പൊതുവിദ്യാഭ്യാസ വകുപ്പ് വാങ് മയം ഭാഷാപ്രതിഭ ക്വിസ് Part V

പൊതുവിദ്യാഭ്യാസ വകുപ്പ് വാങ് മയം ഭാഷാപ്രതിഭ ക്വിസ്
Part V
ഞ്ച – അക്ഷരം വരുന്ന 5 പദങ്ങൾ എഴുതു.
2 താഴെക്കൊടുത്തിരിക്കുന്ന കവിത ഉചിതമായ നിറങ്ങളുടെ പേരു ചേർത്ത് പൂരിപ്പിക്കൂ.
ആകാശദേശത്തുമാഴിപ്പരപ്പിലു മാഭ വളർത്തുന്ന……………..ആകുന്നു ഞാൻ
വള്ളിപ്പടർപ്പിനും മാമരച്ചാർത്തിനും നല്ലൊരു ശോഭയേകീടുന്ന…………ഞാൻ
അന്തിമേഘത്തിലും ചെന്താമരയിലും ചന്തം തഴപ്പിച്ചു മിന്നും…………….ഞാൻ
വാഴപ്പഴത്തിനും കൊന്നതൻ പൂവിനും വാരുറ്റ കാന്തിയരുളുന്ന………….ഞാൻ
കാക്കതൻ തൂവലിൽ കൂരിരുൾച്ചാർത്തിലും നീക്കമില്ലാതഴകേറ്റും………………….ഞാൻ
(പച്ച, കറുപ്പ്, ചുവപ്പ്, നീല, മഞ്ഞ, വെള്ള)
3.താഴെ നൽകിയിരിക്കുന്ന കവിതാഭാഗം വായിച്ചുവല്ലോ? നിങ്ങൾ കണ്ടെത്തിയ 10 പദങ്ങൾ കുറിക്കുക.
കൊച്ചുനക്ഷത്രമേ, നിന്നെയാരാ മച്ചിലിരുത്തിയതമ്മയാണോ? വല്ലതും വാശിപിടിച്ചുവോ നീ? വല്ലതും തട്ടിമറിച്ചുവോ നീ? അമ്മ കയർക്കുവാനെന്തുമൂലം? നമ്മൾ കാണിക്കണം നല്ല ശീലം താഴേക്കു പോരുവാൻ മോഹമില്ലേ? വിഴാതിറങ്ങുവാൻ പറ്റുകില്ലേ? പൊക്കമില്ലാത്ത ഞാൻ കൈകൾ പൊക്കി നിൽക്കുകയല്ലാതെയെന്തു ചെയ്യും. കൊച്ചുനക്ഷത്രമേ, നിന്നെയാരാ മച്ചിലിരുത്തി യമ്മയാണോ?
ജി. ശങ്കരക്കുറുപ്പ്
4. കഥയിലെ 5 വാക്യങ്ങളാണിവ. വായിച്ച് ആശയം ഉൾക്കൊണ്ടല്ലോ. വാക്യങ്ങളെ ഉചിതമായി ക്രമീകരിച്ച് കഥ തയ്യാറാക്കൂ
ഭക്ഷണം കളയല്ലേ മക്കളേ. മഴക്കാലത്തേക്ക് കരുതണം. അമ്മ എപ്പോഴും അവരെ ഓർമ്മിപ്പിക്കും
ഞങ്ങൾ ആഹാരം പാഴാക്കില്ല. ഇനി ഞങ്ങൾ ആഹാരം കരുതിവെക്കും.
മഴക്കാലമെത്തി. തീറ്റതേടിപ്പോകാൻ പറ്റാതായി. കുഞ്ഞുങ്ങൾക്ക് വിശന്നു. അമ്മ പറഞ്ഞത് അവർ ഓർത്തു.
കിന്നരിപ്പുഴയുടെ തീരത്താണ് ചക്കരമാവ് പ്രാവും മക്കളും അവിടെയാണ് താമസം.
മഹാവികൃതികളാണ് മക്കൾ. അമ്മ കഷ്ടപ്പെട്ട് എന്നും അരിമണികൾ കൊണ്ടുവരും. മക്കളോ, അവ കൊത്തി വെള്ളത്തിലിടും.
5. ആശയം ഉൾക്കൊണ്ട്, താളം തിരിച്ചറിഞ്ഞ്, വരികൾ ചേർത്ത് കവിത പൂർത്തിയാക്കൂ. (അഞ്ചുവരി മതിയാകും)
മഴ മഴ മഴ മഴ പെയ്യുന്നേ കുടയുടെ മീതെ പെയ്യുന്നേ മഴ മഴ മഴ മഴ പെയ്യുമ്പോൾ കുട്ടികൾ തുള്ളിച്ചാടുന്നേ
കൂടുതൽ ക്വിസ് ചോദ്യോത്തരങ്ങൾ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക