പേര്/ഒപ്പ്/മതം മാറുന്നതിനും, ജാതി തിരുത്തുന്നതിനും കേരള ഗസറ്റ് ഭാഗം IV-ല്‍ പരസ്യങ്ങള്‍ നല്‍കുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍

March 19, 2022 - By School Pathram Academy

കേരള ഗസറ്റ് ഭാഗം IV-ല്‍ പരസ്യങ്ങള്‍ നല്‍കുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍

1. കേരള ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തുന്നതിന് അപേക്ഷകന്‍ ഇന്ത്യന്‍ പൗരനും കേരളത്തില്‍ സ്ഥിരമായി താമസിക്കുന്നവരും ആയിരിക്കണം.

2. പേര്/ഒപ്പ്/മതം മാറുന്നതിനും, ജാതി തിരുത്തുന്നതിനുമുള്ള വിവരങ്ങള്‍.

പേര്/ഒപ്പ്/മതം എന്നിവ മാറ്റുന്നതിനും, ജാതി തിരുത്തുന്നതിനുമുള്ള അപേക്ഷകളും നിര്‍ദ്ദേശങ്ങളും www.egazette.kerala.gov.in എന്ന വെബ്സൈറ്റിലും തിരുവനന്തപുരം ഗവണ്‍മെന്റ‍് സെന്‍ട്രല്‍ പ്രസ്സിലെ പബ്ലിക്കേഷന്‍ വിഭാഗത്തിലും, കൊല്ലം, പത്തനംതിട്ട, കോട്ടയം (വാഴൂര്‍), ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് (ഷൊര്‍ണ്ണൂര്‍), മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട് (മേപ്പാടി) എന്നീ ഫാറം സ്റ്റോറുകളിലും ലഭ്യമാണ്. ഇതിനെ സംബന്ധിക്കുന്ന വിശദമായ നിര്‍ദ്ദേശം ചുവടെ ചേര്‍ക്കുന്നു.

(എ) പേര്/ഒപ്പ്/മതം എന്നിവ മാറ്റുന്നതിനും, ജാതി തിരുത്തുന്നതിനുമുള്ള വിജ്ഞാപനം കേരള സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തുന്നതിന് നിര്‍ദ്ദിഷ്ട ഫാറത്തില്‍ അപേക്ഷിക്കണം. അപേക്ഷാഫാറം തിരുവനന്തപുരം ഗവണ്‍മെന്റ‍് സെന്‍ട്രല്‍ പ്രസ്സ്, വിവിധ ജില്ലകളില്‍ (തിരുവനന്തപുരം ജില്ല ഒഴികെ) നിലവിലുള്ള ജില്ലാഫാറം സ്റ്റോറുകള്‍ എന്നിവിടങ്ങളില്‍ നിന്നും നേരിട്ടും തപാല്‍ മുഖേനയും ലഭിക്കുന്നതാണ്. കൂടാതെ www.egazette.kerala.gov.in എന്ന വെബ്സൈറ്റിലെ പ്രസക്ത ഫാറത്തിന്റെപ്രിന്‍റും ഉപയോഗിക്കാവുന്നതാണ്.

(ബി) ഖണ്ഡിക-6 പ്രകാരം, പ്രസിദ്ധീകരിക്കേണ്ട വിജ്ഞാപനത്തിന്റെനക്കല്‍ രണ്ട് കോപ്പിയും അതോടൊപ്പം വിജ്ഞാപനത്തില്‍ പ്രതിപാദിക്കുന്ന വസ്തുതകള്‍ തെളിയിക്കുന്നതിന് ഉപോല്‍ബലകമായ എല്ലാ രേഖകളും ഹാജരാക്കണം.

(സി) അപേക്ഷ, തെളിവു രേഖകള്‍ എന്നിവ നിശ്ചിത രീതിയില്‍ ആയിരിക്കേണ്ടതും അവയുടെ അടിസ്ഥാനത്തില്‍ വിജ്ഞാപനം പൂര്‍ണ്ണവും പ്രസിദ്ധീകരണയോഗ്യവും ആയിരിക്കേണ്ടതുമാണ്. അല്ലാതെയുള്ള കാര്യത്തില്‍ പരസ്യക്കൂലി മുന്‍കൂര്‍ ഒടുക്കിയിട്ടുണ്ടെന്നതിന് പ്രാമുഖ്യം നല്‍കപ്പെടുന്നതല്ല. അപേക്ഷയും അനുബന്ധ രേഖകളും ക്രമത്തിലാണെന്ന് ബോദ്ധ്യപ്പെട്ടതിനുശേഷം മാത്രം പണം അടയ്ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. അപ്രകാരമല്ലാതെ മുന്‍കൂര്‍ അടയ്ക്കുന്ന തുക യാതൊരു കാരണവശാലും മടക്കി നല്‍കുന്നതല്ല.

 

 

3. പരസ്യക്കൂലി (1-10-2014 മുതല്‍ പ്രാബല്യത്തിലുള്ളത്) രൂപ

(എ) പേര് മാറ്റുന്നതിന്

(പുതിയ പേരിനനുസൃതമായി ഒപ്പും മാറ്റുന്നതാണ് എന്ന് പരസ്യത്തില്‍ പറയുകയാണെങ്കില്‍ ഒപ്പ് മാറ്റുന്നതിനായി പ്രത്യേക ഫീസ് ആവശ്യമില്ല.) 1500

(ബി) ഒപ്പ് മാറ്റുന്നതിന്

(പഴയ ഒപ്പും പുതിയ ഒപ്പും വെള്ള പേപ്പറില്‍ കറുത്ത മഷികൊണ്ട് രേഖപ്പെടുത്തി നല്‍കണം. ഒപ്പ് മാറ്റുന്നതിനോടൊപ്പം ആവശ്യമെങ്കില്‍ പേരും മാറ്റാവുന്നതാണ്. ഇതിന് പ്രത്യേക ഫീസ് ആവശ്യമില്ല.) 2142

(സി) മതം മാറ്റുന്നതിന് 1286

(ഡി) ജാതി തിരുത്തുന്നതിന് 1286

(ഇ) പാര്‍ട്ട് iv ഗസറ്റിന്റെവില 99

(എഫ്) പാര്‍ട്ട് iv ഗസറ്റ് രണ്ട് കോപ്പികള്‍ വരെ രജിസ്റ്റര്‍ ചെയ്ത് തപാലില് അയയ്ക്കുന്നതിന് (നിലവിലുള്ള തപാല്‍ നിരക്കിനനുസൃതം) അതിനുമേല്‍ കോപ്പികള്‍ ഒന്നിന് അധികമായി 5 രൂപ വീതം) 30

(ജി) ജില്ലാ ഫാറം ആഫീസുകളില്‍ ലഭിക്കുന്ന അപേക്ഷ ഗവണ്‍മെന‍റ് സെന്‍ട്രല്‍ പ്രസ്സിലേയ്ക്ക് അയയ്ക്കുന്നതിന് ആവശ്യമായ രജിസ്ട്രേഷന്‍ ചാര്‍ജ്ജ് (തപാല്‍ നിരക്കിനനുസൃതം) 30

(എച്ച്) അപേക്ഷാഫാറത്തിന്റെവില 5

4. ഗസറ്റ് വിജ്ഞാപനത്തിനായി സമര്‍പ്പിക്കുന്ന ഓരോ അപേക്ഷയോടുമൊപ്പം നിര്‍ദ്ദിഷ്ട പരസ്യക്കൂലിക്ക് പുറമെ അപേക്ഷാ ഫോറത്തിന്റെ വിലയായ 5 രൂപയും പാര്‍ട്ട് iv ഗസറ്റിന്റെഒരു കോപ്പിയുടെ വിലയായ 99 രൂപയും തപാല്‍ ചാര്‍ജ്ജും അടയ്ക്കണം. അപേക്ഷാഫാറം വാങ്ങുമ്പോള്‍ വില നല്‍കേണ്ടതില്ല.

 

5. പരസ്യക്കൂലി ഒടുക്കേണ്ട വിധം

(എ) തിരുവനന്തപുരം ഗവണ്‍മെന്റ‍്സെന്‍ട്രല്‍ പ്രസ്സിലും ജില്ലാ ഫാറം സ്റ്റോറുകളിലും പണം നേരിട്ട് അടയ്ക്കാവുന്നതാണ്. പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10.30 മുതല്‍ 1 മണി വരെയും ഉച്ചയ്ക്ക് 2 മണി മുതല്‍ 3.30 വരെയും പണം സ്വീകരിക്കുന്നതാണ്.

(ബി) ചെലാന്‍ പ്രകാരം സര്‍ക്കാര്‍ ട്രഷറിയില്‍ നേരിട്ട് പണം ഒടുക്കാവുന്നതാണ്

പണം അടയ്ക്കേഅക്കൗണ്ട് ശീര്‍ഷകം

(i) പാര്‍ട്ട് ഗസറ്റിന്റെവിലയും രജിസ്ട്രേഷന്‍ കൂലിയും മറ്റും Sty. & Ptg. 0058 Cost of Gazette (102)

(i) പരസ്യക്കൂലി: Sty. & Ptg. 0058 Advt. Charges (200)

(സി) പോസ്റ്റല്‍ മണിയോര്‍ഡര്‍ ആയിട്ടും തുക അടയ്ക്കാം. മണിയോര്‍ഡറിന്റെകൂപ്പണില്‍ തുക അടയ്ക്കുന്നതിന്റെആവശ്യം ശരിയായ അഡ്രസ് എന്നിവ വ്യക്തമായി രേഖപ്പെടുത്തണം. അപേക്ഷയില്‍ പണം അടച്ചതിന്റെ തീയതി, തുക എന്നിവ വ്യക്തമായി രേഖപ്പെടുത്തണം. അപേക്ഷകന്‍തന്നെ ആയിരിക്കണം മണിയോര്‍ഡറും അയയ്ക്കേണ്ടതും. ഡിമാന്‍റ് ഡ്രാഫ്റ്റ്/ചെക്ക് എന്നിവ സ്വീകരിക്കുന്നതല്ല.

 

6. അപേക്ഷ സമര്‍പ്പിക്കേണ്ട വിധം

(എ) പ്രായപൂര്‍ത്തിയായ ഓരോ വ്യക്തിയും പ്രത്യേകം പ്രത്യേകം (നിര്‍ദ്ദിഷ്ട ഫാറത്തില്‍ എല്ലാ കോളങ്ങളും പൂരിപ്പിച്ച്) അപേക്ഷ സമര്‍പ്പിക്കണം.

(ബി) മൈനറായ കുട്ടികളെ സംബന്ധിച്ച് പരസ്യം അച്ഛന്‍/അമ്മ/അംഗീകൃത രക്ഷാകര്‍ത്താവ് (അംഗീകൃത രക്ഷാകര്‍ത്താവാണെങ്കില്‍ ആയതിന്റെവ്യക്തമായ രേഖ ഹാജരാക്കണം) എന്നിവരില്‍ ഒരാള്‍ അപേക്ഷിക്കണം. കുട്ടിയുടെ അമ്മ/അംഗീകൃത രക്ഷാകര്‍ത്താവ് എന്നിവര്‍ അപേക്ഷിക്കുമ്പോള്‍ പിതാവിന്റെസമ്മതപത്രം കൂടി ഹാജരാക്കണം.

(സി) ഒന്നില്‍ കൂടുതല്‍ കുട്ടികളെ സംബന്ധിച്ച പരസ്യം ഒരേ വിജ്ഞാപനത്തില്‍ പ്രസിദ്ധപ്പെടുത്താവുന്നതാണ്. എന്നാല്‍, ഓരോ കുട്ടിക്കും പ്രത്യേകം പ്രത്യേകം ഫീസ് അടയ്ക്കണം.

(ഡി) കുട്ടികളുടെ പേര്, ജനനത്തീയതി, മാതാപിതാക്കളുടെ പേര് എന്നിവ ഉള്‍ക്കൊള്ളുന്ന വിദ്യാലയ അധികൃതരുടെ സര്‍ട്ടിഫിക്കറ്റും ജനന സര്‍ട്ടിഫിക്കറ്റും മറ്റ് അംഗീകൃത രേഖകളും ഹാജരാക്കണം.

(ഇ) പേര് മാറ്റുന്നതിന് വിദ്യാഭ്യാസരേഖ കൂടാതെ റേഷന്‍കാര്‍ഡ്, ഇലക്ഷന്‍ കമ്മീഷന്റെതിരിച്ചറിയല്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, ആധാര്‍, പാന്‍കാര്‍ഡ്, എന്നിവകളുടെ പകര്‍പ്പ് ഹാജരാക്കണം ആയത് വിജ്ഞാപനത്തില്‍ ഉള്‍പ്പെടുത്തണം. പേരിനൊപ്പം സ്ഥലപ്പേര് ചേര്‍ക്കണമെങ്കില്‍ ടി ഉള്‍പ്പെടുത്തല്‍ സംബന്ധിച്ചുള്ള നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ബന്ധപ്പെട്ട തഹസില്‍ദാരില്‍ നിന്ന് വാങ്ങി ഹാജരാക്കണം. വിദ്യാഭ്യാസ യോഗ്യതയില്ലാത്ത

അപേക്ഷകരുടെ ജാതി, മതം, അച്ഛന്റെപേര് എന്നിവ തെളിയിക്കുന്നതിന് ബന്ധപ്പെട്ട വില്ലേജ് ഓഫീസറില്‍ നിന്നും ടി അപേക്ഷകന്‍ വിദ്യാഭ്യാസം ചെയ്തിട്ടില്ല എന്ന വിവരം ഉള്‍ക്കൊള്ളുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. (എഫ്) കുട്ടികളുടെ മതംമാറ്റം (നിലവിലുള്ള നിയമത്തിന് വിധേയമായി) മാതാവ്/പിതാവ്/അംഗീകൃത രക്ഷാകര്‍ത്താവ് ഇവരില്‍ ആരുടെയെങ്കിലും മതത്തിലേക്കായിരിക്കണം. മാതാവ്/പിതാവ്/അംഗീകൃത രക്ഷാകര്‍ത്താവ് ഇവരുടെ മതംമാറ്റ പരസ്യത്തില്‍ ഉള്‍പെപ്പടുത്തിയും കുട്ടികളുടെ മതം മാറാവുന്നതാണ്.

(ജി) കുട്ടികളുടെ പേര് മാറ്റം/ജാതി തിരുത്തല്‍/മതംമാറ്റം സംബന്ധിച്ച അപേക്ഷയോടൊപ്പം അപേക്ഷകനെ സംബന്ധിച്ച രേഖകള്‍ S.S.L.C Book, Ration Card, El. I. D. Card, Aadhaar Card, Passport, Pan Card, Extract of Admission Register എന്നിവയുടെ പകര്‍പ്പ്) കൂടി ഹാജരാകണം.

(എച്ച്) മരിച്ചയാളുടെ പേരുമാറ്റം/മതംമാറ്റം/ജാതി തിരുത്തല്‍ എന്നിവ സംബന്ധിച്ച അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല.

(ഐ) ജനനത്തീയതി തിരുത്തലല്‍ സംബന്ധിച്ച പരസ്യങ്ങള്‍ സ്വീകരിക്കുന്നതല്ല.

(ജെ) മേല്‍വിലാസം മാറ്റുന്നതു സംബന്ധിച്ച പരസ്യങ്ങള്‍ സ്വീകരിക്കുന്നതല്ല.

 

7. വിജ്ഞാപനം

(എ) പേര്/ഒപ്പ്/മതം/ജാതി എന്നിവയെ സംബന്ധിച്ച ഗസറ്റില്‍ പരസ്യപ്പെടുത്തുന്നതിനുള്ള വിജ്ഞാപനത്തിന്റെരണ്ട് കോപ്പി കടലാസ്സിന്റെഒരു വശത്തുമാത്രം വൃത്തിയായി ടൈപ്പ് ചെയ്ത് (ഡി.റ്റി.പി കോപ്പി) അപേക്ഷകന്റെനിലവിലുള്ള (പഴയ) പേരും ഒപ്പും രേഖപ്പെടുത്തണം). (വിജ്ഞാപനത്തിന്റെമാതൃകയ ്ക്ക ് കേരള ഗസറ്റിന്റെ പാര്‍ട്ട് iv അഥവാ വെബ്സൈറ്റ് നോക്കുക.)

(ബി) അപേക്ഷയും വിജ്ഞാപനവും ഒരേ പേജിലും മേല്‍വിലാസത്തിലും ആയിരിക്കണം.

(സി) വിജ്ഞാപനത്തില്‍ വിദ്യാഭ്യാസ യോഗ്യതകള്‍, പാസ്പോര്‍ട്ട്, പാന്‍കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നീ രേഖകളുടെ ആണ്ട്, മാസം, രജിസ്റ്റര്‍ നമ്പര്‍ എന്നിവ വ്യക്തമായി രേഖപ്പെടുത്തണം. എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റുള്ളവര്‍ അതിന്റെബുക്ക് നമ്പര്‍, രജിസ്റ്റര്‍ നമ്പര്‍ എന്നിവ ഉള്‍ക്കൊള്ളുന്ന പുറം ചട്ടയുടെയും, പേര്, ജനനത്തീയതി, അച്ഛന്റെ പേര് തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന പേജിന്‍റെയും കോപ്പി ഉള്‍പ്പെടെ മറ്റ് എല്ലാ രേഖകളും സര്‍ക്കാര്‍ സര്‍വ്വീസിലുള്ള ഒരു ഗസറ്റഡ് ഓഫീസറെക്കൊണ്ട് പേരും ഉദ്യോഗപ്പേരും സഹിതം സാക്ഷ്യപ്പെടുത്തി അവയുടെ ഓരോ കോപ്പിയും അപേക്ഷയോടൊപ്പം ഹാജരാക്കണം.

(ഡി) ജോലിയുടെ വിവരം വിജ്ഞാപനത്തില്‍ ഉള്‍ക്കൊള്ളിക്കുന്നതിന് പ്രസ്തുത സ്ഥാപനത്തില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

(ഇ) സ്കൂളിലോ കോളേജിലോ പഠിക്കുന്ന വിവരം വിജ്ഞാപനത്തില്‍ ഉള്‍ക്കൊള്ളിക്കുന്നതിന് പ്രസ്തുത വിദ്യാലയത്തില്‍ നിന്നുള്ള (അഡ്മിഷന്‍ നമ്പര്‍, അഡ്മിഷന്‍ തീയതി, ജനനത്തീയതി, ഏതു ക്ലാസ്സിലാണ് പഠിക്കുന്നത്, രക്ഷകര്‍ത്താവിന്റെ പേര് തുടങ്ങിയ വിവരം ഉള്‍പ്പെടെ) സര്‍ട്ടിഫിക്കറ്റ് (ഒറിജിനല്‍) സമര്‍പ്പിക്കണം.

(എഫ്) സ്വന്തം പേരിനോട് ഭര്‍ത്താവിന്റെപേര് ചേര്‍ത്ത് പേരുമാറ്റം പ്രസിദ്ധപ്പെടുത്തുന്നതിന് 6(സി)-ല്‍ പറഞ്ഞിരിക്കുന്നതു പോലെ വിവാഹ സര്‍ട്ടിഫിക്കറ്റിന്റെകോപ്പി ഹാജരാക്കണം.

(ജി) ഒന്നില്‍ കൂടുതല്‍ പേര് പല രേഖകളിലുമുള്ള വ്യക്തികള്‍, പ്രസ്തുത എല്ലാ രേഖകളുടെയും കോപ്പികള്‍ (വിവാദമാകാവുന്ന രേഖകള്‍/വസ്തുവിന്റെആധാരങ്ങള്‍ ഒഴികെ) ഹാജരാക്കണം. ആ വിവരം വിജ്ഞാപനത്തില്‍ രേഖപ്പെടുത്തുകയും വേണം. കൂടാതെ, ഒന്നില്‍ കൂടുതല്‍ പേരുകളില്‍ അറിയുന്നത് ഒരാള്‍ തന്നെയാണെന്നുള്ളതിനുള്ള തെളിവായി രേഖകളുടെ വിശദാംശങ്ങള്‍ രേഖപ്പെടുത്തി (സര്‍ട്ടിഫിക്കറ്റ് നമ്പര്‍, തീയതി മുതലായവ) സര്‍ക്കാര്‍ സര്‍വ്വീസിലുള്ള ഒരു ഗസറ്റഡ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റുകൂടി അപേക്ഷയോടൊപ്പം ഹാജരാക്കണം. (വ്യത്യസ്തമായ ജനനത്തീയതിയുള്ള വിവിധ പേരുകളിലുള്ളവര്‍ ഒരാളാണെന്ന പരസ്യം സ്വീകരിക്കുന്നതല്ല.)

(എച്ച്) മേല്‍വിലാസത്തിന് തെളിവായി റസിഡന്‍സ ് സര്‍ട്ടിഫിക്കറ്റ് ബന്ധപ്പെട്ട അധികാരികളില്‍ നിന്നുള്ളവ ഹാജരാക്കണം. അഥവാ തത്തുല്യമായ (റേഷന്‍ കാര്‍ഡ്/പാസ്പോര്‍ട്ട്/ഇലക്ഷന്‍ തിരിച്ചറിയല്‍ കാര്‍ഡ്/ആധാര്‍ കാര്‍ഡ് എന്നിവയുടെ) രേഖകള്‍ കൂടി ഹാജരാക്കണം.

(ഐ) പേരിനൊപ്പം ഇനിഷ്യല്‍ മാറ്റുന്നതിനുള്ള അപേക്ഷകളില്‍ വ്യക്തമായ കാരണവും വിശദീകരണവും അത് തെളിയിക്കുന്ന രേഖകള്‍ സഹിതം സമര്‍പ്പിക്കുന്നത് മാത്രമേ അനുവദിക്കുകയുള്ളൂ. കൂടാതെ ഇനിഷ്യലിന്റെ വികസിതരൂപം കൂടി ബ്രാക്കറ്റില്‍ കാണിക്കേണ്ടതാാണ്.

(ജെ) കൂടെ കൂടെയുള്ള പേരുമാറ്റം, മതംമാറ്റം, ജാതി തിരുത്തല്‍ സംബന്ധിച്ച അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല. എന്നാല്‍, പ്രത്യേക സാഹചര്യങ്ങളില്‍ ബന്ധപ്പെട്ട തഹസില്‍ദാരുടെ സര്‍ട്ടിഫിക്കറ്റ്, സര്‍ക്കുലേഷന്‍ കൂടുതലുള്ള രണ്ടു ദിനപത്രങ്ങളില്‍ ടി വിവരം പരസ്യപ്പെടുത്തി ആയതിന്റെപകര്‍പ്പും, ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റിന്റെഅഫിഡവിറ്റും സമര്‍പ്പിക്കേണ്ടതും അവ സര്‍ക്കാര്‍ അനുമതിയ്ക്ക് വിധേയമായി പൂര്‍ണ്ണ പരിശോധനയ്ക്കുശേഷം പ്രസിദ്ധീകരിക്കുന്നതാണ്.

(കെ) അപേക്ഷ സമര്‍പ്പിച്ചശേഷം പുനഃപരിശോധനയില്‍ ഏതെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ആവശ്യം വരുന്നവയുടെ രേഖകള്‍ നേരിട്ട് ഹാജരാക്കാന്‍ അപേക്ഷകര്‍ ബാദ്ധ്യസ്ഥരാണ്.

8. ഒപ്പ് മാറ്റം

ഒപ്പ് മാത്രം മാറ്റുന്നതിന് പഴയ ഒപ്പും പുതിയ ഒപ്പും വെള്ള പേപ്പറില്‍ കറുത്ത മഷികൊണ്ട് രേഖപ്പെടുത്തി രണ്ട് പകര്‍പ്പ് വിജ്ഞാപനത്തിനോടൊപ്പം നല്‍കണം. അപേക്ഷാ ഫാറത്തിലെ 4, 4a എന്നീ കോളങ്ങളില്‍ ഒപ്പ് രേഖപ്പെടുത്തണം. ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തേണ്ട വിജ്ഞാപനത്തില്‍ പഴയ ഒപ്പും പുതിയ ഒപ്പും രേഖപ്പെടുത്തണം. കൂടാതെ വിജ്ഞാപനം ഒപ്പിടണം. (പഴയ/നിലവിലുള്ള ഒപ്പ്) (ഗസറ്റ് പാര്‍ട്ട് iv കാണുക).

 

9. മതപരിവര്‍ത്തനം

ഹിന്ദു/മുസ്ലീം/ബുദ്ധ മതപരിവര്‍ത്തനത്തിന് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ അധികാരമുള്ള അംഗീകൃത സംഘടനകള്‍/ മതസ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ പ്രസിഡന്‍റോ/ജനറല്‍ സെക്രട്ടറിയോ ഒപ്പിട്ട് നല്‍കുന്ന ആറു മാസത്തിനുള്ളില്‍ നല്‍കിയിട്ടുള്ള മതപരിവര്‍ത്തന സര്‍ട്ടിഫിക്കറ്റോ സാക്ഷ്യപ്പെടുത്തിയ കോപ്പിയോ നല്‍കണം. ക്രിസ്തുമതത്തിലേക്കുള്ള മതപരിവര്‍ത്തനത്തിന് ക്രിസ്ത്യന്‍ ദേവാലയസഭകളില്‍ നിന്ന് ലഭിക്കുന്ന ആറുമാസത്തിനുള്ളില്‍ നല്‍കിയിട്ടുള്ള ബാപ്റ്റിസം സര്‍ട്ടിഫിക്കറ്റ് (ഒറിജിനല്‍) (പഴയ പേര്/പുതിയ പേര്/ജനനത്തീയതി/മാതാപിതാക്കളുടെ പേര്/ബാപ്റ്റിസം ചെയ്ത തീയതി/രജിസ്റ്റര്‍/അംഗനമ്പര്‍ തുടങ്ങിയ എല്ലാ വിവരങ്ങളും ഉള്‍ക്കൊള്ളുന്നവ) ഹാജരാക്കണം. ദേവാലയങ്ങളുടെ/സഭയുടെ സര്‍ട്ടിഫിക്കറ്റില്‍ മേല്‍വിലാസവും, ടെലിഫോണ്‍ നമ്പര്‍ സഹിതമുള്ള പൂര്‍ണ്ണ വിവരങ്ങളും ഉള്‍പ്പെടുത്തേണ്ടതാണ്. കൂടാതെ, നിലവിലുള്ള പരിവര്‍ത്തനത്തിനു മുന്‍പുള്ള മതം/ജാതി എന്നിവ തെളിയിക്കുന്ന വില്ലേജ് ഓഫീസറില്‍ നിന്നുള്ള ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം.മതപരിവര്‍ത്തനം നടത്തി നല്‍കുവാന്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുള്ള അംഗീകൃത ഹിന്ദുമത സംഘടനകള്‍ (സര്‍ക്കാര്‍ സര്‍ക്കുലര്‍ നമ്പര്‍ 18421/ഇ2/പജ.പവ.വിവ. തീയതി 15-12-1987)

(1) അഖില ഭാരത അയ്യപ്പ സേവാ സംഘം

(2) കേരള ഹിന്ദുമിഷന്‍, തിരുവനന്തപുരം

(3) ആള്‍ ഇന്ത്യാ ദയാനന്ദ സാല്‍വേഷന്‍ മിഷന്‍ (ആര്യസമാജ്, കേരള ബ്രാഞ്ച്, തിരുവനന്തപുരം)

(4) കാലിക്കറ്റ് ആര്യസമാജ്, ആര്യസമാജ്മന്ദിര്‍, പുതിയറ പി.ഒ., കാലിക്കറ്റ്-673 004

(5) ശ്രീരാമദാസമിഷന്‍, യൂണിവേഴ്സല്‍ സൊസൈറ്റി, ശ്രീനീലകണ്ഠപുരം, തിരുവനന്തപുരം-695 581

 

മതപരിവര്‍ത്തനം നടത്തി നല്‍കുവാന്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുള്ള അംഗീകൃത മുസ്ലീം മത സംഘടനകള്‍

[G.O. (Ms.) No. 75/2004/SC/STDD dated 30-10-2004]

[G.O. (Ms.) No. 80/2004/SC/STDD dated 09-11-2004]

(1) മൗനത്തുല്‍ ഇസ്ലാം അസോസിയേഷന്‍, പൊന്നാനി, മലപ്പുറം

(2) തര്‍ബിയത്തുല്‍ ഇസ്ലാം സഭ, പി. കെ. റോഡ്, മുഘാദര്‍, കോഴിക്കോട്

 

മതപരിവര്‍ത്തനം നടത്തി നല്‍കുവാന്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുള്ള അംഗീകൃത ബുദ്ധമത സംഘടനകള്‍

[G.O. (Ms.) No. 23/08/SC/STDD dated 15-02-2008]

(1) ചെയര്‍മാന്‍, ലോര്‍ഡ് ബുദ്ധ യൂണിവേഴ ്സല്‍ സൊസൈറ്റി, ജലധാര, ഉള്ളൂര്‍ ഭാസി നഗര്‍, മെഡിക്കല്‍ കോളേജ് പി.ഒ., തിരുവനന്തപുരം-695 011

10. ജാതി തിരുത്തല്‍

ജാതി തിരുത്തുന്നത് സംബന്ധിച്ച തഹസില്‍ദാരുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. ജാതി തിരുത്തി പട്ടികജാതിയില്‍/പട്ടികവര്‍ഗ്ഗത്തില്‍ ഉള്‍പ്പെടുന്നതിന് ആന്ത്രോപ്പോളജിക്കല്‍ സര്‍വ്വേയുടെ അടിസ്ഥാനത്തിലുള്ള തഹസില്‍ദാരുടെ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ആന്ത്രോപ്പോളജിക്കല്‍ സര്‍വ്വേ നടത്തിയ കത്തിന്റെശരിപ്പകര്‍പ്പ് ഗസറ്റഡ് ആഫീസറെക്കൊണ്ട് സാക്ഷ്യപ്പെടുത്തി ഹാജരാക്കണം. ജാതി തിരുത്തി പിന്നോക്ക സമുദായത്തില്‍ ഉള്‍പ്പെടുത്തുന്നതിന് ആന്ത്രോപ്പോളജിക്കല്‍ സര്‍വ്വേ ആവശ്യമില്ലെന്ന് രേഖപ്പെടുത്തിയ തഹസില്‍ദാരുടെ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. തഹസില്‍ദാരുടെ സര്‍ട്ടിഫിക്കറ്റ് തിരിച്ച് നല്‍കുന്നതല്ല.

 

11. സാക്ഷ്യപത്രം

അപേക്ഷയിലെ കുറിപ്പ് ഒന്നില്‍ പറയുന്ന ഏതെങ്കിലും ഓഫീസറെകൊണ്ടുമാത്രം സാക്ഷ്യപ്പെടുത്തണം. പ്രസ്തുത ഓഫീസറുടെ പേരും ഒപ്പും ഉദ്യോഗപ്പേരും ഓഫീസ് സീലും വ്യക്തമായി രേഖപ്പെടുത്തണം.

 

12. ആവശ്യമുള്ളത്ര പാര്‍ട്ട് iv ഗസറ്റിന് അപേക്ഷയോടൊപ്പം പണം അടയ്ക്കണം. വിജ്ഞാപനം പ്രസിദ്ധപ്പെടുത്തിയതിനുശേഷം ഗസറ്റിന്റെകൂടുതല്‍ കോപ്പികള്‍ പ്രസ്സില്‍ നിന്നും ലഭിക്കുന്നതല്ല.

 

13. അഡ്രസ്സില്‍ ആളില്ലാതെ മടങ്ങിവരുന്ന ഗസറ്റുകള്‍ ആറുമാസം വരെ സൂക്ഷിക്കുന്നതാണ്. ഈ കാലയളവിനുള്ളില്‍ പണം ഒടുക്കിയ ആള്‍ രസീതുമായി അപേക്ഷ സഹിതം തിരുവനന്തപുരം ഗവണ്‍മെന്റ‍്സെന്‍ട്രല്‍ പ്രസ്സിലെ പ്രത്യേക പരസ്യവിഭാഗത്തില്‍ നേരില്‍വന്ന് ഗസറ്റ് കൈപ്പറ്റേണ്ടതാണ്.

 

15. വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ രേഖകളില്‍ തിരുത്തലുകള്‍ വരുത്തുന്നത് ഈ വകുപ്പിന്റെഅധികാര പരിധിയിലുള്ള വിഷയമല്ല. ആയത് അതത് വകുപ്പുകളുടെ നിയമമനുസരിച്ച് ആ വകുപ്പുകള്‍ ചെയ്യേണ്ടുന്ന കാര്യമാണ്. ഇത്തരം പരാതികള്‍ ഈ വകുപ്പ് സ്വീകരിക്കുന്നതല്ല.

 

16. വിജ്ഞാപനം പ്രസിദ്ധീകരിച്ചതിനു ശേഷം ആയതില്‍ തിരുത്തലുകള്‍ വരുത്തേണ്ടതുണ്ടെങ്കില്‍ 60 ദിവസത്തിനകം ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.

 

17. അന്വേഷണം

മേല്‍ സൂചിപ്പിച്ച കാര്യങ്ങളില്‍ സംശയനിവാരണത്തിനായി പ്രവൃത്തി ദിവസങ്ങളില്‍ തിരുവനന്തപുരം ഗവണ്‍മെന്റ‍്സെന്‍ട്രല്‍ പ്രസ്സ് പരസ്യ വിഭാഗത്തില്‍ 0471-2331360, എക്സ്റ്റന്‍ഷന്‍ 228, 229 എന്നീ ഫോണ്‍ നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.

ജില്ലാ ഫാറം സ്റ്റോറുകളുടെ മേല്‍വിലാസം

ജില്ലാ ഫാറം ഓഫീസര്‍

ജില്ലാ ഫാറം സ്റ്റോര്‍, ഗവ. പ്രസ്സ് കെട്ടിടം,

ബില്‍ഡിംഗ് നമ്പര്‍ ക്യു. എം. സി.-621

മൈലാപ്പൂര, ഉമയനെല്ലൂര്‍, കൊല്ലം

0474-2535200 ജില്ലാ ഫാറം ഓഫീസര്‍

ജില്ലാ ഫാറം സ്റ്റോര്‍

ബില്‍ഡിംഗ് നമ്പര്‍ പി.എം.സി-9/144,

ജില്ലാ ആശുപത്രിക്കുസമീപം,

ഡോക്ടേഴ്സ് ലെയ്ന്‍, പേട്ട, പത്തനംതിട്ട-689 645

0468-2271109

ജില്ലാ ഫാറം ഓഫീസര്‍

ജില്ലാ ഫാറം സ്റ്റോര്‍

ബില്‍ഡിംഗ് നമ്പര്‍ 1095/CF/33/1036

IInd floor KVTS, കൂട്ടിങ്ങല്‍ വടക്കനാട് പി.ഒ.,

കളര്‍കോട്, ആലപ്പുുഴ ബൈപാസ് റോഡ്,

ആലപ്പുഴ 688 003

0477-2268254 ജില്ലാ ഫാറം ഓഫീസര്‍

ജില്ലാ ഫാറം സ്റ്റോര്‍

ഗവ. പ്രസ്സ് ബില്‍ഡിംഗ്സ് , വാഴൂര്‍, കോട്ടയം ജില്ല

പിന്‍-686 504

0481-2455160

 

ജില്ലാ ഫാറം ഓഫീസര്‍

ജില്ലാ ഫാറം സ്റ്റോര്‍

കുന്നുംപുറം റോഡ്, കാക്കനാട്, കൊച്ചി-30

0484-2426593 ജില്ലാ ഫാറം ഓഫീസര്‍

ജില്ലാ ഫാറം സ്റ്റോര്‍

മാര്‍ക്കറ്റ് ബില്‍ഡിംഗ് , അരനാട്ടുകര, 35 എ ഹാള്‍

തൃശ്ശൂര്‍-680 618

0487-2384177.

ജില്ലാ ഫാറം ഓഫീസര്‍

ജില്ലാ ഫാറം സ്റ്റോര്‍

ഗവ. പ്രസ്സ് ബില്‍ഡിംഗ്, ഷൊര്‍ണ്ണൂര്‍-2, പാലക്കാട്,

0466-2220429 ജില്ലാ ഫാറം ഓഫീസര്‍

ജില്ലാ ഫാറം സ്റ്റോര്‍

ബില്‍ഡിംഗ് നമ്പര്‍ 8, സിവില്‍ സ്റ്റേഷന്‍, മലപ്പുറം-5

പിന്‍-676 505

0483-2730199

ജില്ലാ ഫാറം ഓഫീസര്‍

ജില്ലാ ഫാറം സ്റ്റോര്‍

വെള്ളിമാടുകുന്ന് , കോഴിക്കോട്

0495-2730540 ജില്ലാ ഫാറം ഓഫീസര്‍

ജില്ലാ ഫാറം സ്റ്റോര്‍

ഗവ. പ്രസ്സ് ബില്‍ഡിംഗ്

പള്ളിക്കുന്ന് പി.ഒ., കണ്ണൂര്‍-670 004

0497-2746406

ജില്ലാ ഫാറം ഓഫീസറുടെ ചുമതലയുള്ള

സീനിയര്‍ സൂപ്രണ്ട്

ജില്ലാ ഫാറം സ്റ്റോര്‍

ഗവ. പ്രസ്സ് ബില്‍ഡിംഗ് മേപ്പാട്, വയനാട്

04936-281190