പോളിംഗ് ഡ്യൂട്ടി: നിയമന ഉത്തരവുകൾ ഡൗൺലോഡ് ചെയ്യണം

March 31, 2024 - By School Pathram Academy

പോളിംഗ് ഡ്യൂട്ടി: നിയമന ഉത്തരവുകൾ ഡൗൺലോഡ് ചെയ്യണം

 

പോളിംഗ് ഉദ്യോഗസ്ഥരുടെ ഒന്നാം ഘട്ട റാൻഡമൈസേഷന്‍ പൂര്‍ത്തിയായായി. ബന്ധപ്പെട്ട ഓഫീസ് മേധാവികള്‍ നിയമന ഉത്തരവുകള്‍ ഓർഡർ (ORDER) സോഫ്റ്റ് വെയറില്‍ നിന്നു ഡൗൺലോഡ് ചെയ്ത് ഡ്യൂട്ടി ലഭിച്ച ഉദ്യോഗസ്ഥര്‍ക്ക് നല്‍കണം. പ്രിസൈഡിംഗ് ഓഫീസര്‍മാരും ഫസ്റ്റ് പോളിംഗ് ഓഫീസര്‍മാരും ഒന്നാം ഘട്ട പരിശീലനത്തില്‍ പങ്കെടുക്കണം. സമയക്രമം, പരിശീലനകേന്ദ്രങ്ങള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ പോസ്റ്റിംഗ് ഉത്തരവില്‍ രേഖപ്പെടുത്തിയിരുക്കും. പോസ്റ്റല്‍ ബാലറ്റിന് അപേക്ഷ നല്‍കേണ്ട അന്യ ജില്ലയില്‍ വോട്ടുള്ള എല്ലാ വിഭാഗത്തിലെയും പോളിംഗ് ഉദ്യോഗസ്ഥര്‍ ഫോറം – 12 അപേക്ഷകള്‍ ബന്ധപ്പെട്ട പരിശീലന കേന്ദ്രങ്ങളില്‍ സജ്ജീകരിച്ച ഫെസിലിറ്റേഷന്‍ സെന്ററില്‍ നിശ്ചിത തീയതിക്കകം സമര്‍പ്പിക്കണം.

 

അര്‍ഹമായതും ഒഴിച്ചുകൂടാനാവാത്തതുമായ കാരണങ്ങളാല്‍ ഡ്യൂട്ടി ഒഴിവാക്കേണ്ട ഉദ്യോഗസ്ഥര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ ബന്ധപ്പെട്ട രേഖകള്‍ സഹിതം ഏപ്രിൽ 2 ന് വൈകീട്ട് മൂന്നിനകം ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. അതിന് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ ഒരു കാരണവശാലും പരിഗണിക്കില്ല.

Collector

Malappuram

Category: News

Recent

സി.വി രാമനെ പരാമർശിക്കാതെ ‘കൽക്കട്ട യാത്രാഡയറി ‘ പൂർത്തിയാകുമോ

July 12, 2024

ഇന്ന് World Paper Bag Day ; പേപ്പർ ബാഗിനും ഒരു ദിനം; ഈ…

July 12, 2024

മറവന്തുരുത്ത് ശാന്തിനികേതൻ എൽ പി സ്കൂളിൽ നിറവ് 2024 പദ്ധതിക്ക്‌ തുടക്കമായി

July 12, 2024

കൽക്കട്ട യാത്ര :- ഹൂഗ്ലി നദിയുടെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന മെറ്റ്കാൾഫിലേക്ക്

July 12, 2024

സമാധാനപരവും രാഷിട്രീയ പാർട്ടികളുടെ ഇടപെടൽ ഇല്ലാതേയും സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്താൻ പൊതുവിദ്യാഭ്യാസ…

July 12, 2024

മദർ തെരേസ താമസിച്ച കൽക്കട്ടയിലെ വീട്ടിൽ നിന്നും എഴുതുന്നത്

July 11, 2024

തൊടുപുഴയിൽ തൊഴിലവസരം

July 11, 2024

കേന്ദ്ര  സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ പ്ലേസ്‌മെന്റ്‌ ഡ്രൈവ്

July 11, 2024
Load More