പ്രീപ്രൈമറി മുതൽ സീനിയർ സെക്കന്ററി വരെയുള്ള സംസ്ഥാനത്തു പഠിക്കുന്ന മുഴുവൻ കുട്ടികളുടെയും ഡാറ്റ അപ്ഡേറ്റ് ചെയ്യണം. പൊതു വിദ്യാഭ്യാസ ഡയറക്ടർ
സർക്കാരിൽ നിന്ന് ലഭിച്ച സൂചന കത്തിൽ നിർദ്ദേശിച്ചിരിക്കുന്നത നുസരിച്ച് U DISE Plus വഴി നിലവിൽ ശേഖരിച്ചുവരുന്ന സ്കൂൾ ഡാറ്റ, അധ്യാപക ഡാറ്റ എന്നിവയ്ക്ക് പുറമെ പ്രീപ്രൈമറി മുതൽ സീനിയർ സെക്കന്ററി വരെയുള്ള സംസ്ഥാനത്തു പഠിക്കുന്ന മുഴുവൻ കുട്ടികളുടെയും ഡാറ്റ കൂടി ശേഖരിക്കണമെന്ന് നിഷ്കർഷിച്ചിട്ടുണ്ട്. അതനുസരിച്ച് കൈറ്റ് സമ്പൂർണവഴി ശേഖരിച്ച് വരുന്ന കുട്ടികളുടെ 20 ഫീൽഡുകൾക്ക് പുറമെ 45 ഫീൽഡുകളും സമ്പൂർണയിൽ ലഭ്യമല്ലാത്ത പ്രീ-പ്രൈമറി, പ്ലസ് വൺ, പ്ലസ് ടു കുട്ടികളുടെ വിവരങ്ങളും, UDISE Plus login -ൽ കയറി അപ്ഡേറ്റ് ചെയ്യുവാനും, പ്രസ്തുത ഡാറ്റ അപ്ഡേഷൻ ശ്രദ്ധയോടെ പൂർത്തീകരിക്കുവാനും എല്ലാ സ്കൂളുകൾക്കും നിർദ്ദേശം നൽകേണ്ടതാണ്.
ലോഗിൻ സംബന്ധമായും സാങ്കേതിക പിന്തുണ സംബന്ധമായും അതത് ബി.ആർ.സി കളിൽ നിന്ന് സേവനം ലഭ്യമാകുന്നതാണ്.