പോക്‌സോ കേസില്‍ വയനാട്ടിൽ അറസ്റ്റിലായ കായികാധ്യാപകനെ സസ്പെൻഡ് ചെയ്ത് അനന്തര നടപടികൾ ഉടൻ സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം
പോക്‌സോ കേസില്‍ വയനാട്ടിൽ അറസ്റ്റിലായ കായികാധ്യാപകനെ സസ്പെൻഡ് ചെയ്ത് അനന്തര നടപടികൾ ഉടൻ സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി മന്ത്രി വി ശിവൻ കുട്ടി അറിയിച്ചു
വയനാട്: കൽപ്പറ്റയിൽ കായിക അധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിൽ. പുത്തൂർവയൽ സ്വദേശി ജോണി(50) ആണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ അഞ്ച് വിദ്യാർഥിനികൾ പൊലീസ് സ്റ്റേഷനിലെത്തി നേരിട്ട് പരാതി നൽകിയതോടെയാണ് നടപടി.
ഇതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.ഇയാൾക്കെതിരെ നേരത്തെ കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനിലും പോക്സോ കേസ് ഉള്ളതായി കണ്ടെത്തി.