പ്രവേശനോത്സവം കളറാക്കാം

May 25, 2024 - By School Pathram Academy

പ്രവേശനോത്സവം കളറാക്കാം

എന്തൊക്കെ പ്രവർത്തനങ്ങൾ ആവാം

✓ പ്രവേശനോത്സവത്തില്‍ ഹരിത സന്ദേശം കൈമാറാം

✓ ഹരിതചട്ട പ്രകാരം സ്വീകരിക്കാം.

✓ ഭാഗമായി ഉണ്ടാവുന്ന ജൈവ, അജൈവ മാലിന്യങ്ങള്‍ കുട്ടികള്‍ തന്നെ തരംതിരിച്ച് ശേഖരിക്കുന്നതിനുള്ള സംവിധാനം ഒരുക്കാം

✓ഹരിത കമാനങ്ങൾ തയ്യാറാക്കാം

✓സ്കൂളും ചുറ്റുപാടും മനോഹരമായി അലങ്കരിക്കാം

✓ശുചിത്വം ഉറപ്പ് വരുത്താം

✓കുട്ടികളുടെ പഠന ഉല്പന്നങ്ങളും ഇതിനുപയോഗപ്പെടുത്താം

✓കുട്ടികളെ ആഘോഷപൂർവ്വം പ്രവേശനകവാടത്തിൽ നിന്നു തന്നെ സ്വീകരിക്കാം

✓മധുര പലഹാരം നൽകാം

✓കഥകളും കവിതകളും പാട്ടുകളും കേൾക്കാനും പാടാനും അവസരമൊരുക്കാം

✓പ്രവേശനോത്സവ ഗാനം കേൾപ്പിക്കാം

✓നവാഗതർക്ക് തൊപ്പി, റിബൺ, ബലൂൺ, പൂക്കൾ, എന്നിവ നൽകി വരവേൽക്കാം

✓ബാഗ്, കുട, നോട്ട്ബുക്ക് etc. സ്പോൺസർഷിപ്പിലൂടെ എല്ലാ കുട്ടികൾക്കും ലഭ്യമാക്കാം

✓വിവിധ മഹാന്മാരുടെ വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകുന്ന സന്ദേശങ്ങൾ വിതരണം ചെയ്യാം / സ്കൂൾ കവാടങ്ങളിൽ പതിക്കാം

✓പൊതുയോഗത്തിന് ഏറ്റവും കുറഞ്ഞ സമയം ഉപയോഗിക്കാൻ ശ്രദ്ധിക്കുക

✓ജനപ്രതിനിധികളുടെ സാന്നിധ്യം ഉറപ്പ് വരുത്തുക

✓പ്രോഗ്രാം ആദ്യവസാനം ഡോക്യുമെന്റ് ചെയ്യാം. സമൂഹത്തിൽ എത്തിക്കാം

✓വിഭവ സമൃദ്ധമായ ഉച്ചഭക്ഷണം ഒരുക്കാം

✓സ്കൂളിന്റെ മുൻ കാല പ്രവർത്തനങ്ങൾ വീഡിയോ/ഓഗ്മെൻ റിയാലിറ്റി എന്നിവയിലൂടെ ചുരുക്കി അവതരിപ്പിക്കാം

Category: News