പൊതുവിദ്യാഭ്യാസ വകുപ്പ് എസ്. സി.ഇ.ആർ.ടിയുടെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ കോൺക്ലേവ്വ് സംഘടിപ്പിച്ചു

May 30, 2024 - By School Pathram Academy

സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖല പാഠ്യപദ്ധതി പരിഷ്കരണ പാതയിലൂടെ മുന്നോട്ടുപോകുകയാണ്. 

ഈ അവസരത്തിൽ സ്കൂൾ വിദ്യാഭ്യാസ ഗുണമേന്മ വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തിന് ഊന്നൽ നൽകേണ്ടതുണ്ട്. ഈ ആശയം ഉൾക്കൊണ്ടുകൊണ്ട് 

“ഗുണമേന്മ വിദ്യാഭ്യാസത്തിനായുള്ള മൂല്യനിർണയ പരിഷ്കരണം” ഫോക്കൽ പോയിന്റ് ആക്കി  പൊതുവിദ്യാഭ്യാസ വകുപ്പ് എസ്. സി.ഇ.ആർ.ടിയുടെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ കോൺക്ലേവ്വ് സംഘടിപ്പിച്ചു.

തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ നടന്ന കോൺക്ലേവിൽ ബഹു.റവന്യൂ-ഭവന നിർമാണ വകുപ്പ് മന്ത്രി ശ്രീ.കെ.രാജൻ മുഖ്യപ്രഭാഷണം നടത്തി.

കോൺക്ലേവിൽ കരിക്കുലം കമ്മിറ്റി അംഗങ്ങൾക്ക് പുറമേ കേരള നിയമസഭ വിദ്യാഭ്യാസ സബ്ജക്ട് കമ്മിറ്റി അംഗങ്ങൾ, അധ്യാപക-വിദ്യാർത്ഥി- രക്ഷാകർതൃ സംഘടനകളുടെ പ്രതിനിധികൾ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കുകയും അവരുടെ ആശയങ്ങളും നിർദ്ദേശങ്ങളും പങ്കുവയ്ക്കുകയും ചെയ്തു.

വരുംനാളുകളിൽ ഇത്തരം ആശയങ്ങൾ കൂടി ഉൾക്കൊണ്ടുകൊണ്ട് നമുക്ക് മുന്നോട്ടുപോകാം. എന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

Category: News