പൊതു സേവനത്തിനുള്ള പ്രൊഫ. എൻ.എ കരീം അവാർഡ് കൈറ്റ് സി.ഇ.ഒ അൻവർ സാദത്ത് ഏറ്റുവാങ്ങി

July 28, 2022 - By School Pathram Academy

പൊതു സേവനത്തിനുള്ള പ്രൊഫ. എൻ.എ കരീം അവാർഡ് പ്ലാനിംഗ് ബോർഡ് വൈസ് ചെയർമാൻ ഡോ.വി.കെ. രാമചന്ദ്രനിൽ നിന്നും കൈറ്റ് സി.ഇ.ഒ അൻവർ സാദത്ത് ഏറ്റുവാങ്ങി.

 

അവാർഡു തുകയായ ഒരു ലക്ഷം രൂപയിൽ 50,000 രൂപ ഭിന്ന ശേഷിക്കാർക്കായുള്ള മുതുകാടിന്റെ തിരുവനന്തപുരത്തെ ഡിഫറന്റ് ആർട് സെന്ററിനും 50,000 രൂപ മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ടിലെ പെയിൻ & പാലിയേറ്റീവ് സൊസൈറ്റിക്കും നൽകി സമൂഹത്തിന് മാതൃക ആവുകയാണ് ഇതിലൂടെ അദ്ദേഹം ചെയ്തത്.

 

കേരളത്തിലെ പൊതു വിദ്യാലയങ്ങളെ സാങ്കേതിക വിദ്യയിലൂടെ മികവാർന്ന തലത്തിലേക്ക് ഉയർത്തുന്ന കൈറ്റിന്റെ സി.ഇ.ഒ.മാതൃകയാണ്.

Category: News