പ്രധാന അധ്യാപകന് 79 വർഷം തടവും പിഴയും

August 03, 2022 - By School Pathram Academy

പ്രധാന അധ്യാപകന് 79 വർഷം തടവും പിഴയും

കണ്ണൂർ തളിപ്പറമ്പിൽ യുപി സ്കൂളിലെ അഞ്ച് വിദ്യാർത്ഥിനികളെ പീഡിപ്പിച്ചെന്ന കേസിൽ സ്കൂൾ അധ്യാപകന് 79 വർഷം കഠിന തടവും 2.70 ലക്ഷം രൂപ പിഴയും. പെരിങ്ങോം ആലപ്പടമ്പ ചൂരൽ സ്വദേശി പി.ഇ. ഗോവിന്ദൻ നമ്പൂതിരിയെയാണ് തളിപ്പറമ്പ് പോക്സോ കോടതി ശിക്ഷിച്ചത്. 2013 ജൂൺ മുതൽ 2014 ജനുവരി വരെ സ്കൂളിലെ അഞ്ചാം ക്ലാസ് മുറിയിൽ വെച്ചു ഗോവിന്ദൻ പീഡിപ്പിച്ചെന്നായിരുന്നു പരാതി.

Category: News