ഫസ്റ്റ്ബെല്ലില്‍ അവധിക്കാലത്ത് ഹയര്‍സെക്കന്ററിയും എസ്.എസ്.എല്‍.സി ഇംഗ്ലീഷ് മീഡിയം ക്ലാസുകളും മാത്രം

December 23, 2021 - By School Pathram Academy

ഫസ്റ്റ്ബെല്ലില്‍ അവധിക്കാലത്ത് ഹയര്‍സെക്കന്ററിയും എസ്.എസ്.എല്‍.സി ഇംഗ്ലീഷ് മീഡിയം ക്ലാസുകളും മാത്രം+++++++

കൈറ്റ് വിക്ടേഴ്സ് വഴി സംപ്രേഷണം ചെയ്യുന്ന ‘ഫസ്റ്റ്ബെല്‍’ ഡിജിറ്റല്‍ ക്ലാസുകളില്‍ ഡിസംബര്‍ 24 മുതല്‍ ജനുവരി 2 വരെ ഹയര്‍സെക്കന്ററി വിഭാഗവും എസ്.എസ്.എല്‍.സി ഇംഗ്ലീഷ് മീഡിയം വിഭാഗവും ഒഴികെയുള്ള ക്ലാസുകള്‍ക്ക് അവധിയായിരിക്കും. വെള്ളി മുതല്‍ ഞായര്‍ വരെ ആര്‍ക്കും ക്ലാസുകളില്ല. തിങ്കള്‍ (ഡിസംബര്‍ 27) മുതല്‍ ശനി (ജനുവരി 1) വരെ പ്ലസ്‍വണ്‍ വിഭാഗത്തിന് രാവിലെ 8 മുതല്‍ 11.30 വരെ ഏഴ് ക്ലാസുകള്‍ ഉണ്ടായിരിക്കും. പ്ലസ്‍ടു വിഭാഗത്തിന് രാവിലെ 11.30 മുതല്‍ വൈകുന്നേരം 4.30 വരെ പത്തു ക്ലാസുകള്‍ സംപ്രേഷണം ചെയ്യും. ഇതിനുപുറമെ പത്താം ക്ലാസിലെ ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍ ഈ ദിവസങ്ങളില്‍ വൈകുന്നേരം 4.30 മുതല്‍ 6 വരെ സംപ്രേഷണം ചെയ്യും. പുതിയ ക്ലാസുകള്‍ക്ക് പകരം നിലവില്‍ സംപ്രേഷണം ചെയ്ത പൊതുക്ലാസുകള്‍ക്കാണ് ഇപ്രകാരം ദിവസവും 3 ക്ലാസുകള്‍ ഇംഗ്ലീഷ് മീഡിയത്തിലായി പത്താം ക്ലാസുകാര്‍ക്ക് നല്‍കുന്നത്. ഒരു കുട്ടിക്ക് പരമാവധി മൂന്ന് ക്ലാസുകള്‍ (ഒന്നര മണിക്കൂര്‍) മാത്രം കാണേണ്ട വിധത്തിലാണ് അവധിക്കാല ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്

അവധിക്കാല ക്ലാസുകള്‍ രണ്ടാം ചാനലായ കൈറ്റ് വിക്ടേഴ്സ് പ്ലസില്‍ തൊട്ടടുത്ത ദിവസം പുനഃസംപ്രേഷണം നടത്തും. പത്താം ക്ലാസിന് രാവിലെ 10 മുതലും പ്ലസ്‍വണ്‍ 11.30 മുതലും പ്ലസ്‍ടുവിന് വൈകുന്നേരം 5 മുതലും ആയിരിക്കും ക്ലാസുകള്‍.

കെ. അന്‍വർ സാദത്ത്

സി.ഇ.ഒ, കൈറ്റ് വിക്ടേഴ്സ്