പ്രമേഹത്തെ നിയന്ത്രിക്കുന്നതിന് സഹായകരമായ നാല് ഭക്ഷണങ്ങള്‍ ഇവയാണ്

August 14, 2022 - By School Pathram Academy

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ നാരുകള്‍ ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ഉത്തമമാണ്. പ്രമേഹത്തെ നിയന്ത്രിക്കുന്നതിന് സഹായകരമായ നാല് ഭക്ഷണങ്ങള്‍ ഇവയാണ്.

പ്രമേഹ നിയന്ത്രണത്തിന് ഏറ്റവും ഉത്തമമായ പച്ചക്കറിയാണ് വെണ്ടയ്ക്ക. ശരീരത്തിനാവശ്യമായ ആന്റി ഓക്‌സിഡന്റുകളും ധാതുക്കളും വെണ്ടയ്ക്കയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഗ്ലൈസെമിക് ഇന്‍ഡക്‌സ് കുറവായതിനാല്‍ ദഹിക്കാനും എളുപ്പമാണ്. വെണ്ടയ്ക്കയിലടങ്ങിയ ജീവകം ബിയും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കും.

റാഡിഷ് പൊതുവെ എല്ലാവര്‍ക്കും ഇഷ്ടമുള്ള പച്ചക്കറിയല്ല. എന്നാല്‍, പ്രമേഹരോഗികള്‍ക്ക് ഏറെ പ്രയോജനമുള്ള പച്ചക്കറിയാണിത്. നാരുകള്‍ ധാരാളം ഉള്ളതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. പാവയ്ക്ക പ്രമേഹരോഗികള്‍ പൊതുവെ ഉപയോഗിക്കുന്ന പച്ചക്കറിയാണ്. പാവയ്ക്കയില്‍ ഇന്‍സുലിനെ ഇമിനേറ്റ് ചെയ്യുന്ന പോളി പെപ്പ്‌റ്റൈഡ്-പി അഥവാ പി-ഇന്‍സുലിന്‍ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു.

ദിവസവും പ്രമേഹരോഗികള്‍ നാലോ അഞ്ചോ ബദാം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. ബദാമില്‍ അടങ്ങിയിരിക്കുന്ന മാഗ്നീസ് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും. പ്രമേയ രോഗികള്‍ സ്റ്റാര്‍ച്ച്‌ അടങ്ങിയ ഭക്ഷണം കഴിക്കുന്നതിന് തൊട്ടുമുന്‍പ് ബദാം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് 30 ശതമാനം കുറയ്ക്കാന്‍ സാധിക്കും.

വിറ്റാമിനുകള്‍, നാരുകള്‍, ആന്റി ഓക്‌സിഡന്റുകള്‍, മിനറലുകള്‍ എന്നിവയാല്‍ സമ്പന്നമാണ് ക്യാരറ്റ്. ശാരീരികാരോഗ്യത്തിനും ബുദ്ധി വളര്‍ച്ചയ്ക്കും സൗന്ദര്യ സംരക്ഷണത്തിനുമെല്ലാം ക്യാരറ്റ് കഴിക്കുന്നത് നല്ലതാണ്. കാഴ്ച്ച ശക്തി വര്‍ദ്ധിപ്പിക്കാനും തിമിരം പോലുള്ള അസുഖങ്ങളില്‍ നിന്നും കണ്ണിനെ സംരക്ഷിക്കാനും ക്യാരറ്റ് സഹായിക്കും.

ക്യാരറ്റ് കഴിക്കുന്നത് പതിവാക്കിയാല്‍ കൊളസ്‌ട്രോള്‍ കുറയുകയും ഹൃദയാരോഗ്യം വര്‍ദ്ധിക്കുകയും ചെയ്യും. യൗവ്വനം നില നിര്‍ത്താനും സൗന്ദര്യം വര്‍ദ്ധിപ്പിക്കാനും ക്യാരറ്റ് ജ്യൂസ് കുടിക്കുന്നതിലൂടെ കഴിയും. അയണ്‍, പൊട്ടാസ്യം, സള്‍ഫര്‍ എന്നിവയുടെ കലവറയാണ് ക്യാരറ്റ്. വിളര്‍ച്ചയുള്ളവര്‍ ക്യാരറ്റ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

എല്ലുകളുടെ വളര്‍ച്ചയ്ക്കും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ക്യാരറ്റ് നല്ലതാണ്. കലോറിയും പഞ്ചസാരയും കുറവായതിനാല്‍ പ്രമേഹം തടയാനും സഹായിക്കും. ഉന്മേഷം നിലനിര്‍ത്താനും തലച്ചോറിന്റെ പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കാനും ക്യാരറ്റ് നല്ലതാണ്.

Category: News

Recent

ഇരുപത്തിയേഴാം തീയതി സ്കൂൾ അസംബ്ലിയിൽ വായിക്കേണ്ട പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ സന്ദേശം

July 24, 2024

ജൂലൈ 27-ാം തീയതി രാവിലെ 09.30ന് എല്ലാ സ്‌കൂളുകളിലും സ്പെഷ്യൽ അസംബ്ലി സംഘടിപ്പിക്കേണ്ടതാണ്.പൊതു…

July 24, 2024

ചാർജ് അലവൻസ് ആർക്കൊക്കെ ലഭിക്കും KSR part 1 Rule 53(b)(2), 53…

July 24, 2024

പ്രേക്ഷകൻ, പ്രേക്ഷിതൻ, പ്രേഷിതൻ, പ്രേഷകൻ ഇതിൽ ഏതാണ് ശരി ? സർക്കാർ ഉത്തരവിന്റെ…

July 24, 2024

പ്രതീക്ഷ സ്‌കോളര്‍ഷിപ്പ് 2023-24: അപേക്ഷ ക്ഷണിച്ചു.293 കുട്ടികള്‍ക്ക് 1,12,55,000 രൂപയുടെ സാമ്പത്തിക സഹായമാണ്…

July 24, 2024

പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ

July 24, 2024

കേരള പി.എസ്.സി ജൂലൈ റിക്രൂട്ട്‌മെന്റ്

July 24, 2024

വിദ്യാർത്ഥികളുടെ പ്രതിഷേധം; അടിയന്തിരമായി റിപ്പോർട്ട് നൽകാൻ നിർദേശം

July 23, 2024
Load More