പ്രിയപ്പെട്ട കുട്ടികളേ,നാളെ സ്കൂൾ അവധി ഒക്കെയല്ലേ… ആലപ്പുഴ ജില്ലാ കളക്ടറുടെ കുറിപ്പ്
പ്രിയപ്പെട്ട കുട്ടികളേ,
നാളെ സ്കൂൾ അവധി ഒക്കെയല്ലേ. അതുകൊണ്ട് എല്ലാവരും ഇന്ന് രാത്രി തന്നെ ഹോംവർക് ചെയ്ത് വെക്കണം. നാളെ പരമാവധി മൊബൈൽ, ടി.വി, ഇന്റർനെറ്റ് എന്നിവയുടെ ഉപയോഗം കുറയ്ക്കണം. അച്ഛനോടും അമ്മയോടും ഒപ്പം സമയം ചിലവിടണം. മൂന്ന് നേരവും അവർക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കണം. ആദ്യ ഉരുള അവരുടെ വായിൽ വെച്ച് കൊടുക്കാൻ മറക്കരുത് കേട്ടോ.
വീട് വൃത്തിയാക്കാനും വീട്ടിലെ ജോലികൾ ചെയ്യാനും അച്ഛനെയും അമ്മയെയും സഹായിക്കണം. വൈകുന്നേരം അവരോടൊപ്പം പുറത്തേക്ക് നടക്കാൻ പോകുകയോ അടുത്തുള്ള പാർക്കിലോ ബീച്ചിലോ പോവുകയോ ചെയ്യണേ. രണ്ടുപേരുടെയും നടുക്ക് കൈപിടിച്ചു വേണം നടക്കാൻ.
എന്നിട്ട് നിങ്ങൾ എല്ലാവരും ഒരുമിച്ചുള്ള ഫോട്ടോ എനിക്കും ഷെയർ ചെയ്യുമല്ലോ…
ഒത്തിരി സ്നേഹത്തോടെ
നിങ്ങളുടെ സ്വന്തം 😘