പൊതുവിദ്യാഭ്യാസ വകുപ്പ് അറബിക് യൂനിറ്റിൻ്റെ ആഭിമുഖ്യത്തിൽ അറബിക് അക്കാദമിക് കോംപ്ലക്സ് സെക്രട്ടറിമാർക്കുള്ള രണ്ടു ദിവസത്തെ പരിശീലനം

March 05, 2022 - By School Pathram Academy

അറബി അക്കാദമിക് സെക്രട്ടറിമാർക്കുള്ള പരിശീലനം സമാപിച്ചു.

കോഴിക്കോട്: കേരള പൊതുവിദ്യാഭ്യാസ വകുപ്പ് അറബിക് യൂനിറ്റിൻ്റെ ആഭിമുഖ്യത്തിൽ അറബിക് അക്കാദമിക് കോംപ്ലക്സ് സെക്രട്ടറിമാർക്കുള്ള രണ്ടു ദിവസത്തെ പരിശീലനം സമാപിച്ചു.

 

സമാപന സെഷൻ മുൻ എ എസ് ഒ വി. അബ്ദുറഷീദ് ഉദ്ഘാടനം ചെയ്തു. അറബിക് സ്പെഷൽ ഓഫീസർ ടി.പി. ഹാരിസ് അദ്ധ്യക്ഷത വഹിച്ചു.

കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീച്ചർ എഡ്യൂക്കേഷൻ മലപ്പുറം സെന്റർ പ്രിൻസിപ്പൽ ഗോപാലൻ മങ്കട ന്യൂ നോർമൽ ഇൻ എഡ്യുക്കേഷൻ എന്ന വിഷയത്തിൽ ക്ലാസെടുത്തു.

പാലക്കാട് ഐ എം ഇ ശറഫുദ്ദീൻ, മലപ്പുറം ഐ എം ഇ ഷൌക്കത്തലി, കോഴിക്കോട് ഐ എം ഇ കെ.എ മുജീബുള്ള, എറണാകുളം ഐ എം ഇ ഫൈസൽ, കണ്ണൂർ കാസർഗോഡ് ഐ എം ഇ കെ കെ. അബൂബക്കർ, മുൻ ഐ എം ഇ കീലത്ത് അബ്ദുറഹിമാൻ, മുൻ ഡബ്ലിയു ഐ എം ജി ഇ കെ.സുലൈഖ, അബ്ദുറഷീദ് അൽ ഖാസിമി, ടി.അബ്ദുൾ ജബ്ബാർ, എ. ടി. കുഞ്ഞിമൊയ്തീൻ, മലപ്പുറം, ടി.കെ.ബഷീർ കാസർകോട്, ജമീല വയനാട്, അഹമ്മദ് സദാദ് കണ്ണൂർ, ഉമ്മർ ചെറൂപ്പ എന്നിവർ പ്രസംഗിച്ചു. ഡബ്ലിയു ഐ എം ജി ഇ മിന്നത്ത് സ്വാഗതവും പി.അബ്ദുറാസിക്ക് നന്ദിയും പറഞ്ഞു.