പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പത്രക്കുറിപ്പ്
- പത്രക്കുറിപ്പ്
- ആധാർ സംബന്ധമായ വിവരങ്ങൾ പൊതുജനങ്ങളുടെ അറിവിലേക്ക്
- 0-5 വയസ്സിൽ ആധാറിൽ പേര് ചേർക്കൽ
നവജാത ശിശുക്കൾക്ക് വരെ ആധാറിന് എൻറോൾ ചെയ്യാം. പൂജ്യം മുതൽ അഞ്ച് വയസ്സുവരെയുള്ള കുട്ടികളുടെ ആധാർ എൻറോൾമെന്റ് സമയത്ത് അവരുടെ ബയോമെട്രിക്സ് ശേഖരിക്കുന്നില്ല. എൻറോൾ ചെയ്യപ്പെടുമ്പോൾ കുട്ടികളുടെ ജനന സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്.
- നിർബന്ധിത ബയോമെട്രിക് പുതുക്കൽ
കുട്ടികളുടെ അഞ്ചാം വയസ്സിലും പതിനഞ്ചാം വയസ്സിലും ബയോമെട്രിക്സ് നിർബന്ധമായും പുതുക്കേണ്ടതുണ്ട്. അഞ്ചാം വയസ്സിലെ നിർബന്ധിത ബയോ മെട്രിക് പുതുക്കൽ ഏഴു വയസ്സിനുള്ളിലും. പതിനഞ്ച് വയസ്സിലെ നിർബന്ധിത ബയോമെട്രിക്സ് പുതുക്കൽ പതിനേഴു വയസ്സിനുള്ളിലും നടത്തിയാലേ സൗജന്യ പുതുക്കൽ സൗകര്യം ലഭ്യമാകുകയുള്ളു. അല്ലാത്ത പക്ഷം, നൂറ് രൂപ നൽകി പുതു ക്കേണ്ടിവരും, നിർബന്ധിത ബയോമെട്രിക്സ് പുതുക്കൽ കുട്ടികളുടെ ആധാറിനെ ശക്തിപ്പെടുത്തുന്നു.
- ഡോക്യുമെന്റ് അപ്ഡേറ്റ്
പത്തു വർഷങ്ങൾക്കു മുൻപ് എടുത്ത ആധാർ കാർഡുകളിൽ ഇതുവരെയും യാതൊരു പുതുക്കലും നടത്തിയിട്ടില്ലായെങ്കിൽ. തിരിച്ചറിയൽ രേഖകളും, മേൽവിലാസ രേഖകളും ഓൺലൈൻ വഴി ജൂൺ 14, 2023 വരെ സൗജന്യമായി അപ്ലോഡ് ചെയ്ത് ഡോക്യുമെന്റ് അപ്ഡേറ്റ് ചെയ്യാം. ഇതിനായി വെബ്സൈറ്റ് http://nyaadhaar.uidai.gov.in സന്ദർശിച്ച്, ആധാർ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്ത് Document Update ഓപ്ഷൻ വഴി സേവനം ഉപയോഗപ്പെടുത്താം. മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ച വർക്ക് മാത്രമേ. ഓൺലൈൻ സംവിധാനം ഉപയോഗിക്കാൻ സാധിക്കുകയുള്ളു. അക്ഷയ കേന്ദ്രങ്ങൾ വഴിയും മറ്റ് ആധാർ കേന്ദ്രങ്ങൾ വഴിയും ഈ സേവനം അൻപത് രൂപ നിരക്കിൽ ചെയ്യാവുന്നതാണ്.
- മൊബൈൽ ഇ-മെയിൽ അപ്ഡേറ്റ്
ആധാർ സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കാൻ നിങ്ങളുടെ ആധാറിൽ മൊബൈൽ നമ്പർ, ഇ-മെയിൽ എന്നിവ നൽകേണ്ടത് അനിവാര്യമാണ്. സെന്ററുകൾ, മറ്റു ആധാർ സെന്ററുകൾ വഴി മൊബൈൽ നമ്പർ, ഇ-മെയിൽ എന്നിവ ആധാറിൽ ഉൾപ്പെടുത്താനാകും. ഇത് വരെ ആധാറിൽ മൊബൈൽ അല്ലെങ്കിൽ ഇ-മെയിൽ കൊടുക്കാത്തവർക്കും നിലവിൽ ആധാറിലുള്ള മൊബൈൽ, ഇ-മെയിൽ എന്നിവയിൽ മാറ്റം വന്നവർക്കും ഈ സൗകര്യം ഉപയോഗിക്കാം. പല വകുപ്പുകളും ആധാറിൽ കൊടുത്തിരിക്കുന്ന മൊബൈലിൽ OT അയച്ച് സേവനങ്ങൾ കൊടുക്കുന്നുണ്ട്.
പൊതുവിദ്യാഭ്യാസ ഡയറക്ടർ