ഫറോക്ക് ഉപജില്ലാ അറബി അക്കാദമി കോംപ്ലക്സിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ അധ്യാപക സംഗമം എഇഒ ടി.അജിത്ത് കുമാർ ഉദ്ഘാടനം ചെയതു

March 26, 2022 - By School Pathram Academy

ഫറോക്ക്: ഉപജില്ലാ അറബി അക്കാദമി കോംപ്ലക്സിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ അധ്യാപക സംഗമം എഇഒ ടി.അജിത്ത് കുമാർ ഉദ്ഘാടനം ചെയതു.എസ്.അഷറഫ് അധ്യക്ഷത വഹിച്ചു.

സർവ്വീസിൽ നിന്നും വിരമിക്കുന്ന ടി.അജിത്ത് കുമാർ (ഫറോക്ക് എഇഒ ) വി.സി.മുഹമ്മദ് അഷറഫ് (ഫാറൂഖ് എച്ച് എസ് എസ് ) അബ്ദു റഹിമാൻ പള്ളിയാളി (ജിജി വിഎച്ച്എസ്എസ്, ഫറോക്ക്) മുഹമ്മദ് കുഞ്ഞി ( ബി ഇ എം യു പി എസ്, ഫറോക്ക്) എന്നിവർക്കുള്ള മെമൻ്റോയും സ്നേഹോപഹാരവും ഐഎം ജിഇ എൻ. സുലൈഖ സമർപ്പിച്ചു.

വി.സൈതലവി സമ്മാനദാനം നടത്തി.അറബി അക്കാദമി സെക്രട്ടറി എ.അബ്ദുൾ റഹീം ആമുഖ ഭാഷണവും ഡോ: മുഹമ്മദ് അൽ യസഅ മുഖ്യ പ്രഭാഷണവും നടത്തി. നല്ലളം എഎൽപിഎസിലെ എസ്.വി.ഹിജാബ അറബി ഗാനമാലപിച്ചു.കെ.കെ. യാസിർ, ഇ.സി. നൗഷാദ്,പി.കെ.അബ്ദുൽ നാസർ, കെ.സി അബ്ദുല്ലത്തീഫ് ,സി.സിറാജ്, അഡ്വ: സിനി, എസ്.വി ഷഹനാസ്, കെ.പി. റാഫി, കെ.അബ്ദുല്ലത്തീഫ് ,കെ ടി.അബ്ദുറഷീദ്. എന്നിവർ പ്രസംഗിച്ചു.

 

Category: School News