പ്രവേശനോത്സവത്തോടനുബന്ധിച്ച് ഈ അധ്യയന വർഷം ഒന്നാം ക്ലാസ്സിലേക്കെത്തുന്ന വിദ്യാർഥികൾക്ക് ശുചിത്വ സന്ദേശങ്ങളടങ്ങിയ നെയിം സ്ലിപുകൾ നൽകുന്ന കാമ്പയിന് തുടക്കമായി

June 01, 2024 - By School Pathram Academy

പ്രവേശനോത്സവത്തോടനുബന്ധിച്ച് ഈ അധ്യയന വർഷം ഒന്നാം ക്ലാസ്സിലേക്കെത്തുന്ന വിദ്യാർഥികൾക്ക് ശുചിത്വ സന്ദേശങ്ങളടങ്ങിയ നെയിം സ്ലിപുകൾ നൽകുന്ന കാമ്പയിന് തുടക്കമായി.

കാമ്പയിനിൽ ജില്ലയിലെ എല്ലാ സർക്കാർ വിദ്യാലയങ്ങളും ഭാഗമാകും. ജില്ലാ ശുചിത്വ മിഷന്റെ ആഭിമുഖ്യത്തിൽ ജില്ലാ പഞ്ചായത്തിന്റേയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും വിദ്യാഭ്യാസ വകുപ്പിൻ്റെയും സഹകരണത്തോടെയാണ് കാമ്പയിൻ നടപ്പാക്കുന്നത്.

 

ശുചിത്വ മാലിന്യ സംസ്കരണ സന്ദേശങ്ങൾ കുട്ടികളിലേക്കെത്തിക്കുക എന്നതാണ് ലക്ഷ്യമിട്ടുന്നത്. മാലിന്യ സംസ്കരണ ബോധമുള്ള പൗരന്മാരായി ഈ തലമുറയെ വാർത്തെടുക്കേണ്ടത് അനിവാര്യമാണ്. അതിനാൽ തന്നെ പാഠ്യ പദ്ധതിയോടൊപ്പം തന്നെ ഇത്തരം സന്ദേശങ്ങൾ വിദ്യാർത്ഥികളിലേക്ക് എത്തേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് ജില്ലാ മിഷൻ ഇത്തരമൊരു കാ 

മ്പയിനുമായി മുന്നോട്ടുപോകുന്നത്.ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖേനയാണ് നെയിം സ്ലിപ് വിതരണം. ജൂൺ ഒന്ന് ശനിയാഴ്ചയോടെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ജില്ലാ മിഷൻ ആർ പി മാർ മുഖേന നെയിം സ്ലിപ്പുകൾ എത്തിക്കും. 

 

കാമ്പയിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ആശംസകൾ അറിയിച്ചു. ജില്ലാ മിഷന്റെ പ്രവർത്തനം ശ്ലാഘനീയമാണെന്ന് പ്രസിഡന്റ് പറഞ്ഞു. ഇത്തരത്തിലുള്ള ജില്ലാ മിഷന്റെ പ്രവർത്തനങ്ങൾക്ക് ജില്ലാ പഞ്ചായത്തിന്റെ എല്ലാ പിന്തുണയും അദ്ദേഹം അറിയിച്ചു. 

 

ജില്ലാ കളക്‌ടറുടെ ചേംബറിൽ നടന്ന ചടങ്ങിൽ ജില്ലാ ശുചിത്വ മിഷൻ കോ ഓഡിനേറ്റർ നിഫി എസ് ഹഖ്, തദ്ദേശ സ്വയംഭരണ വകുപ്പ്

ജോയിന്റ് ഡയറക്ടർ വി. പ്രദീപ്‌, തദ്ദേശസ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ പി എച്ച് ഷൈൻ ജില്ലാ ശുചിത്വമിഷൻ ഉദ്യോഗസ്ഥർ, റിസോഴ്സ് പേഴ്സൺമാർ എന്നിവർ പങ്കെടുത്തു.

Category: News

Recent

സംസ്കൃതം പഠിക്കാം – തയ്യാറാക്കിയത് : – സിദ്ധാർഥ് മാസ്റ്റർ, കൂടാളി HSS,…

July 15, 2024

പി.ആര്‍.ഡിയില്‍ സബ് എഡിറ്റര്‍, കണ്ടന്റ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് പാനലിലേക്ക് അപേക്ഷിക്കാം

July 15, 2024

ഏകപക്ഷീയമായ അക്കാഡമിക് കലണ്ടറിനെതിരെ KPSTA നൽകിയ ഹർജിയിൽ സീനിയർ അഭിഭാഷകൻ കുര്യൻ ജോർജ്…

July 15, 2024

ഒരു ജില്ലയിൽ കൂടി അവധി പ്രഖ്യാപിച്ചു

July 15, 2024

6 ജില്ലകളിൽ നാളെ അവധി പ്രഖ്യാപിച്ചു

July 14, 2024

മഴ: നാളത്തെ അവധി അറിയിപ്പ്

July 14, 2024

പത്താം ക്ലാസ് വിദ്യാർത്ഥിയുടെ മരണം: മഴക്കോട്ട് കൊണ്ട് ശരീരമാകെ മൂടി, കൈകള്‍ പിന്നിലേക്ക്…

July 14, 2024

ജില്ലാ മെറിറ്റ് അവാർഡിന് ഓൺലൈൻ അപേക്ഷ നൽകാം. അപേക്ഷിക്കേണ്ടതിനുള്ള യോഗ്യതകൾ

July 14, 2024
Load More