പ്രകൃതിയെ കാക്കാൻ പള്ളിപ്പുറം സെന്റ്‌ മേരീസ് ഹൈസ്‌കൂൾ; ഫോറസ്ട്രി ക്ലബിന് തുടക്കമായി

April 26, 2022 - By School Pathram Academy

പ്രകൃതിയെ കാക്കാൻ പള്ളിപ്പുറം സെന്റ്‌ മേരീസ് ഹൈസ്‌കൂൾ; ഫോറസ്ട്രി ക്ലബിന് തുടക്കമായി

 

സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി വൈപ്പിൻ മണ്ഡലത്തിലെ പള്ളിപ്പുറം സെന്റ് മേരീസ് ഹൈസ്‌കൂളിൽ ഫോറസ്ട്രി ക്ലബ് ആരംഭിച്ചു. കെ.എൻ ഉണ്ണികൃഷ്ണൻ എം.എൽ.എ ക്ലബ് ഉദ്ഘാടനം ചെയ്‌തു. ആ​ഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും ചെറുക്കാനും ഭൂമിയിലെ ജീവന്റെ സംരക്ഷണത്തിനുമായി മഹത്തായ പങ്ക് വഹിക്കുന്ന പദ്ധതിയാണെന്ന് അദ്ദേഹം പറഞ്ഞു.

 

നിലവിലുള്ള ജീവന വ്യവസ്ഥയുടെ സുസ്ഥിതിയും വരുംതലമുറയുടെ സംരക്ഷണവും കരുതിക്കൊണ്ടുള്ള മഹത്തായ പദ്ധതിയാണ് ഇളംതലമുറയെ ഭാഗഭാക്കിയുള്ള ഫോറസ്ട്രി ക്ലബ്.

 

കുറഞ്ഞ സ്ഥലത്ത് കൂടുതൽ മരങ്ങൾ നട്ടുവളർത്തുന്ന പദ്ധതി ആവിഷ്‌കരിച്ച മിയാവാക്കി മുതൽ കണ്ടലിന് വേണ്ടി ജീവിതം സമർപ്പിച്ച കല്ലേൽ പൊക്കുടൻ ഉൾപ്പെടെയുള്ള പ്രകൃതിസംരക്ഷകരുടെ മാതൃക ഉൾക്കൊള്ളുന്നതിന് പദ്ധതി ഉപകരിക്കുമെന്നും കെ.എൻ ഉണ്ണികൃഷ്ണൻ എംഎൽഎ പറഞ്ഞു. 2022-23 വർഷത്തെ ക്ലബിന്റെ കർമ്മപരിപാടി പത്രികയും എം.എൽ.എ പ്രകാശനം ചെയ്‌തു.

 

നൂറുദിന കർമപരിപാടിയിൽ ജില്ലയിൽ ഫോറസ്ട്രി ക്ലബിന് തുടക്കമിട്ട നാല് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ് പള്ളിപ്പുറം സെന്റ് മേരീസ് ഹൈസ്‌കൂൾ. ആറാം ക്ലാസ് മുതൽ ഒൻപതാം ക്ലാസ് വരെയുള്ള 60 വിദ്യാർത്ഥികൾ ഉൾപ്പെടുന്നതാണ് ക്ലബ്. വനം വന്യജീവി വകുപ്പിന്റെ കീഴിൽ സോഷ്യൽ ഫോറസ്ട്രി എറണാകുളം ഡിവിഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ അധ്യക്ഷത വഹിച്ചു.

 

ജില്ലയിൽ ഏറ്റവുമധികം സോഷ്യൽ ഫോറസ്ട്രി പദ്ധതികൾ നടപ്പാക്കിയ മണ്ഡലം വൈപ്പിനാണെന്ന് പദ്ധതി വിശദീകരിച്ച ഫോറസ്റ്റ് ഡെപ്യൂട്ടി കൺസർവേറ്റർ എ ജയമാധവൻ പറഞ്ഞു. വാർഡ് അംഗം അലക്‌സാണ്ടർ റാൽസൺ, ഹെഡ്‍മിസ്ട്രസ് പി.വി റാണി, പിടിഎ പ്രസിഡന്റ് വിസിറ്റർ, ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ സി.ആർ സിന്ധുമതി, ക്ലബ് കോ ഓർഡിനേറ്റർ ടി.എസ് നവനീത് എന്നിവർ പങ്കെടുത്തു.

Category: School News

Recent

സംസ്കൃതം പഠിക്കാം – തയ്യാറാക്കിയത് : – സിദ്ധാർഥ് മാസ്റ്റർ, കൂടാളി HSS,…

July 15, 2024

പി.ആര്‍.ഡിയില്‍ സബ് എഡിറ്റര്‍, കണ്ടന്റ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് പാനലിലേക്ക് അപേക്ഷിക്കാം

July 15, 2024

ഏകപക്ഷീയമായ അക്കാഡമിക് കലണ്ടറിനെതിരെ KPSTA നൽകിയ ഹർജിയിൽ സീനിയർ അഭിഭാഷകൻ കുര്യൻ ജോർജ്…

July 15, 2024

ഒരു ജില്ലയിൽ കൂടി അവധി പ്രഖ്യാപിച്ചു

July 15, 2024

6 ജില്ലകളിൽ നാളെ അവധി പ്രഖ്യാപിച്ചു

July 14, 2024

മഴ: നാളത്തെ അവധി അറിയിപ്പ്

July 14, 2024

പത്താം ക്ലാസ് വിദ്യാർത്ഥിയുടെ മരണം: മഴക്കോട്ട് കൊണ്ട് ശരീരമാകെ മൂടി, കൈകള്‍ പിന്നിലേക്ക്…

July 14, 2024

ജില്ലാ മെറിറ്റ് അവാർഡിന് ഓൺലൈൻ അപേക്ഷ നൽകാം. അപേക്ഷിക്കേണ്ടതിനുള്ള യോഗ്യതകൾ

July 14, 2024
Load More