ഫീല്‍ഡ് ട്രിപ്പിന്റെ ഹരം നുകര്‍ന്ന് എടത്തനാട്ടുകര ജി.ഒ.എച്ച്.എസ്. എസ്.പി.സി വിദ്യാര്‍ത്ഥികള്‍

June 10, 2022 - By School Pathram Academy

ഫീല്‍ഡ് ട്രിപ്പിന്റെ ഹരം നുകര്‍ന്ന് എടത്തനാട്ടുക ജി.ഒ.എച്ച്.എസ്. എസ്.പി.സി വിദ്യാര്‍ത്ഥികള്‍

എടത്തനാട്ടുകര ജി.ഒ.എച്ച്.എസ്. സ്റ്റുഡന്റ് പോലീസ് കേഡറ്റ് ക്യാമ്പ് സമാപിച്ചു.

എടത്തനാട്ടുകര: എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിനു കീഴില്‍ തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണ കേന്ദ്രത്തിലേക്ക് നടത്തിയ ഫീല്‍ഡ് ട്രിപ്പ് വിദ്യാര്‍ത്ഥികള്‍ക്ക് നവ്യാനുഭവമായി. സ്‌കൂളില്‍ സംഘടിപ്പിച്ച എസ്.പി.സി. ത്രിദിന സമ്മർ ക്യാമ്പിന്റെ ഭാഗമായാണ് യൂണിറ്റ് അംഗങ്ങള്‍ ഫാം സന്ദര്‍ശിച്ചത്.

വേള്‍ഡ് വൈഡ് യൂണിവേഴ്‌സിറ്റി നെറ്റ് വര്‍ക്കിനു കീഴിലെ ഏഷ്യയിലെ തന്നെ വലിയ കന്നുകാലി ഗവേഷണ കേന്ദ്രങ്ങളിലൊന്നായ, അഞ്ഞൂറോളം ഏക്കര്‍ വരുന്ന ഫാം എസ്.പി.സി കേഡറ്റുകളും അധ്യാപകരും ചുറ്റിക്കണ്ടു. ഫാമിന്റെ പ്രവര്‍ത്തന രീതികള്‍ ചോദിച്ചറിഞ്ഞു. വിവരങ്ങള്‍ കുറിച്ചെടുത്തു.

അധ്യാപകരായ ടി.യു. അഹമ്മദ് സാബു, എം.പി.സവിത, സി.ജി.വിപിൻ, സി. ബഷീര്‍, കെ. യൂനസ് സലീം, പി. അബ്ദുള്‍ ലത്തീഫ്, പി. ദിവ്യ എന്നിവര്‍ നേതൃത്വം നല്‍കി.

സ്‌കൂളില്‍ സംഘടിപ്പിച്ച ത്രിദിന സമ്മർ ക്യാമ്പ് അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുള്ളത്ത് ലത ഉല്‍ഘാടനം ചെയ്തു. ഹൈസ്‌കൂള്‍ വിഭാഗം സീനിയര്‍ അധ്യാപകന്‍ പി. അബ്ദുന്നാസര്‍ അധ്യക്ഷത വഹിച്ചു. നാട്ടുകല്‍ പോലീസ് സ്റ്റേഷന്‍ എസ്.ഐ പ്രവീണ്‍ പതാക ഉയര്‍ത്തി. പ്രിന്‍സിപ്പാള്‍ എസ്. പ്രതീഭ, ഗാര്‍ഡിയന്‍ എസ്.പി.സി. പ്രസിഡന്റ് രാജേഷ്, സ്റ്റാഫ് സെക്രട്ടറി വി.പി.അബൂബക്കര്‍, പി.ടി.എ. പ്രസിഡന്റ് ഒ. ഫിറോസ്, സി.പി.ഒ.മാരായ ടി.യു. അഹമ്മദ് സാബു, എം.പി. സവിത എന്നിവര്‍ പ്രസംഗിച്ചു.

വിവിധ സ്‌കോളര്‍ഷിപ്പ് പരീക്ഷകളില്‍ ഉന്നത വിജയം നേടിയ എസ്.പി.സി. കേഡറ്റുകളെ ചടങ്ങില്‍ ആദരിച്ചു.

ക്യാമ്പിന്റെ ഭാഗമായി സെല്‍ഫ് ഡിഫന്‍സ് വര്‍ക്ക്‌ഷോപ്പ്, മെഡിക്കല്‍ ക്യാമ്പ്, നവമാധ്യമ ബോധവല്‍ക്കരണ ക്ലാസ്സ്, ഫീല്‍ഡ് ട്രിപ്പ്, കള്‍ച്ചറല്‍ പ്രോഗ്രാം, കായിക പരിശീലനം എന്നിവ സംഘടിപ്പിച്ചു. മലപ്പുറം വിജിലന്‍സ് സി.ഐ. സി.ജോതീന്ദ്ര കുമാര്‍ ക്ലാസ്സെടുത്തു.

ക്യാമ്പ് സമാപന സമ്മേളനം ഗ്രാമ പഞ്ചായത്ത് അംഗം സജ്‌ന സത്താര്‍ ഉല്‍ഘാടനം ചെയ്തു. പ്രധാനാധ്യാപിക ടി.കെ. കുൻസു അധ്യക്ഷത വഹിച്ചു. സി.ജി.വിമൽ, കെ.ടി.സിദ്ദീഖ്‌, എസ്‌.പി.സി.കേഡറ്റുകളായ കെ. അൽത്താഫ്‌ റസൽ, സിയാന എന്നിവർ പ്രസംഗിച്ചു.

 

 

Category: NewsSchool News