പ്ലസ് വൺ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം∙ പ്ലസ് വൺ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റിൽ ഫലം ലഭ്യമാണ്. www.keralaresults.nic.in, www.dhsekerala.gov.in, www.prd.kerala.gov.in, www.results.kite.kerala.gov.in, www.kerala.gov.in എന്നീ വെബ്സൈറ്റുകളിലൂടെ ഫലം അറിയാം.
പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഉത്തരക്കടലാസിന്റെ പകർപ്പിനും ഡിസംബർ 2വരെ അപേക്ഷിക്കാം. പുനർമൂല്യനിർണയത്തിന് 500 രൂപയും സൂക്ഷ്മപരിശോധനയ്ക്ക് 100 രൂപയുമാണ് പേപ്പർ ഒന്നിന് ഫീസ്. ഫോട്ടോകോപ്പിക്ക് 300 രൂപ ഈടാക്കും.
സുപ്രീം കോടതിയുടെ അനുമതിയോടെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സര്‍ക്കാര്‍ പ്ലസ് വണ്‍ പരീക്ഷ നടത്തിയത്. ഏകദേശം 4 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്.