പൊതുവിദ്യാഭ്യാസം – സ്പോർട്സ് സംസ്ഥാന മത്സര ഇനങ്ങളുടെ തീയതികൾ സംബന്ധിച്ച് സർക്കുലർ
വിഷയം : പൊതുവിദ്യാഭ്യാസം – സ്പോർട്സ് സംസ്ഥാന മത്സര ഇനങ്ങളുടെ തീയതികൾ അറിയിക്കുന്നത് സംബന്ധിച്ച് സൂചന: 26.08.2022 ലെ കെ.എസ്.ജി.എ യോഗ തീരുമാനം.
2022 – 2023 ലെ സംസ്ഥാനതല കായിക മത്സരങ്ങൾ നടത്തുന്നതിനുള്ള തീയതികളും സ്ഥലങ്ങളും ഇതോടൊപ്പം ഉള്ളടക്കം ചെയ്യുന്നു. സ്കൂൾ തല മത്സരങ്ങൾ സെപ്തംബർ 23 നകം പൂർത്തികരിക്കേണ്ടതും സബ് ജില്ലാ, റവന്യൂ ജില്ലാ മത്സരങ്ങൾ ഒക്ടോബർ 12 നകം പൂർത്തികരിച്ച് ജില്ലാ ടീമിനെ തെരഞ്ഞെടുത്ത് സംസ്ഥാനതല മത്സരത്തിന് അയക്കേണ്ടതാണ്.
അണ്ടർ 14 വിഭാഗത്തിൽ വോളിബോൾ, ഹോക്കി, ഹാൻഡ് ബോർ, കബഡി, ഖോയോ, ബാസ്കറ്റ് ബോൾ, ക്രിക്കറ്റ്, ഫുട്ബോൾ, ബോൾ ബാഡ്മിന്റൺ എന്നീ മത്സര ഇനങ്ങളും, അണ്ടർ 17 വിഭാഗങ്ങളിൽ ക്രിക്കറ്റ് (പെൺ), അണ്ടർ 17 വിഭാഗത്തിൽ ഫുട്ബോൾ (പെൺ) എന്നീ മത്സര ഇനങ്ങളും കൂടി ഉൾപ്പെടുത്തിരിക്കുന്നു.