പെരുമ്പാവൂർ ബി ആർ സി ട്രെയിനർ ആയിരിക്കെ 2015 ഡിസംബർ 5 നാണ് ‘പെരുമ്പാവൂർ പെരുമ’ എന്ന കൈപ്പുസ്തകം പ്രകാശനം ചെയ്യുന്നത്

December 05, 2023 - By School Pathram Academy

പെരുമ്പാവൂരിന്റെ അപൂർവ്വങ്ങളായ ഇന്നലെകളെ കുറിച്ച് പ്രതിപാദിക്കുന്ന ഒരു കൈപ്പുസ്തകം പെരുമ്പാവൂർ ബി ആർ സിക്ക് ആവശ്യമാണെന്നുള്ള ചിന്തയാണ് പെരുമ്പാവൂർ പെരുമ എന്ന കൈ പുസ്തകത്തിന്റെ പിറവിക്ക് നിദാനം.

വൈവിധ്യവും വൈജാത്യവും ഉള്ള പെരുമ്പാവൂർ നവചിന്തകളുടെ നാട് …

തനതായ കലാസാംസ്കാരിക രാഷ്ട്രീയ വൈജ്ഞാനിക മൂല്യബോധം ഉള്ളവരുടെ നാട് …

ഇങ്ങനെ നീളുന്നു പെരുമ്പാവൂരിന്റെ പെരുമ…

പെരുമ്പാവൂരിന്റെ അഭിമാനവും അപൂർവവുമായ പലതും ചിലത് മാത്രം ചൂണ്ടിക്കാട്ടാൻ ശ്രമിച്ചിട്ടുണ്ട്…

പഴയകാല പ്രസക്തി വരച്ചു കാട്ടാനും ഓർമ്മകളെ അടയാളപ്പെടുത്താനും ശ്രദ്ധിച്ചിട്ടുണ്ട് …

ഈ കൊച്ചു പുസ്തകം സ്കൂൾ കുട്ടികൾക്കും അധ്യാപകർക്കും ഗുണമാകട്ടെ എന്ന പ്രാർത്ഥനയോടെ !

 മൊയ്തീൻ ഷാ

(പെരുമ്പാവൂർ പെരുമ കൈപുസ്തകത്തിൽ നിന്നും )

 

 

പെരുമ്പാവൂരിന്റെ പെരുമ വായിച്ചാലും എഴുതിയാലും തീരുന്നതല്ല. അതിനപ്പുറമാണ് ട്ടോ

 

പെരുമ്പാവൂർ….

അല്ലപ്രയും, തുരുത്തിപ്ലിയും, വളയൻചിറങ്ങരയും, വാരിക്കാടും, പൂനൂരും,

 

കണ്ടന്തറയും, വല്ലവും, പോഞ്ഞാശേരിയും, മുടിക്കലും, പുല്ലുവഴിയും, കീഴില്ലവും, മണ്ണൂരും, കുറുപ്പംപടിയും, കോടനാടും, വേങ്ങൂരും, ചുണ്ടക്കുഴിയും, അകനാടും, താന്നിപ്പുഴയും, ഒക്കലും, കാലടിയും, പെരുമാനിയും, അറയ്ക്കപ്പടിയും, ഓണംകുളവും ശാലേവും ഒക്കെ കൂടിയ പെരുമ്പാവൂർ             

   

സിനിമാ ഗാനങ്ങളിലെ നിത്യഹരിത നദിയായ പെരിയാറിന്റെ തീരത്തെ പെരുമ്പാവൂർ

വനമദ്ധ്യത്തിലായി ടൂറിസ്റ്റുകളെ ആകർഷിച്ച് സ്ഥിതി ചെയ്യുന്ന ഇരിങ്ങോൾ കാവിന്റെ സ്വന്തം പെരുമ്പാവൂർ

സഞ്ചാരികളെ പ്രകൃതി സൗന്ദര്യത്തിന്റെ മൂർദ്ധന്യ കാഴ്ച്ചയാൽ സ്തബ്ധമാക്കുന്ന പാണിയേലി പോരിന്റെ പെരുമ്പാവൂർ

അരി വ്യവസായത്തിന്റെയും തടി വ്യവസായത്തിന്റെയും ഈറ്റില്ലമായ പെരുമ്പാവൂർ

വിശുദ്ധ തോമാശ്ലീഹായുടെ കാൽപ്പാദം പതിഞ്ഞ അന്താരാഷ്ട്ര തീർത്ഥാടന കേന്ദ്രമായ മലയാറ്റൂർ കുരിശുമല സ്ഥിതി ചെയ്യുന്ന പെരുമ്പാവൂർ

ആദിശങ്കരന്റെ ജൻമ സ്ഥലമായ കാലടി സ്ഥിതി ചെയ്യുന്ന പെരുമ്പാവൂർ

ഒറ്റക്കല്ലിൽ അത്ഭുതം തീർക്കുന്ന മേതല കല്ലിൽ ഗുഹാ ക്ഷേത്രം ഉള്ള പെരുമ്പാവൂർ

പ്രസിദ്ധ മുസ്ലിം തീർത്ഥാടന കേന്ദ്രമായ മുടിക്കൽ മഖാം സ്ഥിതി ചെയ്യുന്ന പെരുമ്പാവൂർ

ജയറാം, അനന്യ, ആശ ശരത്, മലയാറ്റൂർ രാമകൃഷ്ണൻ, ജി. രവീന്ദ്രനാഥ്, ഉമ്മറാശാൻ,ക്രിക്കറ്റ് താരം ബേസിൽ തമ്പി, മുൻ മുഖ്യമന്ത്രി, പി. ഗോവിന്ദ പിള്ള തുടങ്ങിയ കലാ ഹിത്യ കായിക രാഷ്ട്രീയ രംഗത്തെ അതികായന്മാരുടെ ജന്മനാടായ പെരുമ്പാവൂർ

ഉത്തരേന്ത്യൻ ‘ഭായി’മാരുടെ ഗൾഫ് ആയ പെരുമ്പാവൂർ

പിന്നെ കൊമ്പന് നെറ്റിപട്ടം കെട്ടിയ പോലെ കോടനാട് ആനക്കളരിയും സസ്യ വൈവിധ്യങ്ങളുടെ കപ്രിക്കാട് പാർക്കും ഉള്ള പെരുമ്പാവൂർ

പെരുമ്പാവൂരിനെ ഇഷ്ടപ്പെടുന്നവർ ഷെയർ ചെയ്യൂ. പെരുമ്പാവൂരിന്റെ പെരുമ ലോകമെങ്ങും പരക്കട്ടെ ..