, 2024 - By School Pathram Academy

പുസ്തകക്കൂട് പദ്ധതി ഉദ്ഘാടനം ചെയ്തു.

ജൂൺ 19 വായനദിനത്തോടനുബന്ധിച്ച് ഇരവിപുരം സെൻ്റ് ജോൺസ് ഹൈസ്കൂളിൻ്റ നേതൃത്വത്തിൽ പുസ്തകക്കൂട് പദ്ധതി ഫാത്തിമ മാത കോളേജ് മലയാളവിഭാഗം അസിസ്റ്ററ്റ് പ്രഫസർ ഡോ പെട്രീഷ്യ ജോൺ ഉദ്ഘാടനം നിർച്ചഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. അനിൽ . ഡി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ

മാധ്യമപ്രവർത്തകൻ ശ്രീ ആർ. അരുൺ രാജ് മുഖ്യാതിഥിയായിരുന്നു.ഇരവിപുരം സെൻ്റ് ജോൺസിലെ വിദ്യാർത്ഥികൾ ശേഖരിച്ച വായന പുസ്തകങ്ങൾ സേക്രട്ട് ഹാർട്ട് LP സ്കൂളിലെ കുട്ടികളുടെ ല്രൈബറിലേക്ക് സംഭാവന നൽകി. സേക്രട്ട് ഹാർട്ട് LP സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി സിന്ധ്യ പുസ്തകങ്ങൾ ഏറ്റുവാങ്ങി. അധ്യാപക പ്രതിനിധികളായ ശ്രീ കിരൺ ക്രിസ്റ്റഫർ സ്വാഗതവും അജി.സി ഏയ്ഞ്ചൽ നന്ദിയും അർപ്പിച്ചു. തുടർന്ന് പുസ്തക പ്രദർശനവും കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.

Category: NewsSchool News