പ്രിയപ്പെട്ടവരേ, അലി പാസ്സായിരിക്കുന്നു…

June 15, 2022 - By School Pathram Academy

പ്രിയപ്പെട്ടവരേ,

അലി പാസ്സായിരിക്കുന്നു.

അലി പാസ്സായി എന്നു വെച്ചാൽ 10 വർഷം സ്കൂളിലേക്ക് ആ വീൽ ചെയർ തളളിയ, അവൻ്റെ കൂടെ 10 വർഷവും ഒരു വിദ്യാർഥിയെപ്പോലെ ക്ലാസിലിരുന്ന അവൻ്റെ ഉമ്മ കൂടി പാസ്സായെന്നാണ്..

അവനെ ചികിത്സിക്കാനും പഠിപ്പിക്കാനും ഹോസ്പിറ്റലിനടുത്തേക്ക് താമസം മാറ്റിയ, അവന് സഞ്ചരിക്കാൻ കാറും വഴികളും മോഡിഫൈ ചെയ്ത ഉപ്പ കൂടി പാസ്സായെന്നാണ്…

അവൻ്റെ കാലും ചുമലും കണ്ണുമായി മാറിയ ഇക്ക കൂടി പാസ്സായെന്നാണ്.

സ്നേഹത്തിൽ പൊതിഞ്ഞ് ക്ലാസെടുത്ത ആ അധ്യാപകർ പാസ്സായെന്നാണ്.

ആ നാടു തന്നെ പാസ്സായെന്നാണ്.

നമ്മളൊക്കെ തന്നെയും പാസ്സായെന്നാണ്..

അഭിഷാദ് ഗുരുവായൂർ.

Anvar Ali

Category: News