ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് പ്രവേശനം; ജൂലൈ 18 വരെ അപേക്ഷിക്കാം

July 14, 2022 - By School Pathram Academy

ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് പ്രവേശനം; ജൂലൈ 18 വരെ അപേക്ഷിക്കാം

 

ടൂറിസം വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന കളമശ്ശേരി ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ 2022 – 23 അദ്ധ്യായന വർഷത്തെ പി. എസ്.സി അംഗീകൃത തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ, ഫുഡ് ആന്റ് ബീവറേജ് സർവ്വീസ്, ഫുഡ് പ്രൊഡക്ഷൻ, ബേക്കറി ആന്റ് കൺഫെക്ഷണറി, ഹോട്ടൽ അക്കോമഡേഷൻ ഓപ്പറേഷൻ, കാനിംഗ് ആന്റ് ഫുഡ് പ്രിസർവേഷൻ എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. അടിസ്ഥാന യോഗ്യത: എസ്.എസ്.എൽ.സി.

അപേക്ഷ ഫോമും പ്രോസ്പെക്ടസും സ്ഥാപനത്തിൽ നിന്ന് നേരിട്ടും www.fcikerala.org എന്ന വെബ് സൈറ്റിൽ നിന്നും ലഭ്യമാണ്. എസ്.സി, എസ്.ടി, ഒ.ഇ.സി വിദ്യാർത്ഥികൾക്ക് സ്റ്റൈപ്പന്റോട് കൂടി പഠനം സൗജന്യമാണ്. മറ്റ് വിഭാഗത്തിൽ പെട്ടവർക്കും നിയമാനുസൃത ഇളവ് ലഭിക്കും. അവസാന തീയതി: ജൂലൈ 18 .

 

കൂടുതൽ വിവരങ്ങൾക്ക് : 0484 2558385, 2963385, 9188133492

Category: News