പൊതു വിദ്യാലയങ്ങൾക്കുള്ള സ്കൂൾ അക്കാദമി – ജോയ് ആലുക്കാസ് ബെസ്റ്റ് സ്കൂൾ അവാർഡ് മന്ത്രി റോഷി അഗസ്റ്റ്യൻ വിതരണം ചെയ്തു
School Academy-joyalukkas
Best School Award വിതരണം ചെയ്തു.
Mall of Joy കോട്ടയത്ത് വച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ MLA അധ്യക്ഷത വഹിച്ച യോഗത്തിൽ ജല വിഭവ മന്ത്രി റോഷി അഗസ്റ്റ്യൻ Best School Award കൾ സ്കൂളുകൾക്ക് നൽകി.
അക്കാദമിക മികവ്,അഡ്മിഷൻ മികവ്,ഭൗതിക സാഹചര്യങ്ങൾ ഒരുക്കൽവികസന കാഴ്ചപ്പാട്,പൊതുജന പങ്കാളിത്വം,ഓൺലൈൻ പഠനം ഒരുക്കൽ,ഗൂഗ്ലിൾ മീറ്റ് വഴിയുള്ള ക്ലാസുകളുടെ സംഘാടനം,മികച്ച പൊതുജനാഭിപ്രയം തുടങ്ങി പാഠ്യ-പാഠ്യേതര രംഗത്ത് മികവാർന്ന പ്രവർത്തനം നടത്തിയ സ്കൂളുകൾക്കാണ് അവാർഡുകൾ നൽകിയത്.
ഗവ: എൽ. പി .എസ് തേഡ് ക്യാമ്പ് നെടുംങ്കണ്ടം, SMLP സ്കൂൾ കാളിയാർ, ഗവ: യൂ.പി.സ്കൂൾ മുടക്കുഴ , ഗവ: യൂ.പി.സ്കൂൾ കീഴ്മാട് എന്നീ സ്കൂളുകൾക്ക് Best School അവാർഡും , MSM School Mulavoor ന് സ്പെഷ്യൽ ജൂറി അവാർഡുമാണ് നൽകിയത്. യോഗത്തിൽ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി,കോട്ടയം നഗരസഭ ചെയർ പേഴ്സൺ ബിൻസി സെബാസ്റ്റ്യൻ, നഗരസഭ കൗൺസിലർ ജോസ് പള്ളിക്കുന്നേൽ, സ്റ്റീഫൻ ജോർജ് , മാൾ ഓഫ് ജോയ് ആലുക്കാസ് കോട്ടയം മാനേജർ ദിപു എബ്രഹാം, സ്കൂൾ പത്രം അക്കാദമി ഡയറക്ടർ കെ.എം. മൊയ്തീൻ ഷാ ഉൾപ്പടെ നിരവധി പേർ സംസാരിച്ചു.
ഈശ്വര പ്രാർത്ഥന
സ്വാഗത പ്രസംഗം
കെ.എം. മൊയ്തീൻ ഷാ
അധ്യക്ഷ പ്രസംഗം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ എ.
ഉൽഘാടന പ്രസംഗം റോഷി അഗസ്റ്റ്യൻ ജലവിഭവ വകുപ്പ് മന്ത്രി
അനുമോദന പ്രസംഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി
ആശംസ പ്രസംഗം ദിപു എബ്രഹാം മാനേജർ ജോയ് ആലുക്കാസ്
ഗവ: എൽ.പി.സ്കൂൾ തേഡ് ക്യാമ്പ്, നെടുങ്കണ്ടം അവാർഡ് ഏറ്റ് വാങ്ങുന്നു
എസ്.എം.എൽ.പി.സ്കൾ കാളിയാർ അവാർഡ് ഏറ്റ് വാങ്ങുന്നു
ഗവ: യൂ. പി.സ്കൾ മുടക്കുഴ അവാർഡ് ഏറ്റ് വാങ്ങുന്നു
ഗവ: യൂ. പി.സ്കൂൾ കീഴ്മാട് അവാർഡ് ഏറ്റ് വാങ്ങുന്നു
എം.എസ്.എം.സ്കൂൾ മുളവൂർ സ്പെഷ്യൽ ജൂറി അവാർഡ് ഏറ്റ് വാങ്ങുന്നു