പേവിഷബാധ പ്രതിരോധ പ്രതിഞ്ജയെടുത്തു
പേവിഷബാധ പ്രതിരോധ പ്രതിഞ്ജയെടുത്തു
ഇരിങ്ങോൾ ഗവ: വി എച്ച്. എസ് സ്കൂളിൽ പ്രവിഷബാധ പ്രതിരോധത്തെ സംബഡിച്ച് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടി സ്പെഷ്യൽ അസംബ്ലി നടത്തി. സമൂഹം നേരിടുന്ന ഒരു പ്രധാന ആരോഗ്യ സുരക്ഷ വെല്ലുവിളിയാണ് പേവിഷബാധ അഥവാ റാബീസ്’. നായകളിൽ നിന്നോ പേ വിഷബാധ പടർത്തുവാൻ സാധ്യതയുള്ള മറ്റു മൃഗങ്ങളിൽ നിന്നോ ഈ രോഗം മനുഷ്യരിലേക്ക് പകരാം.
സ്കൂളിലും പൊതുനിരത്തുകളിലും കുട്ടികളെ നായ്ക്കളിൽ നിന്നും സംരക്ഷിക്കേണ്ടത് ഓരോ വിദ്യാർത്ഥിയുടെയും കടമയാണെന്ന് ക്ലാസ് എടുത്ത പെരുമ്പാവൂർ താലൂക്ക് ഹോസ്പിറ്റൽ ആർ ബി എസ് കെ നഴ്സ് രശ്മി വി.ആർ പറഞ്ഞു
സ്കൂൾ പ്രിൻസിപ്പാൾ ആർ സി ഷിമി , ഹെഡ്മിസ്ട്രസ് എം. കെ ജ്യോതി, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സമീർ സിദ്ദീഖി , കരിയർ മാസ്റ്റർ അഖില ലക്ഷ്മി, സ്പെഷ്യൽ എഡ്യൂക്കേറ്റർ ലിമി ഡാൻ, സ്റ്റാഫ് സെക്രട്ടറി ഷിജ സി.സി, മായ സെബാസ്റ്റ്യൻ, ഡോ. അരുൺ ആർ ശേഖർ, ഡോ കാവ്യ നന്ദകുമാർ, ജിഷ ജോസഫ്, സ്മിത്ത് ഫ്രാൻസിസ്, ഇന്ദു സി വാര്യർ തുടങ്ങിയവർ നേതൃത്വം നൽകി.