പ്രവേശനോത്സവം 2024; മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ എടുത്ത 58 തീരുമാനങ്ങൾ
2024-25 വർഷത്തിൽ സ്കൂളുകൾ തുറക്കുന്നതും, പ്രവേശനോത്സ വവുമായി ബന്ധപ്പെട്ടുമുള്ള വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനുമായി ബഹു. വിദ്യാഭ്യാസവും തൊഴിലും മന്ത്രി, ബഹു. തദ്ദേശസ്വയം ഭരണവും എക് സൈസും വകുപ്പ് മന്ത്രി, ബഹു. റവന്യൂ-ഭവന നിർമ്മാണ വകുപ്പ് മന്ത്രി, ബഹു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി, ബഹു. നിയമം- വ്യവസായം, കയർ വകുപ്പ് മന്ത്രി, എന്നിവരുടെ യോഗം ബഹുമാനപ്പെട്ട മുഖ്യമന്ത്രി വിളിച്ചു കൂട്ടുകയുണ്ടായി.
പ്രസ്തുത യോഗത്തിത്തിൽ കൈക്കൊണ്ട തീരുമാനങ്ങൾ ഉൾപ്പെടെ തുടർ നിർദ്ദേശങ്ങൾ ചുവടെ ചേർക്കുന്നു.
1. സ്കൂളിന്റേയും കുട്ടികളുടേയും സുരക്ഷ ഉറപ്പാക്കുക.
2. സ്കൂൾ തുറക്കുന്നതിനു മുമ്പായി സ്കൂളിൻ്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുക.
3. സ്കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്നസ് നിർബന്ധമായും വാങ്ങിയിരിക്കേണ്ടതാണ്. വാടക കെട്ടിടത്തിൽ സ്കൂൾ പ്രവർത്തിക്കുന്നുണ്ടെങ്കിൽ പ്രസ്തുത വാടക കെട്ടിടങ്ങളുടെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭ്യമാക്കണം.
4. സ്കൂളും പരിസരവും വൃത്തിയാക്കുക. ക്ലാസ് മുറികൾ തുറന്ന് പൊടിയും മാറാലയും മാറ്റി വൃത്തിയാക്കുക. പരിസരത്ത് പുൽച്ചെടികൾ വളർന്നിട്ടുണ്ടെങ്കിൽ അത് വെട്ടി വൃത്തിയാക്കി മാലിന്യങ്ങൾ നീക്കം ചെയ്യുക.
5. എലി, പാമ്പ്, വവ്വാൽ തുടങ്ങിയ ജീവികളുടെ സാന്നിദ്ധ്യം ഒഴിവാക്കുക.
6. കൊതുക് വളരാനിടയുള്ള ഇടങ്ങൾ പരിശോധിക്കുകയും, അത്തരം സാഹചര്യങ്ങൾ ഒഴിവാക്കുകയും ചെയ്യുക. ടെറസ്, സൺഷെയ്‌ഡ്, ഓടകൾ എന്നിവിടങ്ങളിലെ മാലിന്യങ്ങൾ നീക്കം ചെയ്ത് വെള്ളം ഒഴുക്കിവിടുക. ചെടിച്ചട്ടികൾ, അവയുടെ അടിയിലെ പാത്രം, വാട്ടർ കളറുകൾ, എ.സി. എന്നിവയിൽ വെള്ളം കെട്ടി നിന്ന് കൊതുക് വളരുന്നില്ലെന്ന് ഉറപ്പുവരുത്തുക. ബയോഗ്യാസ് പ്ലാൻ്റിൽ കൊതുക് വളരുന്നില്ലെന്ന് ഉറപ്പുവരുത്തുക. വാട്ടർ ടാങ്കുകൾക്ക് കൊതുക് കടക്കാത്ത വിധമുള്ള മൂടിയുണ്ടെന്ന് ഉറപ്പ് വരുത്തുക. സ്കൂൾ തുറന്ന ശേഷം എല്ലാ വെള്ളിയാഴ്ചയും കൊതുകിൻ്റെ ഉറവിട നശീകരണത്തിനായി ‘ഡ്രൈ ഡേ’ ആചരിക്കുക.
7. സ്കൂളുകളിലെ വൈദ്യുതീകരണ സംവിധാനങ്ങൾ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുക.
8. കിണറുകൾ വൃത്തിയാക്കി ക്ലോറിനേറ്റ് ചെയ്യുക.
9. വെള്ളം ശേഖരിക്കുന്ന ടാങ്കുകൾ, വെള്ളം ശുദ്ധീകരിക്കുന്ന ഫിൽറ്ററുകൾ എന്നിവ വൃത്തിയാക്കുക.
10. ക്ലോറിനേഷൻ രജിസ്റ്റർ, വാട്ടർ ടാങ്ക് ക്ലീനിംഗ് രജിസ്റ്റർ എന്നിവ സൂക്ഷിക്കുക.
11. വല ഉപയോഗിച്ച് കിണർ സംരക്ഷിക്കുക.
12. കിണർവെള്ളം അംഗീകൃത ലാബിൽ പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്തുക.
13. ശൗചാലയങ്ങൾ വൃത്തിയാക്കുക.
14. പാചകപ്പുരയും സ്റ്റോർ റൂമും വൃത്തിയാക്കുക.
15. പാചകത്തൊഴിലാളികൾ ഹെൽത്ത് കാർഡ് എടുത്തുവെന്ന് ഉറപ്പാക്കുക.
16. കുട്ടികളുടെ എണ്ണത്തിനാനുപാതികമായി ശൗചാലയങ്ങൾ ഉണ്ടെന്ന് ഉറപ്പുവരുത്തുക.
17. സ്ത്രീ സൗഹൃദ ടോയ് ലെറ്റുകൾ ഉറപ്പാക്കുക.
18. സാനിട്ടറി നാപ്കിനുകൾ ശാസ്ത്രീയമായി സംസ്കരിക്കാനുള്ള സംവിധാനം ഒരുക്കുക.
19. COTPA-2003 പ്രകാരമുള്ള മുന്നറിയിപ്പ് ബോർഡ് സ്കൂൾ പരിസരത്ത് പ്രദർശിപ്പിക്കുക.
20. സ്കൂളുകളിൽ കടിവെള്ളം ലഭ്യമാക്കുന്നതിനായി വാട്ടർ അതോറിറ്റിയുമായി ബന്ധപ്പെട്ട് ജലജീവൻ മിഷൻ പദ്ധതി പ്രകാരം സൗജന്യ വാട്ടർ കണക്ഷൻ എടുക്കേണ്ടതാണ്.
21. സ്കൂൾ തുറക്കുന്ന ജൂൺ മൂന്നാം തീയതി സ്കൂൾ പ്രവേശനോത്സവം സംഘടിപ്പിക്കുക.
22. വിദ്യാർത്ഥികളെ കൊണ്ടു പോകുന്ന സ്കൂൾ/ സ്വകാര്യ വാഹനങ്ങളിലെ ഡ്രൈവർമാർക്ക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുക.
23. സ്കൂൾ പരിസരത്ത് വിദ്യാർത്ഥികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തിൽ കിടക്കുന്ന കേടായ വാഹനങ്ങൾ മാറ്റുക.
24. ഉപയോഗ ശൂന്യമായ ഫർണീച്ചർ, മറ്റ് ഉപകരണങ്ങൾ എന്നിവ നീക്കം ചെയ്യുകയോ പ്രത്യേക മുറിയിലേക്ക് മാറ്റുകയോ ചെയ്യുക.
25. വിദ്യാലയങ്ങളിലെ ഐ.റ്റി ഉപകരണങ്ങൾ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തുക.
26. സ്കൂൾ പരിസരത്ത് സ്ഥാപിച്ചിട്ടുള്ള അപകടാവസ്ഥയിലുള്ള ബോർഡുകൾ/ ഹോർഡിംഗുകൾ എന്നിവ മാറ്റുക.
27. വിദ്യാവാഹിനി പദ്ധതി സ്കൂൾ തുറക്കുന്ന ദിവസം മുതൽ ആരംഭിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുമായി ചേർന്ന് നടപടികൾ സ്വീകരിക്കേണ്ടതാണ്.
28. ഊരുവിദ്യാകേന്ദ്രങ്ങൾ പുനരാരംഭിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുമായി / ഏജൻസിയുമായി ആലോചിച്ച് നടപടികൾ സ്വീകരിക്കേണ്ടതാണ്.
29. ‘ശുചിത്വവിദ്യാലയം ഹരിത വിദ്യാലയം’ ക്യാമ്പയിൻ ഈ അദ്ധ്യയന വർഷവും കാര്യക്ഷമമായി നടത്തുക.
30. ശുചിത്വവിദ്യാലയവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ, തദ്ദേശസ്വയംഭരണ വകുപ്പുകൾ സംയുക്തയോഗം ചേരുന്നതിന് ക്രമീകരണം നടത്തുക..
31. എല്ലാ കുട്ടികൾക്കും പാഠപുസ്തകം, യൂണിഫോം എന്നിവ ലഭ്യമായിട്ടുണ്ട് എന്ന് ഉറപ്പുവരുത്തുക.
32. സ്കൂൾ തുറക്കുന്ന ദിവസം തന്നെ ഉച്ചഭക്ഷണ വിതരണം ആരംഭിക്കുക.
33. പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട കുട്ടികളെ വിദ്യാലയങ്ങളിൽ ആവിഷ്കരിച്ചിട്ടുള്ള പദ്ധതി കൃത്യമായി മുന്നോട്ട് കൊണ്ടുപോകുക. എത്തിക്കുന്നതിന്
34. ലഹരിയുടെ ഉറവിടം കണ്ടെത്തുന്ന സാഹചര്യങ്ങളിൽ Source ഐഡന്റിഫൈ ചെയ്യുമ്പോൾ ആവശ്യമായ തുടർ നടപടി സ്വീകരിക്കുക.
35. വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലഹരിമുക്തമാക്കുന്നതിലേക്കായി വിദ്യാർത്ഥികളും അദ്ധ്യാപകരും രക്ഷിതാക്കളും തമ്മിൽ നല്ല രീതിയിലുള്ള ബന്ധം ഉണ്ടാകേണ്ടതും കുട്ടികൾ ലഹരിക്കിരയാവുകയാണെങ്കിൽ ആ വിവരം തുറന്നുപറയത്തക്ക അന്തരീക്ഷം അദ്ധ്യാപകർ ഉണ്ടാക്കേണ്ടതും ഇരയായവരെപ്പറ്റിയുള്ള വിവരം പരസ്യപ്പെടുത്താതിരിക്കാനും അവരെ അതിൽ നിന്ന് മോചിപ്പിക്കുന്നതിനായി ചികിത്സ, കൗൺസിലിംഗ് തുടങ്ങിയ നടപടികൾ സ്വീകരിക്കുകയും ചെയ്യക.
36. കുട്ടികൾക്ക് മാതൃകയാക്കാവുന്ന വ്യക്തികളെ പങ്കെടുപ്പിച്ചു കൊണ്ട് മുൻവർഷത്തെപ്പോലെ സ്കൂളുകളിൽ ലഹരിവിരുദ്ധ സന്ദേശ പ്രചരണപരിപാടി സംഘടിപ്പിക്കുക.
37. ‘NO to Drugs’ കാമ്പയിൻ വളരെ വിപുലമായ രീതിയിൽ സംഘടിപ്പിക്കേണ്ടതാണ്.
38. രക്ഷിതാക്കളെ പങ്കെടുപ്പിച്ച് ലഹരിവിരുദ്ധ സംഘടിപ്പിക്കേണ്ടതാണ്. ബോധവൽക്കരണ ക്ലാസ്സ്
39. ജില്ലാതല ജനജാഗ്രതാ സമിതികൾ നിശ്ചിത ഇടവേളകളിൽ യോഗം ചേർന്ന് ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും വിലയിരുത്തുകയും ചെയ്യേണ്ടതാണ്.
40. ആൻറി നാർക്കോട്ടിക് ദിനമായ ജൂൺ 26-ന് കുട്ടികളുടെ പാർലമെൻ്റ് സംഘടിപ്പിക്കുക, ഒക്ടോബർ 2-ന് കുട്ടികളുടെ താമസസ്ഥലങ്ങളിൽ പൊതുജന പങ്കാളിത്തത്തോടെ സംവാദ സദസ് സംഘടിപ്പിക്കുക, നവംബർ 14-ന് പ്രത്യേക ശിശുദിന അസംബ്ലി ചേരുക,
41. മനുഷ്യാവകാശ ദിനമായ ഡിസംബർ 10-ന് ലഹരി വിരുദ്ധ സെമിനാർ സംഘടിപിപ്പിക്കുക. 2025 ജനുവരി 30-ന് ക്ലാസ്സ് സഭകൾ ചേർന്ന് ഈ വർഷത്തെ പ്രവർത്തനങ്ങളുടെ അവലോകനം നടത്തുക.
42. തെളിവാനം വരയ്ക്കുന്നവർ’ എന്ന കൈപുസ്തകത്തെ ആസ്പദമാക്കി തയ്യാറാക്കിയ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുക.
42. SPC, NCC, സ്കൗട്ട്സ് & ഗൈഡ്സ്, വിമുക്തി ക്ലബ്ബുകൾ തുടങ്ങിയവ ഫലപ്രദമായി ലഹരിവിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിക്കുക.
43. വിദ്യാർത്ഥികളുടെ യാത്ര സുരക്ഷിതമാക്കുന്നതിന് പോലീസ് അധികാരികളുമായി സംസാരിച്ച് സംവിധാനം ഉണ്ടാക്കണം.
44. റെയിൽവേ ക്രോസ്സിന് സമീപമുള്ള സ്കൂളിലേക്ക് ട്രാക്ക് മുറിച്ച് നടന്നുവരുന്ന വിദ്യാർത്ഥികളുടെ സുരക്ഷ, സ്കൂൾ തുടങ്ങുന്ന സമയത്തും, സ്കൂൾ വിടുന്ന സമയത്തും ആവശ്യമായ വോളന്റിയർമാരെ ചുമതലപ്പെടുത്തണം.
45. ജലഗതാഗത സുരക്ഷ ഉറപ്പുവരുത്തുന്നതിന് നടപടികൾ സ്വീകരിക്കുക.
46. സ്കൂളിലേക്കുള്ള വഴി, സ്കൂൾ പരിസരം എന്നിവിടങ്ങളിൽ അപകടകരമായ വൈദ്യുത കമ്പികൾ, വൈദ്യുത പോസ്റ്റുകൾ എന്നിവ മാറ്റുന്നതിനുള്ള പ്രത്യേകം മുൻകൈ എടുക്കുക. സ്കൂൾ അദ്ധ്യയനത്തിന് വൈദ്യുതി മുടക്കമില്ലാതെ ലഭിക്കുന്നതിന് കെ.എസ്.ഇ.ബി യുമായി ചേർന്ന് നടപടികൾ സ്വീകരിക്കുക.
47. ๓๓๓ നിവാരണ വകുപ്പ് സംഘടിപ്പിക്കുന്ന ബോധവൽക്കരണ പരിപാടികൾ നടപ്പിലാക്കുന്നതിന് കട്ടികൾക്കും ജീവനക്കാർക്കും മതിയായ പരിശീലനം നൽകണം.
48. പ്രത്യേകം പരിഗണന അർഹിക്കുന്ന കുട്ടികളെ ഉൾപ്പെടുത്തി ‘മോക്ക് ഡ്രിൽ’ പരിശീലനം നടപ്പിലാക്കണം.
49. ഓരോ ബ്ലോക്കിലും പ്രവർത്തിക്കുന്ന പാരന്റ്റിംഗ് ക്ലിനിക്കുകളുടെ പ്രവർത്തനങ്ങളെ സംബന്ധിച്ച് കൃത്യമായ ധാരണ രക്ഷകർത്താക്കൾക്കും, കട്ടികൾക്കും നൽകണം.
50. സ്കൂൾ പച്ചക്കറി തോട്ടങ്ങൾ ഒരുക്കുന്നതിനുള്ള നടപടികൾ ആരംഭിക്കണം.
51. അക്കാദമിക് മാസ്റ്റർ പ്ലാൻ ജൂൺ 15-ന് മുമ്പ് എല്ലാ സ്ക്കൂളുകളിലും പ്രസിദ്ധീകരിക്കണം.
52. മതിയായ കുട്ടികൾ ഇല്ലാത്ത സ്കൂളുകളിൽ കൂടുതൽ അഡ്മിഷനുകൾ ലഭിക്കുന്നതിനായി പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
53. മഴക്കാലത്തെ മുൻനിർത്തി ദുരന്തനിവാരണ ലഘൂകരണത്തിനുള്ള പ്രത്യേകം നടപടികൾ സ്വീകരിക്കണം.
54. പ്രൈമറിതലത്തിൽ എഴുത്ത്, വായന, ഗണിതം എന്നിവയിൽ പ്രാവീണ്യം ഉറപ്പു വരുത്താൻ വിദ്യാർത്ഥികൾക്ക് വേണ്ട പരിശീലനം നൽകണം.
55. പഠനവൈകല്യം തിരിച്ചറിയുന്നതിന് തുടക്കത്തിലെ ശ്രമം ഉണ്ടാകണം.
56. 2024-25 അദ്ധ്യയന വർഷാരംഭത്തിനു മുന്നോടിയായി വിദ്യാഭ്യാസ ഓഫീസർമാർ, ഡയറ്റ്, എസ്.എസ്.കെ, മിനിസ്റ്റീരിയൽ സ്റ്റാഫ് ഉൾപ്പെടെയുള്ളവരെ ഉൾപ്പെടുത്തി വിവിധ ടീമുകളായി എല്ലാ വിദ്യാലയങ്ങളിലും സന്ദർശനം നടത്തി എന്ന് ഉറപ്പു വരുത്തേണ്ടതാണ്. കൂടാതെ മുന്നൊരുക്ക പ്രവർത്തനങ്ങൾ വേണ്ട വിധത്തിൽ കാര്യക്ഷമമല്ലാത്ത സ്കൂളുകളിൽ അടിയന്തര ഇടപെടലുകൾ നടത്തി പ്രവേശനോത്സവത്തിനു മുൻപ് പ്രസ്തുത സ്കൂളുകൾ അദ്ധ്യയനത്തിന് തയ്യാറാക്കേണ്ടതിന് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
57. മഴക്കാലമായത് കൊണ്ട് സ്വീകരിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ച് സൂചന (6) പ്രകാരം സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്. ആയത് പ്രകാരം നടപടി സ്വീകരിക്കുക.
58. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിനും അധ്യയന വർഷം ആരംഭത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും വേണ്ടി സൂചന (5) പ്രകാരം സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്. ആയത് പ്രകാരം നടപടി സ്വീകരിക്കുക.