പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി സ്കീം(PMKISSAN)
പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി സ്കീം(PMKISSAN)
PMKISSAN പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുളളവര്‍ (അതായത് 6000രൂപ വര്‍ഷത്തില്‍ 2000രൂപ വച്ച് 3 തവണ ലഭിക്കുന്നവര്‍) ഇപ്പോള്‍ അപേക്ഷ പുതുക്കേണ്ടതില്ല. പുതിയ ആപ്ലിക്കേഷന്‍ ചെയ്യാന്‍ വരുന്നവര്‍ ആധാര്‍ കാര്‍ഡ് , ബാങ്ക് പാസ്സ് ബുക്ക്, 2018-19 , തനത് വര്‍ഷങ്ങളിലെ കരം അടച്ച രസീത്, റേഷന്‍കാര്‍ഡ് നമ്പര്‍, മൊബൈല്‍ നമ്പര്‍ എന്നിവ കൊണ്ടുവരേണ്ടതാണ്. രെജിസ്ട്രഷന്‍ ചെയ്യുമ്പോള്‍ കൊടുക്കേണ്ട land registration number എന്നു പറയുന്നത് തണ്ടപ്പേര്‍ നമ്പര്‍ ആണ്. അഡ്രസ്സ് , മൊബൈല്‍ നമ്പര്‍ എന്നിവ കൃത്യമായി തെറ്റ് കൂടാതെ കൊടുത്ത് രെജിസ്ട്രഷന്‍ പൂര്‍ത്തികരിക്കേണ്ടതാണ്.
നിലവില്‍ PMKISSAN പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുളളവര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള തെറ്റുതിരുത്തല്‍/അപ്ഡേഷന്‍ നടത്തേണ്ടവര്‍ക്ക് ആയത് CSC LOGIN വഴി ചെയ്യാൻ കഴിയുന്നില്ല എങ്കിൽ “updation of self Registered farmer” എന്ന മെനു വഴി നടത്താവുന്നതാണ്. ഒറ്റതവണ മാത്രമേ അപ്ഡേഷന്‍ നടത്താന്‍ സാധിക്കുകയുളളൂ. ടി പദ്ധതിയില്‍ രജിസ്ട്രേഷന്‍ പൂര്‍ത്തീകരിച്ചവരില്‍ കൃഷിഭവന്‍ വഴി എന്തെങ്കിലും ആനുകൂല്യം ലഭിക്കുന്ന കര്‍ഷകര്‍ aims.kerala.gov.in എന്ന വെബ്സൈറ്റിലും രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. തുടര്‍ന്നും കേരളസര്‍ക്കാരിന്‍റെ പല സ്കീമുകളിലും നിന്നുളള ആനുകൂല്യം ലഭിക്കുന്നതിനുവേണ്ടിയാണിത്
നിലവില്‍ PM KISSAN പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുളളവരില്‍ എല്ലാവരും Ekyc അപ്ഡേഷന്‍ നടേത്തണ്ടതാണ്. PMKISSAN രെജിസ്ട്രഷന്‍ അവസാന തീയതി നിശ്ചയിച്ചിട്ടില്ല.