പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തില്‍ മാതാപിതാക്കളെയും പ്രതിചേർക്കും
തൃശ്ശൂരിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തില്‍ മാതാപിതാക്കളെയും പ്രതിചേര്‍ക്കാന്‍ പോലീസ് നീങ്ങുന്നു. കുറ്റകൃത്യമറിഞ്ഞിട്ടും പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഇക്കാര്യം മറച്ചുവച്ചു എന്നാണ് പോലീസ് കണ്ടെത്തിയത്. വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് പിതാവിന്റെ സുഹൃത്തുക്കള്‍ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തത്. പെണ്‍കുട്ടിയുടെ പിതാവ് കഞ്ചാവ് കേസില്‍ അറസ്റ്റില്‍ ആയിരുന്നു.
കേസ് ആവശ്യത്തിനായി പെണ്‍കുട്ടിയുടെ മാതാവ് മലപ്പുറത്ത് പോയപ്പോഴായിരുന്നു സംഭവം. ബലാല്‍സംഗം പെണ്‍കുട്ടി മാതാവിനോട് പറഞ്ഞിരുന്നെങ്കിലും ഇക്കാര്യം ഇവര്‍ മറച്ചുവയ്ക്കുകയായിരുന്നു. എന്നാല്‍ പെണ്‍കുട്ടി അധ്യാപികയോട് കാര്യം പറഞ്ഞതോടെയാണ് സംഭവം വെളിച്ചത്തായത്.