പ്ലസ് വൺ സ്പോർട്സ് ക്വാട്ട പ്രവേശനം
പ്ലസ് വൺ സ്പോർട്സ് ക്വാട്ട പ്രവേശനം
കോട്ടയം: ഈ അധ്യയന വർഷത്തേയ്ക്കുള്ള പ്ലസ് വൺ സ്പോർട്സ് ക്വാട്ട പ്രവേശനത്തിന് അപേക്ഷിക്കാം. കായിക താരങ്ങൾ www.sports.hscap.kerala.gov.in എന്ന വെബ് സൈറ്റിൽ കായിക മികവ് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ വിവരങ്ങൾ ഉൾപ്പെടുത്തി രജിസ്റ്റർ ചെയ്തതിനു ശേഷം ലഭിക്കുന്ന പ്രിന്റ് ഔട്ടും സ്പോർട്സ് സർട്ടിഫിക്കറ്റുകളും (01-04-2020 മുതൽ 31-03-2022 വരെയുള്ള സർട്ടിഫിക്കറ്റുകൾ മാത്രമേ പരിഗണിക്കൂ) ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫീസിന്റെ [email protected] എന്ന മെയിലിലേയ്ക്ക് അയയ്ക്കണം. സർട്ടിഫിക്കറ്റുകൾ സ്പോർട്സ് കൗൺസിലിൽ പരിശോധിച്ച് സ്‌കോർ കാർഡ് ക്രിയേറ്റ് ചെയ്തശേഷം അപേക്ഷകരുടെ ഇ-മെയിൽ വിലാസത്തിലേക്ക് അയച്ചു നൽകും. രണ്ടാം ഘട്ടമായി (സ്‌കോർകാർഡ് ലഭിച്ചതിന് ശേഷം) ഹയർസെക്കൻഡറി സൈറ്റിൽ (hscap.kerala.gov.in)’അപ്ലൈ ഓൺലൈൻ സ്പോർട്സ്’ എന്ന ലിങ്കിലൂടെ ഓൺലൈൻ അപേക്ഷ നൽകുകയും താത്പര്യമുള്ള സ്‌കൂൾ/കോഴ്സ് ഓപ്ഷനായി നൽകുകയും വേണം. സ്‌കൂൾതല മത്സരങ്ങൾക്ക് പുറമെ സംസ്ഥാന / ജില്ലാ അസോസിയേഷൻ നടത്തുന്ന മത്സരങ്ങളിൽ പങ്കെടുത്ത് ലഭിച്ച സർട്ടിഫിക്കറ്റുകളിൽ സംസ്ഥാന സ്പോർട്സ് കൗൺസിൽ ഒബ്സർവർ ഒപ്പിട്ടിട്ടുണ്ടെങ്കിൽ മാത്രമേ അവ പരിഗണിക്കൂ. സർട്ടിഫിക്കറ്റുകളിൽ എന്തെങ്കിലും സംശയം തോന്നുന്ന പക്ഷം അപേക്ഷകരെ വിളിച്ചുവരുത്തി അസൽ സർട്ടിഫിക്കറ്റുകൾ പരിശോധിക്കും. വിശദവിവരത്തിന് ഫോൺ: 0481 – 2563825, 8547575248.