ഫിഷറീസ് സ്‌കൂൾ അഡ്മിഷൻ

March 08, 2022 - By School Pathram Academy

വലിയതുറ ഫിഷറീസ് സ്‌കൂൾ അഡ്മിഷൻ

മത്സ്യത്തൊഴിലാളികളുടെ മക്കൾക്കു മികച്ച വിദ്യാഭ്യാസം നൽകുന്നതിനായി ഫിഷറീസ് വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന വലിയതുറ ഫിഷറീസ് സ്‌കൂളിൽ എട്ട്, ഒമ്പത്, 10 ക്ലാസുകളിലേക്കുള്ള 2022 – 23 വർഷത്തെ അഡ്മിഷൻ ആരംഭിച്ചു. അപേക്ഷാ ഫോം സ്‌കൂൾ ഓഫിസിൽ ലഭിക്കും. പഠനോപകരണങ്ങൾ, താമസം, ഭക്ഷണം, പഠനയാത്രകൾ തുടങ്ങിയവ സൗജന്യമാണ്. ആൺകുട്ടികൾക്കു ഹോസ്റ്റൽ സൗകര്യം ലഭിക്കും. ഫോൺ : 9447893589.

Category: News