പ്ലസ് വൺ പ്രവേശനത്തിന് അധികം ഫീസിടാക്കുന്ന സ്‌കൂളുകൾക്കെതിരെ നടപടി ആരംഭിച്ച് വിദ്യാഭ്യാസ വകുപ്പ്

August 07, 2022 - By School Pathram Academy

പ്ലസ് വൺ പ്രവേശനത്തിന് അധിക ഫീസ് ഈടാക്കൽ; സ്‌കൂളുകൾക്ക് എതിരെ നടപടി തുടങ്ങി

 

അലോട്‌മെന്റ് ലെറ്ററിൽ ഉള്ളതിൽ കൂടുതൽ ഫീസോ ഫണ്ടോ ഈടാക്കുന്ന സ്‌കൂൾക്കെതിരെ കർശന നടപടിയെടുക്കും

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന് അധികം ഫീസിടാക്കുന്ന സ്‌കൂളുകൾക്കെതിരെ നടപടി ആരംഭിച്ച് വിദ്യാഭ്യാസ വകുപ്പ്. അലോട്ട്‌മെന്റ് ലെറ്ററിൽ പറഞ്ഞിരിക്കുന്നതിൽ കൂടുതൽ ഫീസോ ഫണ്ടോ ഈടാക്കുന്ന സ്‌കൂൾ അധികൃതർക്കെതിരെ കർശന നടപടി എടുക്കാനാണ് തീരുമാനം.

പരിശോധനയ്ക്കായി സംസ്ഥാന ജില്ലാ തലങ്ങളിൽ പ്രത്യേക സ്‌ക്വാഡുകൾ രൂപീകരിച്ചിട്ടുണ്ട്. സ്‌കൂളുകളിലെ അനധികൃത പിരിവ് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പിന്റെ ടെലിഫോൺ നമ്പറുകളിലൂടെയും ഇമെയിൽ വഴിയും പരാതിപ്പെടാം.

നമ്പർ : 0471-2320714, 2323197

ഇമെയിൽ :jdacdswshscap@gmail.കോം

Category: News