പെരുമ്പാവൂർ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻ്ററി സ്കൂൾ SPC കേഡറ്റുകളുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ റാലി നടത്തി

September 04, 2022 - By School Pathram Academy

പെരുമ്പാവൂർ ഗവർമെൻ്റ ഗേൾസ് ഹയർ സെക്കൻ്ററി സ്കൂൾ SPC കേഡറ്റുകളുടെ നേതൃത്വത്തിൽ മനുഷ്യരാശിയെ കാർന്നുതിന്നുന്ന ലോകത്തെ നാശത്തിലേക്ക് തള്ളിവിടുന്ന മദ്യത്തിനും മയക്കുമരുന്നിനും എതിരെ ലഹരിവിരുദ്ധ റാലി നടത്തി.

 

സ്കൂൾഗ്രൗണ്ടിൽ നിന്നും രാവിലെ 8.30 ന് ആരംഭിച്ച ലഹരി വിരുദ്ധ റാലി പ്രൈവറ്റ് ബസ്റ്റാൻഡ് PP റോഡ് ചുറ്റി സ്കൂൾ ഗ്രൗണ്ടിൽ സമാപിച്ചു.

ലഹരി വിരുദ്ധ റാലിക്ക് PTA പ്രസിഡൻ്റ് TM.നസീർ. CPO. V.M.വിജയലക്ഷ്മി SPC ചുമതലയുള്ള അധ്യാപിക സരിത. TK .മദർ PTA പ്രസിഡൻ്റ റസീനPTA അംഗങ്ങളായ അബ്ബാസ് വട്ടക്കാട്ടുപടി ജമീല.പി എന്നിവർ നേതൃത്വം നൽകി

Category: NewsSchool News