പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ
പരാമർശം പ്രകാരം റിവിഷൻ പെറ്റീഷനുകൾ സർക്കാറിൽ സമർപ്പിക്കുന്നത് സംബന്ധിച്ച് താഴെ പറയുന്ന നിർദ്ദേശങ്ങൾ സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്.
(i) കേരളാ വിദ്യാഭ്യാസ ചട്ടങ്ങൾക്കനുസൃതമായി, അപ്പലേറ്റ്/ റിവിഷനറി അതോറിറ്റികളുടെ ഉത്തരവുകൾക്കെതിരെയുള്ള റിവിഷൻ പെറ്റീഷനുകൾ, ഇനി മുതൽ ചുവടെ പ്രതിപാദിക്കും പ്രകാരം, അഞ്ചു വിഭാഗങ്ങളായി തരം തിരിച്ചാണ് സർക്കാരിൽ സമർപ്പിക്കേണ്ടത്.
a) നിയമനാംഗീകാരം (കാറ്റഗറി- 1)
b) തസ്തിക നിർണ്ണയം (കാറ്റഗറി- II).
c) സ്ഥാനക്കയറ്റം (കാറ്റഗറി- III)
d) മാനേജെന്റ് തർക്കം (കാറ്റഗറി- IV)
e) മറ്റു വിഷയങ്ങൾ (കാറ്റഗറി- V)
(ii) ഇപ്രകാരം ഫയൽ ചെയ്യുന്ന പെറ്റിഷനുകൾ തീർപ്പാക്കുന്നതിന് മേൽ സൂചിപ്പിച്ചിട്ടുള്ള ക്രമത്തിലായിരിക്കും മുൻഗണന നൽകുന്നത്.
പരാമർശത്തിലെ സർക്കാർ ഉത്തരവിന് അനുബന്ധമായി ചേർത്തിട്ടുള്ള ഫോർമാറ്റ്, വ്യക്തമായി പൂരിപ്പിച്ച്, റിവിഷൻ പെറ്റിഷനോടൊപ്പം ആമുഖമായി ഉൾപ്പെടുത്തി വേണം സർക്കാരിലേക്ക് സമർപ്പിക്കേണ്ടത്.
ഫോർമാറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വിശദാംശങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും റിവിഷൻ പെറ്റിഷനുകളിൽ സർക്കാർ തുടർ നടപടികൾ സ്വീകരിക്കുന്നത്.
iv) വിദ്യാഭ്യാസ ഓഫീസർമാരുടെ ഉത്തരവുകൾക്കെതിരെ സർക്കാരിൽ നേരിട്ട് പരാതികൾ സമർപ്പിക്കുന്ന പ്രവണത ഒഴിവാക്കേണ്ടതും ചട്ട പ്രകാരമുള്ള അപ്പീൽ/ റിവിഷൻ അപ്പീൽ (കെ.ഇ.ആർ അദ്ധ്യായം XIV എ. ചട്ടം 8(5), 8 എ എന്നിവ പ്രകാരമുള്ള) സാധ്യതകൾ പ്രയോജനപ്പെടുത്തിയതിനു ശേഷം മാത്രം സർക്കാരിൽ റിവിഷൻ പെറ്റീഷനുകൾ സമർപ്പിക്കേണ്ടതുമാണ്. ഇപ്രകാരമല്ലാതെ സമർപ്പിക്കപ്പെടുന്ന റിവിഷൻ പെറ്റിഷനുകൾ ചട്ടപ്രകാരം പരിശോധിക്കേണ്ടതായ അപ്പീൽ/ റിവിഷൻ അപ്പീൽ അധികാരികൾക്ക് പരിശോധനക്കായി സർക്കാരിൽ നിന്നും തിരികെ നൽകുന്നതാണ്.
V) 01/06/2024 മുതൽ സർക്കാരിലേക്ക് സമർപ്പിക്കുന്ന റിവിഷൻ പെറ്റീഷനുകൾ മേൽ പറഞ്ഞ പ്രകാരം മാത്രം സമർപ്പിക്കേണ്ടതാണ്.
മേൽ സർക്കാർ നിർദ്ദേശങ്ങൾ എല്ലാ വിദ്യാഭ്യാസ ആഫീസർമാരും മാനേജർമാരും സ്ക്കൂളുകളിലെ നിയമിതരും കൃത്യമായും പാലിക്കുവാൻ അറിയിപ്പ് നൽകുന്നു.