പൊതു വിദ്യാഭ്യാസ വകുപ്പിൽ 264 ലാബ് അസിസ്റ്റന്റുമാർക്ക് നിയമന ഉത്തരവ് നൽകി
പൊതു വിദ്യാഭ്യാസ വകുപ്പിൽ 264 ലാബ് അസിസ്റ്റന്റുമാർക്ക് നിയമന ഉത്തരവ് നൽകി. എല്ലാ ജില്ലകളിലും ആയാണ് നിയമനം. പൊതുവിദ്യാഭ്യാസ വകുപ്പിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്ക് തസ്തികമാറ്റ നിയമനത്തിനുള്ള ലാബ് അസിസ്റ്റന്റ് തസ്തികയിലെ എല്ലാ ഒഴിവുകളിലേക്കുമായി 198 നിയമന ശുപാർശയും നൽകിയിട്ടുണ്ട്.
പി എസ് സി മുഖേനയും തസ്തികമാറ്റം മുഖേനയും നികത്തേണ്ട എല്ലാ ഒഴിവുകളിലും നിയമനം നൽകി. നിയമനം ലഭിച്ചിട്ടും ജോലിയിൽ പ്രവേശിക്കാത്തവരുടെ തസ്തികകളിലുള്ള നിയമനം റിപ്പോർട്ട് ചെയ്യപ്പെടുന്ന മുറയ്ക്ക് നടക്കും. ഇക്കാര്യത്തിൽ നേരിട്ടുളള നിയമനത്തിനുള്ള തസ്തികകൾ പി എസ് സി ക്ക് റിപ്പോർട്ട് ചെയ്യും. ബൈ ട്രാൻസ്ഫർ നിയമനത്തിനുള്ളത് സീനിയോറിറ്റി ലിസ്റ്റ് പ്രകാരം നികത്താനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.