പ്ലസ് ടുവിനൊപ്പം ലേണേഴ്‌സ് ലൈസൻസ്

September 17, 2022 - By School Pathram Academy

പ്ലസ് ടുവിനൊപ്പം ലേണേഴ്‌സ് ലൈസൻസ്, നിർദേശവുമായി മോട്ടോർ വാഹന വകുപ്പ്

 

തിരുവനന്തപുരം: പ്ലസ് ടു പഠനത്തിനൊപ്പം ലേണേഴ്സ് ലൈസൻസും നൽകാൻ പദ്ധതി. മോട്ടോർ വാഹന വകുപ്പ് ഇത് സംബന്ധിച്ച കരിക്കുലം വിദ്യാഭ്യാസ വകുപ്പിന് ഈ മാസം 28ന് കൈമാറും.

വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ചാൽ ഗതാഗതനിയമത്തിൽ ഭേദഗതി വരുത്തും. 18 വയസ്സ് തികഞ്ഞാൽ മാത്രമാകും വാഹനം ഓടിക്കാൻ അനുവാദം.

 

ഗതാഗത നിയമലംഘനങ്ങളും അപകടങ്ങളും വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് മോട്ടോർ വാഹന വകുപ്പ് ഇങ്ങനെയൊരു തീരുമാനമെടുത്തത്. കൗമാരക്കാരിലാണ് ഗതാഗത നിയമലംഘനങ്ങൾ കൂടുതലായും കണ്ടെത്തുന്നത്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് തീരുമാനം. പ്ലസ് ടു പരീക്ഷയ്ക്കൊപ്പം ലേണേഴ്സ് ലൈസൻസ് കൂടി ഉൾപ്പെടുത്താമെന്നാണ് തീരുമാനം.

അതായത് പ്ലസ് ടുവിന് ഒപ്പം ഗതാഗത നിയമങ്ങൾ കൂടി വിദ്യാർഥികളെ പഠിപ്പിക്കും. പരീക്ഷ പാസായാൽ 18 വയസ്സ് തികഞ്ഞ് ലൈസൻസിന് അപക്ഷിക്കുന്ന സമയത്ത് ലേണേഴ്സ് ടെസ്റ്റ് പ്രത്യേകമായി എഴുതേണ്ടി വരില്ല. വിദ്യാഭ്യാസ വകുപ്പ് അംഗീകാരം നൽകുന്ന മുറയ്ക്ക് നിയമത്തിൽ ഭേദഗതി വരുത്തുക.

വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമായിരിക്കും ലേണേഴ്സ് ഉൾപ്പെടെയുള്ള കാര്യത്തിൽ വിദ്യാഭ്യാസ വകുപ്പ് തീരുമാനമെടുക്കുക. ട്രാഫിക് നിയമങ്ങളും ഒപ്പം ബോധവത്കരണവും പാഠഭാഗത്തിൽ ഉൾപ്പെടുത്തുന്നതിനാണ് വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുള്ളത്.

Category: News

Recent

സ്കൂളുകളിൽ മലയാളഭാഷ പഠിപ്പിക്കുന്നുണ്ടോ എന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ…

July 12, 2024

സി.വി രാമനെ പരാമർശിക്കാതെ ‘കൽക്കട്ട യാത്രാഡയറി ‘ പൂർത്തിയാകുമോ

July 12, 2024

ഇന്ന് World Paper Bag Day ; പേപ്പർ ബാഗിനും ഒരു ദിനം; ഈ…

July 12, 2024

മറവന്തുരുത്ത് ശാന്തിനികേതൻ എൽ പി സ്കൂളിൽ നിറവ് 2024 പദ്ധതിക്ക്‌ തുടക്കമായി

July 12, 2024

കൽക്കട്ട യാത്ര :- ഹൂഗ്ലി നദിയുടെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന മെറ്റ്കാൾഫിലേക്ക്

July 12, 2024

സമാധാനപരവും രാഷിട്രീയ പാർട്ടികളുടെ ഇടപെടൽ ഇല്ലാതേയും സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്താൻ പൊതുവിദ്യാഭ്യാസ…

July 12, 2024

മദർ തെരേസ താമസിച്ച കൽക്കട്ടയിലെ വീട്ടിൽ നിന്നും എഴുതുന്നത്

July 11, 2024

തൊടുപുഴയിൽ തൊഴിലവസരം

July 11, 2024
Load More