പൊതുവിദ്യാഭ്യാസം – 2023-24 – അവധിക്കാല അധ്യാപക പരിശീലനം സംബന്ധിച്ച് ഡി.ജി. ഇ സർക്കുലർ
2023-24 വർഷത്തെ അവധിക്കാല അധ്യാപക പരിശീലനത്തിന്റെ ഭാഗമായി എസ്.ആർ.ജി പരിശീലനം പൂർത്തിയായിക്കഴിഞ്ഞതായി അറിയിക്കുന്നു. തുടർന്ന് ഡി.ആർ.ജി പരിശീലനം മേയ് 6 മുതൽ 13 വരെയും, അധ്യാപക സംഗമം മേയ് 15 മുതൽ 23 വരെയും നടക്കുന്നതാണ്. കേരളത്തിൽ പാഠ്യപദ്ധതി പരിഷ്ക്ക രണം നടക്കുന്ന സാഹചര്യത്തിൽ പഠിതാവിനെ കേന്ദ്രീകരിക്കുന്നതിന് പ്രവർത്തനാധിഷ്ഠിതവുമായ പഠന ബോധന ക്രമം കുട്ടികളുടെ സ്വതന്ത്രവും സഹവർത്തിതവുമായ അറിവ് നിർമ്മാണത്തിന് സഹായകരമാവുന്ന സാഹചര്യം എങ്ങനെ സൃഷ്ടിക്കാം എന്നതാണ്. ഈ അവധിക്കാല അധ്യാപക പരിശീലനത്തിന്റെ പ്രധാന ഊന്നൽ. എൽ.പി.ക്ലാസുകളിൽ ട്രൈ ഔട്ടുകളും, കുട്ടികൾ നേരിടുന്ന പ്രശ്നങ്ങളെ കണ്ടെത്താനും പോസ്കോ പോലുളള നിയമത്തിന്റെ വിവിധ സാധ്യതകൾ മനസ്സിലാക്കി പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന തിന് അധ്യാപകരെ ശാക്തീകരി ക്കുന്നതിനും ഈ അവധിക്കാല അധ്യാപക സംഗമം ഊന്നൽ നൽകുന്നു.
ഡി.ആർ.ജി. പരിശീലനം, ബി.ആർ.സി തല അധ്യാപക സംഗമം എന്നിവയുടെ സുഗമമായ നടത്തിപ്പിന് ചുവടെ പറയുന്ന നിർദേശങ്ങൾ പാലിക്കേ ണ്ടതാണ്.
1. ജില്ലാതലത്തിൽ ഡി.ഡി.ഇ, ഡയറ്റ് പ്രിൻസിപ്പൽ, എസ്.എസ്.കെ, ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ, ജില്ലാ പ്രോജക്ട് ഓഫീസർമാർ, കൈറ്റ് ജില്ലാ കോർഡിനേറ്റർ, വിദ്യാകിരണം ജില്ലാ കോഡിനേറ്റർ, ഡി.ഇ.ഒ.മാർ, എ.ഇ.ഒ.മാർ, ബി.പി.സി.മാർ, എന്നിവരുടെ കൺവർജൻസ് യോഗം കൂടി 2023-24 ഡി.ആർ.ജി.പരിശീലനം, അധ്യാപക സംഗമം എന്നിവയുടെ ഉളളടക്കം, കേന്ദ്രങ്ങളുടെ സജ്ജീ കരണം, മോണിറ്ററിംഗ് തുടങ്ങിയവ സംബന്ധിച്ചുള്ള തീരുമാനങ്ങൾ എടുക്കേണ്ടതാണ്.
2. എൽ.പി, യു.പി, ഹൈസ്കൂൾ അധ്യാപക സംഗമത്തിന് ഒരു ബാച്ചിന് പരമാവധി 4 റിസോഴ്സ് പേഴ്സൺമാർ (കോർ എസ്.ആർ.ജി/എസ്.ആർ.ജി/ഡി.ആർ.ജി,സ്പെ ഷ്യൽ എഡ്യൂക്കേ റ്റർ ഉൾപ്പെടെ) ജില്ലകൾ ഉറപ്പാക്കേണ്ടതാണ്. ഇപ്രകാരം ഓരോ ജില്ലയും അധ്യാപക സംഗമ ബാച്ചുകൾക്കാവശ്യമായ ഡി.ആർ.ജി അംഗങ്ങളെ ജില്ലയിലെ എല്ലാ ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ച് കണ്ടെ ത്തേണ്ടതാണ്.
3. ജില്ലാതലത്തിൽ ക്യൂ.ഐ.പി സംഘടനാ പ്രതിനിധികളുടെ യോഗം അധ്യാപക സംഗമം ആരംഭിക്കുന്ന തിന് മുൻപ് ചേരണം.
4. പ്രഥമാധ്യാപകർ ആദ്യ ബാച്ചുകളി ലെ അധ്യാപക പരിശീലനത്തിൽ പങ്കെടുക്കുന്നതിന് വിദ്യാഭ്യാസ ഓഫീസർമാർ നിർദ്ദേശിക്കേ ണ്ടതാണ്.
5. ഫീൽഡ്തല അധ്യാപക സംഗമ ത്തിൽ എല്ലാ അധ്യാപകരും പങ്കെടുക്കുന്നുണ്ടെന്ന് പ്രഥമാ ധ്യാപകർ ഉറപ്പുവരുത്തുന്ന തിന് നിർദ്ദേശം നൽകണം.
6. നവാധ്യാപക സംഗമത്തിൽ പങ്കെടു ക്കാത്ത മുഴുവൻ അധ്യാപകരും അവധിക്കാല സംഗമത്തിൽ പങ്കെടുക്കേണ്ടതാണ്. ഡി.ആർ.ജി പരിശീലനം, അധ്യാപക സംഗമം തുടങ്ങിയവയിലെ ആർ.പി.മാരായി പ്രവർത്തിക്കുന്ന അധ്യാപകരെ മറ്റ് പ്രവർത്തനങ്ങളിൽ നിന്നും ഒഴിവാക്കേണ്ടതാണ്.
7. അധ്യാപക സംഗമം നടക്കുന്ന വിദ്യാലയത്തിലെ പ്രഥമാധ്യാപകർ പ്രസ്തുത കേന്ദ്രത്തിന്റെ കൺ വീനറായി ചുമതല വഹിക്കേണ്ട താണ്.
8. അനിവാര്യമായ ഘട്ടത്തിൽ അധ്യാപകർക്ക് ജില്ല മാറി പങ്കെടുക്കാവുന്നതാണ്. ഇത്തരത്തിൽ പങ്കെടുക്കുന്ന അധ്യാപകർ അതാത് വിദ്യാഭ്യാസ ഓഫീസർമാരുടെ അനുമതി വാങ്ങി പങ്കെടുക്കുന്ന ബി.ആർ.സി.യിലെ ബി.പി.സി.യെ രേഖാമൂലം മുൻകൂ റായി അറിയിപ്പ് നൽകണം. ജില്ല മാറി പങ്കെടുക്കുന്ന സാഹചര്യത്തിൽ അധ്യാപകർക്ക് യാത്രാ ബത്തയ്ക്ക് അർഹതയുണ്ടായിരിക്കുന്നതല്ല. ജില്ലയിൽ ബി.ആർ.സി. തല മാറ്റം അനുവദിക്കുന്നതല്ല.
9. എല്ലാ ജില്ലയിലും എൽ.പി, യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിലെ ഏതെങ്കിലും ഒരു വിഷയത്തിൽ ഒരു ബാച്ചിന് റസിഡൻഷ്യൽ പരിശീലനം സംഘടിപ്പിക്കേണ്ടതാണ്.