പ്ലസ്ടു വിദ്യാർഥിനി ഹോസ്റ്റലിൽ മരിച്ചനിലയിൽ; സ്‌കൂളിന് പുറത്ത് പ്രതിഷേധം

July 25, 2022 - By School Pathram Academy

പ്ലസ്ടു വിദ്യാർഥിനിയെ മരിച്ചനിലയിൽ കണ്ടെത്തി.

ചെന്നൈ: തമിഴ്നാട്ടിൽ പ്ലസ്ടു വിദ്യാർഥിനിയെ മരിച്ചനിലയിൽ കണ്ടെത്തി. തിരുവള്ളൂർ കിലാച്ചേരിയിലെ സർക്കാർ-എയ്ഡഡ് സ്കൂളായ സേക്രഡ് ഹാർട്സ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിയാണ് മരിച്ചത്. സംഭവം ആത്മഹത്യയാണെന്നാണ് പോലീസ് നൽകുന്ന പ്രാഥമിക വിവരം.

സ്കൂളിനോട് ചേർന്ന ഹോസ്റ്റലിലെ മുറിയിലാണ് തിങ്കളാഴ്ച രാവിലെ 17-കാരിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്നും മറ്റുകാര്യങ്ങളൊന്നും ഇപ്പോൾ പറയാനാകില്ലെന്നും അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു. ഡി.ഐ.ജി. എം. സത്യപ്രിയ, തിരുവള്ളൂർ എസ്.പി. സെഫാസ് കല്യാൺ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

അതിനിടെ, പെൺകുട്ടി മരിച്ച വിവരമറിഞ്ഞതിന് പിന്നാലെ കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും സ്കൂളിന് മുന്നിൽ തടിച്ചുകൂടി. ഇവർ റോഡ് ഉപരോധിക്കുകയും ചെയ്തു. സംഘർഷസാധ്യത കണക്കിലെടുത്ത് കൂടുതൽ പോലീസിനെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരുവള്ളൂർ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ദിവസങ്ങൾക്ക് മുമ്പ് കള്ളക്കുറിച്ചിയിലെ സ്കൂളിലും പ്ലസ്ടു വിദ്യാർഥിനിയെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. സംഭവം ആത്മഹത്യയാണെന്ന് പോലീസ് പറഞ്ഞെങ്കിലും മരണത്തിൽ ദുരൂഹതയുണ്ടെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം. ഇതേത്തുടർന്നുണ്ടായ പ്രതിഷേധത്തിൽ ജൂലായ് 17-ന് സ്കൂളിന് നേരേ വൻ ആക്രമണവുമുണ്ടായി. സംഭവം വിവാദമായതോടെ പെൺകുട്ടിയുടെ മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം ചെയ്തിരുന്നു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)

Category: News

Recent

സംസ്കൃതം പഠിക്കാം – തയ്യാറാക്കിയത് : – സിദ്ധാർഥ് മാസ്റ്റർ, കൂടാളി HSS,…

July 15, 2024

പി.ആര്‍.ഡിയില്‍ സബ് എഡിറ്റര്‍, കണ്ടന്റ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് പാനലിലേക്ക് അപേക്ഷിക്കാം

July 15, 2024

ഏകപക്ഷീയമായ അക്കാഡമിക് കലണ്ടറിനെതിരെ KPSTA നൽകിയ ഹർജിയിൽ സീനിയർ അഭിഭാഷകൻ കുര്യൻ ജോർജ്…

July 15, 2024

ഒരു ജില്ലയിൽ കൂടി അവധി പ്രഖ്യാപിച്ചു

July 15, 2024

6 ജില്ലകളിൽ നാളെ അവധി പ്രഖ്യാപിച്ചു

July 14, 2024

മഴ: നാളത്തെ അവധി അറിയിപ്പ്

July 14, 2024

പത്താം ക്ലാസ് വിദ്യാർത്ഥിയുടെ മരണം: മഴക്കോട്ട് കൊണ്ട് ശരീരമാകെ മൂടി, കൈകള്‍ പിന്നിലേക്ക്…

July 14, 2024

ജില്ലാ മെറിറ്റ് അവാർഡിന് ഓൺലൈൻ അപേക്ഷ നൽകാം. അപേക്ഷിക്കേണ്ടതിനുള്ള യോഗ്യതകൾ

July 14, 2024
Load More