പ്രൊഫഷണൽ ഡിഗ്രി കോഴ്സ് പ്രവേശനത്തിനായുള്ള (കീം 2023) അപേക്ഷകളുടെ സ്ക്രൂട്ടിനി ജോലികൾക്ക് ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു

March 25, 2023 - By School Pathram Academy

 

കീം 2023 – സ്ക്രൂട്ടിനി

             പ്രൊഫഷണൽ ഡിഗ്രി കോഴ്സ് പ്രവേശനത്തിനായുള്ള (കീം 2023) അപേക്ഷകളുടെ സ്ക്രൂട്ടിനി ജോലികൾക്ക് ദിവസവേതനാടി സ്ഥാനത്തിൽ ജോലി ചെയ്യുന്നതിന് പ്ലസ്ടു പാസായതും കമ്പ്യൂട്ടർ അറിയാവുന്നതുമായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

നിശ്ചിത പ്രൊഫോർമയിലെ ബയോഡാറ്റ മാർച്ച് 25നകം പ്രവേശന പരീക്ഷാ കമ്മീഷണർ, അഞ്ചാം നില, ഹൗസിങ് ബോർഡ് ബിൽഡിങ്സ്, ശാന്തി നഗർ, തിരുവനന്തപുരം – 695 001 എന്ന വിലാസത്തിലോ [email protected] എന്ന ഇ-മെയിലിലോ അയയ്ക്കണം. ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിലാണ് യോഗ്യരായ ഉദ്യോഗാർഥികളെ തിരഞ്ഞെടുപ്പ്. വിശദവിവരങ്ങൾക്ക്: 0471-2525300, www.cee-kerala.org.

Category: News