പ്രധാനാധ്യാപകന് സൈക്കിൾ റാലിയുടെ അകമ്പടിയോടെ യാത്രയയപ്പ് നൽകി പൂർവവിദ്യാർഥിനികൾ

April 30, 2022 - By School Pathram Academy

സൈക്ലിസ്റ്റ് കൂടിയായ പ്രധാനാധ്യാപകന് സൈക്കിൾ റാലിയുടെ അകമ്പടിയോടെ യാത്രയയപ്പ് നൽകി പൂർവവിദ്യാർഥിനികൾ.

തിരുവനന്തപുരം: പട്ടം ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ദീർഘകാലം അധ്യാപകനായും പിന്നീട് പ്രിൻസിപ്പലായും സേവനം അനുഷ്ഠിച്ച എൻ. രത്നകുമാറിനാണ് പൂർവവിദ്യാർഥിനികൾ വ്യത്യസ്തമായ യാത്രയയപ്പ് നൽകിയത്.

ശനിയാഴ്ച്ച ഉച്ചക്ക് 2.45-ന് പട്ടം പി.എസ്.സി. ഓഫീസിനു മുന്നിൽ വെച്ച് രത്നകുമാറിനെ സൈക്കിൾ റാലിയുടെ അകമ്പടിയോടെ സ്വീകരിച്ച് സ്കൂളിലേക്ക് കൊണ്ടുവന്നു. തുടർന്ന് സ്കൂളിലെ നെല്ലിമര ചുവട്ടിൽ വെച്ചു സ്നേഹാദരവ് നൽകുകയായിരുന്നു.പട്ടം സ്കൂളിന്റെ നിരവധി വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ രത്നകുമാർ, നിരവധി പുത്തൻ ആശയങ്ങളും സ്കൂളിൽ നടപ്പാക്കിയിരുന്നു. സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള നടപടികളും അദ്ദേഹത്തിന്റെ കാലത്താണ് ആരംഭിച്ചത്. ചടങ്ങിൽ പങ്കെടുത്ത പൂർവവിദ്യാർഥിനികൾ അവരുടെ ഓർമകൾ പങ്കുവെക്കുകയും ചെയ്തു.

Category: News

Recent

സംസ്കൃതം പഠിക്കാം – തയ്യാറാക്കിയത് : – സിദ്ധാർഥ് മാസ്റ്റർ, കൂടാളി HSS,…

July 15, 2024

പി.ആര്‍.ഡിയില്‍ സബ് എഡിറ്റര്‍, കണ്ടന്റ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് പാനലിലേക്ക് അപേക്ഷിക്കാം

July 15, 2024

ഏകപക്ഷീയമായ അക്കാഡമിക് കലണ്ടറിനെതിരെ KPSTA നൽകിയ ഹർജിയിൽ സീനിയർ അഭിഭാഷകൻ കുര്യൻ ജോർജ്…

July 15, 2024

ഒരു ജില്ലയിൽ കൂടി അവധി പ്രഖ്യാപിച്ചു

July 15, 2024

6 ജില്ലകളിൽ നാളെ അവധി പ്രഖ്യാപിച്ചു

July 14, 2024

മഴ: നാളത്തെ അവധി അറിയിപ്പ്

July 14, 2024

പത്താം ക്ലാസ് വിദ്യാർത്ഥിയുടെ മരണം: മഴക്കോട്ട് കൊണ്ട് ശരീരമാകെ മൂടി, കൈകള്‍ പിന്നിലേക്ക്…

July 14, 2024

ജില്ലാ മെറിറ്റ് അവാർഡിന് ഓൺലൈൻ അപേക്ഷ നൽകാം. അപേക്ഷിക്കേണ്ടതിനുള്ള യോഗ്യതകൾ

July 14, 2024
Load More