പൊതുവിദ്യാഭ്യാസ വകുപ്പ് എയ്ഡഡ് സ്കൂളിലെ പി.റ്റി.എ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ അതാത് സ്കൂൾ മാനേജർ മാരേ എക്സ് ഓഫീഷോ മെമ്പർമാരായി ചേർത്ത് ഉത്തരവ്

June 06, 2023 - By School Pathram Academy

പൊതുവിദ്യാഭ്യാസ വകുപ്പ് എയ്ഡഡ് സ്കൂളിലെ പി.റ്റി.എ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ അതാത് സ്കൂൾ മാനേജർ മാരേ എക്സ് ഓഫീഷോ മെമ്പർമാരായി ചേർത്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു

 

പൊതുവിദ്യാഭ്യാ സം (ജി) വകുപ്പ് പരാമർശം:- 1 26.06.2007 ലെ സർക്കാർ ഉത്തരവ് (എം.എസ്) നം. 2007 പൊ. വി.വ

2. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ 10 – 5 – ലെ കത്ത്

 

 

ഗവൺമെന്റ്/എയ്ഡഡ് സ്കൂളുകളിലെ പി റ്റി എ പ്രവർത്തനങ്ങൾക്കായി വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ (സൂചന (1) പ്രകാരം സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്. എയിഡഡ് സ്കൂൾ മാനേജർമാരെ പി റ്റി എ കമ്മിറ്റിയിൽ ഉൾപ്പെടുത്തണമെന്ന് മാനേജർമാർ നിരവധി വർഷങ്ങളായി ആവശ്യപ്പെടുന്നുണ്ട്. , പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഊർജിതമായി നടന്ന് വരുന്ന ഈ കാലയളവിൽ എയ്ഡഡ് സ്കൂളുകളിലെ ഭൗതിക സാഹചര്യങ്ങൾ വികസിപ്പിക്കുന്നതിൽ എയ്ഡഡ് സ്കൂൾ മാനേജർമാർ സുപ്രധാന പങ്ക് വഹിക്കുന്നുവെന്നും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം സ്കൂൾ വികസനപ്രവർത്തനങ്ങൾ തുടങ്ങിയ കാര്യങ്ങൾ സംബന്ധിച്ച് പി.റ്റി. എ കമ്മിറ്റികളിൽ ചർച്ച ചെയ്യുന്ന അവസരങ്ങളിൽ കാര്യമായ തീരുമാനമെടുക്കുവാൻ കമ്മിറ്റിയിൽ മാനേജർ അംഗമായിരിക്കുന്നത് ഗുണകരമാകുമെന്നു കരുതുന്നുവെന്ന് എയ്ഡഡ് സ്കൂളിലെ പി റ്റി.എ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ അതാത് സ്കൂൾ മാനേജർമാരെക്കൂടി എക്സ് ഒഫിഷ്യോ അംഗമായി ചേർക്കാവുന്നതാണെന്നും സൂചന (2) പ്രകാരം പൊതുവിദ്യാഭ്യാസ ഡയറക്ടർ ശിപാർശ ചെയ്തിട്ടുണ്ട്

 

സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചു. അതിന്റെ അടിസ്ഥാനത്തിൽ എയ്ഡഡ് സ്കൂളിലെ പി.റ്റി.എ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ അതാത് സ്കൂൾ മാനേജർമാരു കൂടി എക്സ് ഒഫിഷ്യോ അംഗമായി ഉൾപ്പെടുത്തി ഉത്തരവാകുന്നു.

 

(ഗവർണറുടെ ഉത്തരവിൻ പ്രകാരം) ചിത്ര കെ ദിവാകരൻ

 

അണ്ടർ സെക്രട്ടറി

 

പൊതുവിദ്യാഭ്യാസ ഡയറക്ടർ, തിരുവനന്തപുരം

 

വെക്കേഷണൽ ഹയർ സെക്കണ്ടറി ഡയറക്ടർ, തിരുവനന്തപുരം

 

എല്ലാ പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർമാർക്കും എല്ലാ പൊതുവിദ്യാഭ്യാസ ജില്ലാ ഓഫീസർമാർ, പൊതുവിദ്യാഭ്യാസ ഡയറക്ടർ മുഖേന)

 

എല്ലാ മേഖലാ ഹയർ സെക്കണ്ടറി ഡയറക്ടർമാർക്കും (ഹയർ സെക്കണ്ടറി ഡയറക്ടർ മുഖേന) ഡയറക്ടർ ഓഫ് പഞ്ചായത്ത് ഡയറക്ടർ ഓഫ് അർബൻ അഫയേഴ്സ്, തിരുവനന്തപുരം

 

Recent

സ്കൂളുകളിൽ മലയാളഭാഷ പഠിപ്പിക്കുന്നുണ്ടോ എന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ…

July 12, 2024

സി.വി രാമനെ പരാമർശിക്കാതെ ‘കൽക്കട്ട യാത്രാഡയറി ‘ പൂർത്തിയാകുമോ

July 12, 2024

ഇന്ന് World Paper Bag Day ; പേപ്പർ ബാഗിനും ഒരു ദിനം; ഈ…

July 12, 2024

മറവന്തുരുത്ത് ശാന്തിനികേതൻ എൽ പി സ്കൂളിൽ നിറവ് 2024 പദ്ധതിക്ക്‌ തുടക്കമായി

July 12, 2024

കൽക്കട്ട യാത്ര :- ഹൂഗ്ലി നദിയുടെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന മെറ്റ്കാൾഫിലേക്ക്

July 12, 2024

സമാധാനപരവും രാഷിട്രീയ പാർട്ടികളുടെ ഇടപെടൽ ഇല്ലാതേയും സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്താൻ പൊതുവിദ്യാഭ്യാസ…

July 12, 2024

മദർ തെരേസ താമസിച്ച കൽക്കട്ടയിലെ വീട്ടിൽ നിന്നും എഴുതുന്നത്

July 11, 2024

തൊടുപുഴയിൽ തൊഴിലവസരം

July 11, 2024
Load More