പൊതുവിദ്യാഭ്യാസം ശാരീരിക വൈകല്യമുള്ള കട്ടികൾക്ക് സ്കൂൾ ബസ്സിൽ സീറ്റ് സംവരണം ഉറപ്പു വരുത്താനും ഫീസ് സൌജന്യമാക്കാനും മലപ്പുറം, കക്കാട് ജി.എം.യു.പി സ്കൂൾ വിദ്യാർത്ഥി- ഫാത്തിമ സനയ്യ, സമർപ്പിച്ച ഹർജി – സംബന്ധിച്ച്

April 19, 2024 - By School Pathram Academy

സർ,

വിഷയം :-

പൊതുവിദ്യാഭ്യാസം ശാരീരിക വൈകല്യമുള്ള കട്ടികൾക്ക് സ്കൂൾ ബസ്സിൽ സീറ്റ് സംവരണം ഉറപ്പു വരുത്താനും ഫീസ് സൌജന്യമാക്കാനും മലപ്പുറം, കക്കാട് ജി.എം.യു.പി സ്കൂൾ വിദ്യാർത്ഥി- ഫാത്തിമ സനയ്യ, സമർപ്പിച്ച ഹർജി – സംബന്ധിച്ച്

സൂചന :-

1. 11/10/2023 ലെ ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രിയുടെ 232205/ 17/09/2023 നം. കത്ത്

2. 09/02/2024 ലെ ശ്രീമതി ഫാത്തിമ സനിയ്യയുടെ അപേക്ഷ (ഡോക്കറ്റ് നം. G32402022)

ശാരീരിക വൈകല്യമുള്ള കുട്ടികൾക്ക് സ്കൂൾ ബസ്സിൽ സീറ്റ് സംവരണം ഉറപ്പു വരുത്തുന്നതിനും ഫീസ് സൌജന്യമാക്കുന്നതിനും മലപ്പുറം, കക്കാട് ജി.എം.യു.പി സ്ക്കൂൾ വിദ്യാർത്ഥി, ഫാത്തിമ സനയ്യ, ബഹു.മുഖ്യമന്ത്രിയുടെ നവ കേരള സദസ്സിൽ സമർപ്പിച്ച ഹർജി സംബന്ധിച്ച് ചുവടെ ചേർക്കുന്ന നിർദ്ദേശങ്ങൾ നിർബന്ധമായും പാലിക്കേണ്ടതാണ്.

1) ശാരീരിക വൈകല്യമുള്ള കുട്ടികൾക്ക് സ്കൂൾ ബസ്സുകളിൽ നിർബന്ധമായും സീറ്റ് സംവരണം ഉറപ്പാക്കണ്ടതാണ്.

2)സ്കൂൾ ബസ്സ് ഫീസ് നിർണയം അതാത് സ്കൂളുമായി ബന്ധപെട്ട വിഷയമാണ്.എന്നിരുന്നാലും ശാരീരിക വൈകല്യമുള്ള സാമ്പത്തികമായി പിന്നാക്കം നിൽകുന്ന വിദ്യാർത്ഥികൾക്ക് മാനുഷിക പരിഗണന കൽപ്പിച്ച് സ്കൂൾ ബസിൽ ഫീസിളവ് ലഭ്യമാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കേണ്ടതാണ്.