പ്ലസ്ടു വിദ്യാർത്ഥിനിക്ക് അശ്ലീല സന്ദേശം അയച്ച സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍
പ്ലസ്ടു വിദ്യാർത്ഥിനിക്ക് അശ്ലീല സന്ദേശം അയച്ച സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍.
വടകര മടപ്പള്ളി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റിലായി. ഓര്‍ക്കാട്ടേരി കണ്ടോത്ത് താഴെകുനി ബാലകൃഷ്ണന്‍ (53) ആണ് അറസ്റ്റിലായത്.
വിദ്യാർത്ഥിനിക്ക് മാനഹാനിയുണ്ടാക്കുന്ന തരത്തില്‍ നിരന്തരം അശ്ലീല വാട്‌സ്ആപ്പ് സന്ദേശം അയച്ചതിനെ തുടര്‍ന്നാണ് പരാതി നല്‍കിയത്. സംഭവം പുറത്തറിഞ്ഞതോടെ വിദ്യാര്‍ഥികളുള്‍പ്പടെയുള്ളവര്‍ പ്രതിഷേധവുമായി എത്തുകയായിരുന്നു. തുടര്‍ന്ന് ചോമ്പാല പൊലീസ് സ്‌കൂളിലെത്തി പ്രിന്‍സിപ്പലിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
അധ്യാപികയോടൊപ്പം സ്‌കൂളിലെത്തിയ വിദ്യാർത്ഥിനി നല്‍കിയ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത പ്രതിയെ വടകര ഗവണ്‍മെന്റ് ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന പൂര്‍ത്തിയാക്കി. ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു