പ്രഥമാധ്യാപകരെ ക്ലാസ് ചുമതലയിൽ നിന്ന് ഒഴിവാക്കിക്കൊണ്ട് ഒരു അധിക തസ്തിക സംബന്ധിച്ച് :-

July 26, 2022 - By School Pathram Academy

ഹെഡ്ടിച്ചർ തസ്തിക

 

കേരള വിദ്യാഭ്യാസ ചട്ടങ്ങൾ അധ്യായം XXII, പട്ടങ്ങൾ 1(b)(ii), 5(iv) എന്നിവ പ്രകാരം സർക്കാർ, എയ്ഡഡ് എൽ.പി, യു.പി. സ്കൂളുകളിൽ താഴെ പറയുന്ന ക്രമത്തിൽ കുട്ടികൾ ഉണ്ടെങ്കിൽ അവിടങ്ങളിലെ പ്രഥമാധ്യാപകരെ ക്ലാസ് ചുമതലയിൽ നിന്ന് ഒഴിവാക്കിക്കൊണ്ട് ഒരു അധിക എൽ.പി.എസ്.ടി (യു.പി.എസ്.ടി തസ്തിക അനുവദിക്കേണ്ടതാണ്.

 

എൽ. പി. സ്കൂളുകൾ

 

1 മുതൽ IV വരെ

1 മുതൽ 1 വരെയോ ഉള്ള ക്ലാസുകളിൽ 150 ൽ കൂടുതൽ കുട്ടികൾ ഉണ്ടെങ്കിൽ,

 

യു.പി. സ്കൂളുകൾ

 

I) V മുതൽ VII വരെ ക്ലാസുകൾ ഉള്ള യു.പി. സ്കൂളുകൾ

 

V മുതൽ VII വരെ ക്ലാസുകളിൽ 100 ൽ കൂടുതൽ കുട്ടികൾ ഉണ്ടെങ്കിൽ.

 

Il)  1 മുതൽ VII വരെ ക്ലാസുകൾ ഉള്ള യു.പി. സ്കൂളുകൾ

 

1 മുതൽ V വരെ ക്ലാസുകളിൽ 150 ൽ കൂടുതൽ കുട്ടികൾ ഉണ്ടെങ്കിൽ ..അല്ലെങ്കിൽ V മുതൽ VII വരെ ക്ലാസുകളിൽ 100 ൽ കൂടുതൽ കുട്ടികൾ ഉണ്ടെങ്കിൽ.

 

ഗ്രൂപ്പ് സി’ ഡൈവെർഷൻ

 

ഗ്രൂപ്പ് ‘സി’ വിഷയങ്ങളിൽ നിന്നുള്ള പീരീഡുകൾ കൂടി ഉപയോഗിച്ച് ഭാഷാവിഷയങ്ങളിൽ ഫുൾടൈം തസ്തിക അനുവദിച്ചിരുന്ന നടപടി 2010-11 വർഷം വരെ മാത്രമായിരുന്നു. നില വിലുണ്ടായിരുന്നത്. (4.11.2010 ലെ ജി.ഒ (എം.എസ്) നമ്പർ 220/2010/പൊ.വി.വ.) 2011-12 മുതൽ ഇപ്രകാരം ഫുൾടൈം തസ്തിക പുതുതായി സൃഷ്ടിക്കാനാവില്ല, എന്നാൽ 2010-11 വരെ ഗ്രൂപ്പ് ‘സി’ ഡെവെർഷൻ വഴി ഫുൾടൈം തസ്തിക സൃഷ്ടിച്ച് അതിൽ തുടർന്നിരുന്ന അധ്യാപകർക്ക് അവർ സർവീസിൽനിന്നു വിരമിക്കുന്നതുവരെ പ്രസ്തുത ആനുകൂല്യം ലഭിക്കുന്നതാണ്. അവരുടെ വിരമിക്കലിനുശേഷം തസ്തിക പാർട് ടൈം ആയി മാറുന്നതാണ്.