പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി (PMKISAN) തുടർന്നും ആനുകൂല്യം ലഭിക്കുന്നതിനായി

December 04, 2021 - By School Pathram Academy

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി (PMKISAN) [2000 രൂപ വീതം വർഷത്തിൽ 6000 രൂപ] പദ്ധതിയിൽ ഗുണഭോക്താക്കളായിട്ടുള്ള എല്ലാ കർഷകരും തുടർന്ന് ആനുകൂല്യം ലഭിക്കുന്നതിനായി കൃഷി വകുപ്പിന്റെ *AIMS* പോർട്ടലിൽ കർഷക രജിസ്ട്രേഷൻ നടപടികൾ *15.12.2021* നു മുൻപായി പൂർത്തീകരിക്കേണ്ടതാണ്.

രജിസ്റ്റർ ചെയ്യുന്നതിനാവശ്യമായ രേഖകൾ

1.തന്നാണ്ട് കരമടച്ച രസീത്

2.ആധാർ കാർഡ്

3.ബാങ്ക് പാസ്ബുക്ക്

4.റേഷൻ കാർഡ്

5. മൊബൈൽ ‘ഫോൺ

നിലവിൽ സുഭിക്ഷ കേരളം, വിള ഇൻഷുറൻസ്, കൃഷി നാശം മുതാലയ ഏതെങ്കിലും കാര്യത്തിന് രജിസ്റ്റർ ചെയ്തവർ വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതില്ല

Category: News