പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിൽ സമഗ്ര ശിക്ഷാ കേരളം ഹരിത കേരളം മിഷൻ എന്നിവയുടെ നേതൃത്വത്തിൽ “ക്രാഫ്റ്റ് – 22”

April 28, 2022 - By School Pathram Academy

പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിൽ സമഗ്ര ശിക്ഷാ കേരളം ഹരിത കേരളം മിഷൻ എന്നിവയുടെ നേതൃത്വത്തിലുള്ള ക്യാമ്പ് ഫോർ വർക്ക് റിലേറ്റഡ് ആക്ടിവിറ്റീസ് ഇൻ ഫൺ ടൈം (ക്രാഫ്റ്റ്‌ -22) ക്യാമ്പ് നടത്തും.

അക്കാദമിക നിലവാരം ഉയർത്തുന്നതിനും ജീവിത നൈപുണികൾ ഉയർത്തുന്നതിനും സ്വായത്തമാക്കുന്നതിനും അവ ജീവിതത്തിൽ പ്രായോഗികമാക്കുന്ന തിനുമുള്ള ശേഷികൾ നേടുന്നതിനും ഈ ക്യാമ്പനുഭവങ്ങൾ കുട്ടികളെ സഹായിക്കും.

സമൂഹത്തിലെ വിവിധ തൊഴിലുകളോടും തൊഴിൽ ചെയ്യുന്നവരോടും ശരിയായ മനോഭാവങ്ങൾ വളർത്തുക എന്നതും ക്യാമ്പിന്റെ ഉദ്ദേശ്യമാണ്.

കൃഷി, ആഹാരം, വീട്ടുപകരണ നിർമാണം, കളിപ്പാട്ട നിർമാണം,ക്രാഫ്റ്റ് എന്നീ 5 വ്യത്യസ്ത മേഖലകളിലെ വിവിധ പ്രവർത്തനങ്ങൾ നേരിട്ട് ചെയ്തു പഠിക്കുകയാണ് കുട്ടികൾ ഈ ക്യാമ്പിലൂടെ.

സംസ്ഥാനത്തൊട്ടാകെ എല്ലാ ജില്ലകളിലും തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിൽ ക്യാമ്പുകൾ ഉടൻ ആരംഭിക്കുന്നത്.

Category: News