പൊതുവിദ്യാഭ്യാസം – സമ്പൂർണ്ണ – വിദ്യാർത്ഥികളുടെ യു.ഐ.ഡി ഉൾപ്പെടെയുള്ള വിവരങ്ങൾ ഒരു സ്കൂളിൽ നിന്നും മറ്റൊരു സ്കൂളിലേക്ക് മാറ്റുന്നത് വിദ്യാഭ്യാസ ഓഫീസർമാർക്ക് അധികാരം നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നടപടി ഉത്തരവ്
സാനിധ്യം ജീവൻ ബാബു കെ. ഐ.എ.എസ്)
വിഷയം:- പൊതുവിദ്യാഭ്യാസം – സമ്പൂർണ്ണ – വിദ്യാർത്ഥികളുടെ യു.ഐ.ഡി ഉൾപ്പെടെയുള്ള വിവരങ്ങൾ ഒരു സ്കൂളിൽ നിന്നും മറ്റൊരു സ്കൂളിലേക്ക് മാറ്റുന്നത് വിദ്യാഭ്യാസ ഓഫീസർമാർക്ക് അധികാരം നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്
സൂചന:- സമന്വയ കോർ കമ്മിറ്റി യോഗതീരുമാനം, തീയതി 28/04/2022,
ഉത്തരവ് നമ്പർ എച്ച്(2)/5594/2022/ഡി.ജി.ഇ തീയതി 24/05/2022
വിദ്യാഭ്യാസ അവകാശ നിയമപ്രകാരം 1 മുതൽ 8 വരെ ക്ലാസ്സുകളിലേക്ക് വിടുതൽ സർട്ടിഫിക്കറ്റ് ഇല്ലാതെ തന്നെ പ്രവേശനം നേടുന്നതിന് അവകാശം നൽകിയിട്ടുള്ളതാണ്. സംസ്ഥാനത്തെ സർക്കാർ എയ്ഡഡ് അൺ എയ്ഡഡ് (അംഗീകൃത വിദ്യാലയങ്ങളിൽ വിദ്യാർത്ഥികളുടെ വിടുതൽ സർട്ടിഫിക്കറ്റ് സമ്പൂർണ്ണ പോർട്ടൽ വഴിയാണ് നൽകുന്നത്.
എന്നാൽ ചില രക്ഷിതാക്കൾ വിടുതൽ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടിട്ടും സ്കൂൾ അധികൃതർ അനുവദിക്കാത്തതിനാൽ വിദ്യാർത്ഥികളുടെ യു.ഐ.ഡി ഉൾപ്പെടെയുള്ള സമ്പൂർണ്ണയിലെ വിവരങ്ങൾ പുതിയ സ്കൂളിലേക്ക് ലഭിക്കാത്തതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
ഈ സാഹചര്യത്തിൽ നിലവിൽ വിദ്യാർത്ഥി പഠിക്കുന്ന സ്കൂളിലെ പ്രധാനാദ്ധ്യാപകൻ മുഖേന രക്ഷിതാവ് ആവശ്യപ്പെടുന്ന സാഹചര്യത്തിൽ പ്രസ്തുത വിദ്യാർത്ഥിയുടെ യു.ഐ.ഡി ഉൾപ്പെടെയുള്ള സമ്പൂർണ്ണയിലെ വിവരങ്ങൾ പുതിയ സ്കൂളിലേക്ക് സമ്പൂർണ്ണ പോർട്ടലിലൂടെ ആധികാരികത ഉറപ്പു വരുത്തി മാറ്റി നൽകുന്നതിന് വിദ്യാർത്ഥി നിലവിൽ പഠിക്കുന്ന സ്കൂളിന്റെ നിയന്ത്രണാധികാരിയായ വിദ്യാഭ്യാസ ഓഫീസർക്ക് അധികാരം നൽകി ഇതിനാൽ ഉത്തരവ് പുറപ്പെടുവിക്കുന്നു. ഇത് സംബന്ധിച്ച് മാറ്റം സമ്പൂർണ്ണ പോർട്ടലിൽ വരുത്തുന്നതിന് കൈറ്റിന് നിർദ്ദേശം നൽകുന്നു.
പൊതു വിദ്യാഭ്യാസ ഡയറക്ടർ