പ്രവേശനോത്സവത്തിന് തിരിതെളിക്കാനുള്ള സൗഭാഗ്യം പങ്കുവെച്ച് ഗോപിനാഥ് മുതുകാട്
തിരുവനന്തപുരത്തെ ഗവണ്മെന്റ് മോഡൽ സ്‌കൂളിലെ പ്രവേശനോത്സവത്തിന് തിരിതെളിക്കാനുള്ള സൗഭാഗ്യമാണ് ഇന്നത്തെ പ്രഭാതത്തിലെ സന്തോഷം. ലോകത്തിനു തന്നെ മോഡലായി മാറിയ പല പ്രഗത്ഭരും പഠിച്ചിറങ്ങിയ വിദ്യാലയമാണിത്. ചീഫ് സെക്രട്ടറി വരെയായി മാറിയ ജിജി തോംസൺ അടക്കം എത്രയെത്ര ഐ എ എസുകാർ… മോഹൻലാൽ അടക്കം എത്രയെത്ര കലാകാരൻമാർ… എം പി അപ്പൻ അടക്കം എത്രയെത്ര എഴുത്തുകാർ…. എം ജി രാധാകൃഷ്ണൻ അടക്കം എത്രയെത്ര സംഗീതജ്ഞർ… ഭരത്‌ഭൂഷണടക്കം എത്രയെത്ര ഉന്നത ഉദ്യോഗസ്ഥർ… ശബരിനാഥ് അടക്കം എത്രയെത്ര ഉന്നത ഡോക്ടർമാർ… വിത്സൺ ചെറിയാനടക്കം എത്രയെത്ര സ്പോർട്സ് താരങ്ങൾ…. അങ്ങനെ നീളുന്നു ആ പട്ടിക.. ഇന്ന് പുതിയ അധ്യയന വർഷത്തിലേക്ക് പ്രവേശിക്കുന്ന മോഡൽ സ്‌കൂളിലെ ഈ മക്കൾക്കും മറ്റൊരു മോഡലായി മാറാൻ കഴിയട്ടെ… Gopinath Muthukad